• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

'അമ്മ' മാഫിയ!! 'മീശമാധവന്‍' ശത്രു!!വര്‍ഷങ്ങള്‍ക്ക് മുമ്പ് തിലകന്‍ പറഞ്ഞത്,എല്ലാം വ്യക്തമാകും, വീഡിയോ

  • By മരിയ

തിരുവനന്തപുരം: നടി ആക്രമിയ്ക്കപ്പെട്ടതിന് പിന്നാലെ സുരക്ഷ ഉറപ്പാക്കാന്‍ താരസംഘടനയായ 'അമ്മ' കണ്ടെത്തിയ മാര്‍ഗ്ഗം വിചിത്രമാണ്. രാത്രിയില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന നടിമാര്‍ സ്വന്തം സുരക്ഷിതത്വം ഉറപ്പാക്കണമെന്നാണ് സംഘടന പറയുന്നത്. അല്ലാത്തപക്ഷം ഒറ്റയ്ക്കുള്ള യാത്ര ഒഴിവാക്കുക. പല സിനിമാപ്രവര്‍ത്തകരും അമ്മയുടെ ഏകാധിപത്യ നിലപാടുകള്‍ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രശസ്ത ചലച്ചിത്ര താരം തിലകന്‍ അമ്മയെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ ഇപ്പോഴും പ്രസക്തമാണ്. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ കെ ജി കമലേഷിന് നല്‍കിയ അഭിമുഖത്തിലാണ് തിലകന്‍ 'അമ്മ' യ്‌ക്കെതിരെ പൊട്ടിത്തെറിച്ചത്.

'അമ്മയോട്' ബഹുമാനമാണ് പക്ഷേ...

അസോസിയേഷന്‍ ഓഫ് മലയാളം മൂവി ആക്ടേഴ്‌സ്(അമ്മ) എന്ന താരസംഘടനയോട് ബഹുമാനമാണ്. ഒരാള്‍ പോലും നാളെ തിലകന്‍ അമ്മയ്‌ക്കെതിരെ സംസാരിച്ചെന്ന് പറയരുത്. പക്ഷേ ചില കാര്യങ്ങള്‍ പറയാതിരിക്കാന്‍ ആവില്ലെന്ന് മുഖവുരയോടെയാണ് തിലകന്റെ ഇന്റര്‍വ്യൂ തുടങ്ങുന്നത്.

മോശമായ കാര്യങ്ങള്‍ ചെയ്യുന്നു

അമ്മ എന്ന സംഘടനയിലെ എക്‌സിക്യൂട്ട് കമ്മിറ്റിയിലെ ചില അംഗങ്ങള്‍ തെറ്റായ കാര്യങ്ങള്‍ ചെയ്യുന്നുവെന്ന് തിലകന്‍ തുറന്നടിയ്ക്കുന്നു.എല്ലാവരും അല്ല 'ചില അംഗങ്ങള്‍' എന്ന് തിലകന്‍ ആവര്‍ത്തിച്ച് പറയുന്നുണ്ട്.

മാഫിയ ആണ്

എക്‌സിക്യൂട്ടിവിലെ ചില അംഗങ്ങള്‍ മാഫിയ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. തീവ്രവാദപരമാണ് നടപടികള്‍. ഫെഫ്ക്കയിലും കാര്യങ്ങള്‍ വ്യത്യസ്തമല്ല. തിലകന്റെ വാക്കുകള്‍ കൂടുതല്‍ കടുക്കുകയാണ്.

ക്രിസ്ത്യന്‍ ബ്രദേഴ്‌സിന് എന്ത് സംഭവിച്ചു ?

ക്രിസ്ത്യന്‍ ബ്രദേഴ്‌സ് എന്ന ചിത്രത്തില്‍ നിന്ന് തന്നെ ഒഴിവാക്കിയതിനെ കുറിച്ചും താര വ്യക്തമാക്കുന്നു. ചിത്രത്തിന്റെ പ്രൊഡ്യൂസര്‍ സൂബൈര്‍ നേരിട്ടെത്തിയാണ് 25 ദിവസത്തെ ഡേറ്റ് ബുക്ക് ചെയ്ത് അഡ്വാന്‍സ് തന്നത്. പക്ഷേ പിന്നീട് അതില്‍ നിന്ന് ഒഴിവാക്കിയതായാണ് അറിഞ്ഞത്.

കാരണം അന്വേഷിച്ചു

ഒഴിവാക്കിയെന്ന് അറിഞ്ഞപ്പോള്‍ പ്രൊഡ്യൂസറെ വിളിച്ച് കാരണം അന്വേഷിച്ചു. അപ്പോഴാണ് അദ്ദേഹം പറഞ്ഞത് ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് ചിത്രം ഉപേക്ഷിച്ചത്രേ. മൂന്നര കോടിയ്ക്ക് മുകളില്‍ ബജറ്റ് ആകുമെന്നതിനാല്‍ പടം വേണ്ടെന്ന് വെച്ചെന്നാണ് അന്ന് പറഞ്ഞത്.

