ഉപതിരഞ്ഞെടുപ്പ്: ബെല്ലാരിയില്‍ കോണ്‍ഗ്രസ്സിന് വെല്ലുവിളിയുയര്‍ത്തി പാളയത്തില്‍ പട
കര്‍ണാടകയിലെ മൂന്ന് ലോക്സഭാ മണ്ഡലങ്ങളിലേക്കും രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്കും നവംബര്‍ മൂന്നിന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണം ഇന്ന് അവസാനിച്ചു. മാണ്ഡ്യ, ശിവമോഗ, ബെല്ലാരി എന്നീ ലോക്സഭ മണ്ഡലങ്ങളിലേക്കും രാമനഗര, ജാംഖണ്ഡി എന്നീ നിയമസഭാ മണ്ഡലങ്ങളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
ബിജെപിയുടെ ശക്തികേന്ദ്രമായ ബെല്ലാരിയില്‍ അട്ടിമറിവിജയമാണ് പതീക്ഷിക്കുന്നതെങ്കിലും പാര്‍ട്ടിക്കുള്ളിലെ രണ്ട് ശക്തരായ നേതാക്കള്‍ തമ്മിലുള്ള ഭിന്നതയാണ് ഇവിടെ കോണ്‍ഗ്രസ്സിന് വെല്ലുവിളി സൃഷ്ടിക്കുന്നത്. രമേശ് ജര്‍ക്കഹോളിയുടെ തട്ടകമായ ബെല്ലാരിയില്‍ കോണ്‍ഗ്രസ്സിന്റെ തിരഞ്ഞെടുപ്പ് പ്രചരണചുമതല ഏറ്റെടുത്തതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങുന്നത്.
ശിവകുമാറിനെ പ്രതിരോധിക്കുന്നതിനായി രമേശ് ജര്‍ക്കഹോളി പ്രത്യേക താല്പര്യം എടുത്ത് സിദ്ധരാമയ്യയെ പ്രചരത്തിന് ഇറക്കുകയും ചെയ്തു. പിന്നീട് ശിവകുമാറിനെ പിന്തള്ളി സിദ്ധരാമയ്യ പ്രചരണത്തിന്റെ ചുമതല നിര്‍വഹിക്കുന്നതിനായിരുന്നു മണ്ഡലം സാക്ഷ്യം വഹിച്ചത്.
ഇപ്പോള്‍ സിദ്ധരാമയ്യയുടെ ഇടവും വലവും നിന്ന് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് ജര്‍ക്കഹോളി സഹോദരന്മാരാണ്. ഒരു അവസരത്തില്‍ ഡികെ ശിവകുമാറിനെ മണ്ഡലത്തില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന ആവശ്യവും ഇവര്‍ സിദ്ധരാമയ്ക്ക് മുന്നില്‍ വെച്ചിരുന്നു.

ഈ നീക്കങ്ങളില്‍ ഡികെ ശിവകുമാറിന് കടുത്ത എതിര്‍പ്പ് ഉണ്ടെങ്കിലും തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യമായതിനാല്‍ അത് അദ്ദേഹം പരസ്യമാക്കിയിട്ടില്ല. അതേസമയം മണ്ഡലത്തില്‍ ചുമതലകള്‍ വഹിച്ച രണ്ട് നേതാക്കള്‍ക്കിടയിലെ ഭിന്നത സ്ഥാനാര്‍ത്ഥിയുടെ വിജയത്തെ സ്വാധീനിക്കുമോ എന്ന ആശങ്കയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പങ്കുവെക്കുന്നത്.
-
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..!












Click it and Unblock the Notifications