
'കുറച്ചു വർഷത്തിനുള്ളിൽ ഇന്ത്യ രാജ്യസ്നേഹികളുടെ ഭൂമിയാവും', അഗ്നിപഥ് പദ്ധതിയെ പിന്തുണച്ച് സന്തോഷ് പണ്ഡിറ്റ്
കോഴിക്കോട്: അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം തുടരുകയാണ്. കേന്ദ്ര സർക്കാർ പദ്ധതി നടപ്പിലാക്കുന്നതിൽ നിന്നും പിന്മാറണം എന്ന് ആവശ്യപ്പെട്ട് സമരം തുടരുന്നതിനിടെ കരസേന ആദ്യഘട്ട റിക്രൂട്ട്മെന്റ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുകയാണ്.
അഗ്നിപഥ് പദ്ധതിയെ പിന്തുണച്ച് നടൻ സന്തോഷ് പണ്ഡിറ്റ് രംഗത്ത് എത്തിയിരിക്കുകയാണ്. പദ്ധതി നടപ്പിലാക്കുന്നതിലൂടെ കുറച്ചു വർഷത്തിനുള്ളിൽ ഇന്ത്യ രാജ്യസ്നേഹികളുടെ ഭൂമിയാവുമെന്ന് സന്തോഷ് പണ്ഡിറ്റ് പറയുന്നു.

പണ്ഡിറ്റിൻ്റെ ദേശീയ നിരീക്ഷണം. I support അഗ്നിപഥ്... കാരണങ്ങൾ. 1) 17 വയസ്സിനും 21വയസ്സിനുമിടക്കുള്ള യുവാക്കൾക്ക് മാസം 30000 വച്ചു ശമ്പളം. നാല് വർഷം കഴിഞ്ഞ് പിരിയുമ്പോൾ 12,00,000 വേറെയും . ഇതിലൂടെ വല്ല business എങ്കിലും ചെയ്തു ജീവിക്കുവാൻ യുവാക്കൾക്ക് ആകും. കൂടെ ഇന്ത്യക്ക് മറ്റു രാജ്യങ്ങളുമായി വല്ല യുദ്ധവും ഉണ്ടായാൽ reserve ആയി കരുത്തരായ സൈനികര് ഉണ്ടാകും .
'സ്വർണം എത്തിച്ചത് ആ ജ്വല്ലറി ഗ്രൂപ്പിന് വേണ്ടി', തെളിവുണ്ടെന്ന് സരിത, രഹസ്യമൊഴി നൽകും

2) നാല് വർഷ ജോലിക്ക് ശേഷം , 21 വയസ്സിനു ശേഷം , ഇതിലെ 25% പേരെ സ്ഥിരപ്പെടുത്തും. ബാക്കി ഉള്ളവർക്ക് 12 ലക്ഷം രൂപ tax ഇല്ലാതെ കൊടുക്കും.. മറ്റു 75 ശതമാനം പേർക്ക് BSF/CRPF/ പോലീസ് സേനയിലും മറ്റു സര്ക്കാര് ജോലികളിലും പരമാവധി സ്ഥാനം നൽകും.

3) പട്ടാളത്തിൽ 18 വയസ്സിൽ ചേർക്കുന്നത് ശരിയല്ലെന്ന് ചിലർ പറയുന്നു. വിവാഹ പ്രായം 18 ലിൽ നിന്നും 21 ആക്കിയപ്പോൾ ആ ആളുകൾ തന്നെ അന്ന് എതിർത്തു. 18 വയസ്സ് ആയാൽ തന്നെ വലിയ പക്വത ഉണ്ടാകും എന്നൊക്കെ ആയിരുന്നു ന്യായീകരണം. ഇപ്പൊൾ പറയുന്നു ആ പ്രായത്തിൽ പക്വത ഉണ്ടാകില്ല എന്ന്. ഇതാണ് മക്കളെ നിലപാട്..

4) ഇനി നിങ്ങൾക്ക് നാല് വർഷ പരിശീലന കാലത്തു അപകട മരണം സംഭവിച്ചാൽ 48 ലക്ഷം രൂപ കുടുംബത്തിന് നൽകും. അപകടം പറ്റി അംഗവൈകല്യം സംഭവിച്ചു എന്ന് കരുതുക 100 % അംഗവൈകല്യം പറ്റിയവർക്കു 44 ലക്ഷം രൂപ നൽകും ,75 % അംഗവൈകല്യം പറ്റിയവർക്കു 25 ലക്ഷം രൂപ നൽകും,50 % അംഗവൈകല്യം പറ്റിയവർക്കു 15 ലക്ഷം രൂപ നൽകും.. പോരെ..

5)അഗ്നിപഥ് എന്നത് വെറും സൈനികരെ വാർത്തെടുക്കുക എന്നതല്ല ലക്ഷ്യം. ഒരായുസ്സു ജീവിച്ചാലും നമ്മളിൽ പലരിലുമുണ്ടാവാത്ത രാജ്യസ്നേഹം 4 വർഷം കൊണ്ടുണ്ടാവുമിതു കൊണ്ട്. കുറച്ചു വർഷത്തിനുള്ളിൽ ഇന്ത്യ രാജ്യസ്നേഹികളുടെ ഭൂമിയാവും.

6) 4 വർഷം സൈനിക പരിശീലനം കഴിഞ്ഞു പുറത്തു ഇറങ്ങുന്നവർ ഭാവിയിൽ തീവ്രവാദികൾ ആകുമോ എന്നൊക്കെ ചിലർ വ്യാകുലപെടുന്നു. എന്തിന് ? IS തീവ്രവാദ പരിശീലനം ഒന്നുമല്ല അവിടെ നടക്കുന്നത്, പുറത്തിറങ്ങിയാൽ മോശമാകുവാൻ.. ഇത് പക്കാ ഇന്ത്യൻ military പരിശീലനം ആണ്. ഓർക്കുക. (വാൽകഷ്ണം.. 40 വയസ്സ് വരെ കഷ്ടപ്പെട്ട് PSC എഴുതി ജോലി കിട്ടാത്ത അവസ്ഥയുമായി താരതമ്യം ചെയ്താൽ നാല് വർഷം കൊണ്ട് 26,00,000 രൂപ കിട്ടുന്ന ഈ ജോലി എന്തുകൊണ്ടും അടിപൊളി ആണ്.)
കോടതിക്ക് സംശയം പ്രതിക്ക് നോട്ടീസ് കൊടുക്കണോ എന്ന്, അതിജീവിതയ്ക്ക് നീതി ലഭിക്കില്ലെന്ന് ജോർജ് ജോസഫ്
എന്തോ കാര്യമായി വായിക്കുന്നുണ്ട്, അല്ലേ ഋതു; എന്തായാലും സാരി പൊളിച്ചു, വൈറല്‍ ചിത്രങ്ങള്‍