'മീശമാധവന്‍ ശത്രു'

മീശമാധവനില്‍ പ്രധാന വേഷം ചെയ്ത നടന്‍ തന്റെ ശത്രു ആണെന്നും തിലകന്‍ തുറന്ന് പറയുന്നു. ആ പടത്തിന്റെ പ്രൊഡ്യൂസര്‍ സുബൈര്‍ തന്നെ ആയിരുന്നു. വീട്ടില്‍ വന്ന് വളരെ സ്‌നേഹത്തോടെയാണ് സംസാരിച്ചത്.

'സൂപ്പര്‍സ്റ്റാറിന്റെ പ്രസിറ്റീജ് ഇഷ്യൂ

അന്വേഷണത്തില്‍ നിന്ന് ഒരു കാര്യം വ്യക്തമായി, ഒരു സൂപ്പര്‍താരത്തിന്റെ പ്രസിറ്റീജ് ഇഷ്യുവിന്റെ ഭാഗമായാണ് എന്നെ ഒഴിവാക്കിയതെന്ന് മനസ്സിലായി. മലയാള സിനിമ എന്ന് പറഞ്ഞാല്‍ അയാല്‍ മാത്രമെന്ന അവസ്ഥയില്‍ എത്തി. തനിക്ക് മാത്രമല്ല മാള അരവിന്ദന്‍, ക്യാപറ്റന്‍ രാജു എന്നിവരെയും ഈ സൂപ്പര്‍താരത്തിന്റെ ആവശ്യ പ്രകാരം വിലക്കിയിട്ടുണ്ട്.

'ആത്മഹത്യ ചെയ്യുന്നു'

ഇത്തരം കാട്ടിക്കൂട്ടലുകളില്‍ മനംമടുത്ത് മലയാള സിനിമയില്‍ നിന്ന് ആത്മഹത്യ ചെയ്യുന്നുവെന്ന് തിലകന്‍ ഇന്റര്‍വ്യൂവില്‍ പറയുന്നു. അഭിനയം നിര്‍ത്തണമെന്ന് പല തവണ തീരുമാനിച്ചതാണ്. പക്ഷേ പ്രേക്ഷകരുടെ നിര്‍ബന്ധ പ്രകാരമാണ് ഇപ്പോഴും അഭിനയിയ്ക്കുന്നതെന്നും താരത്തിന്‌റെ തുറന്ന് പറച്ചില്‍.

ഫെഫ്ക്കയില്‍...

ഫെഫ്ക്കയിലും കാര്യങ്ങള്‍ വ്യത്യസ്തമല്ല. പല പടങ്ങളിലും നിന്നും ഒഴിവാക്കി. വിനയന്റെ ചിത്രത്തില്‍ അഭിനയിച്ചതാണ് അവര്‍ കുറ്റമായി കാണുന്നത്. അങ്ങനെ പറയാന്‍ ആര്‍ക്കാണ് അവകാശമെന്ന് താരം ചോദിയ്ക്കുന്നു. അങ്ങനെ പറയാന്‍ ആര്‍ക്കെങ്കിലും അവകാശം ഉണ്ടെങ്കില്‍ അത് പ്രേക്ഷകര്‍ക്ക് മാത്രമാണ്.

സാമാന്യ മര്യാദ കാണിച്ചില്ല

സിനിമയില്‍ നിന്ന് ഒഴിവാക്കിയപ്പോള്‍ പകരം ആ റോള്‍ ചെയ്ത നടനെങ്കിലും തന്നെ വിളിച്ച് പറയേണ്ടതായിരുന്നു. പണ്ട് സുകുമാരനെ വിലക്കിയിരുന്നപ്പോള്‍ അദ്ദേഹം ചെയ്യേണ്ട വേഷത്തിന് പകരം എന്നെയാണ് വിളിച്ചത്, സുകുമാരനോട് സമ്മതം ചോദിച്ചതിന് ശേഷം മാത്രമാണ് അതില്‍ അഭിനയിച്ചത്. ഇത്തരം മര്യാദകള്‍ ആവശ്യമാണ്.

ജോഷിയ്ക്ക് പോലും പേടിയാണ്. പുതുമുഖങ്ങളെ ഒഴിവാക്കി. ഫെഫ്ക്ക ജനറല്‍ സെക്രട്ടറിയായിരുന്ന ബി ഉണ്ണികൃഷ്ണന്‍ തന്നെ ശാരീരികമായി നേരിടുമെന്ന് വരെ പറഞ്ഞു. ഇന്ദ്രന്‍സിനും സമാന അനുഭവം ഉണ്ടായിട്ടുണ്ട്. വിനയന്റെ കയ്യില്‍ നിന്ന് വാങ്ങിയ അഡ്വാന്‍സ് തിരികെ നല്‍കാന്‍ അദ്ദേഹവും നിര്‍ബന്ധിതനായിട്ടുണ്ട്.

തിലകന്റെ ഇന്റർവ്യൂവിന്റെ പൂർണരൂപം കാണാം...

English summary
In an interview former Actor Thilakan alleged that Amma acts as a Goonda Mafiya.Shocking revelation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more