കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉപതിരഞ്ഞെടുപ്പ്: ബെല്ലാരിയില്‍ കോണ്‍ഗ്രസ്സിന് വെല്ലുവിളിയുയര്‍ത്തി പാളയത്തില്‍ പട

Google Oneindia Malayalam News

കര്‍ണാടകയിലെ മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളിലേക്കും രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്കും നവംബര്‍ മൂന്നിന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണം ഇന്ന് അവസാനിച്ചു. മാണ്ഡ്യ, ശിവമോഗ, ബെല്ലാരി എന്നീ ലോക്‌സഭ മണ്ഡലങ്ങളിലേക്കും രാമനഗര, ജാംഖണ്ഡി എന്നീ നിയമസഭാ മണ്ഡലങ്ങളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

ബിജെപിയുടെ ശക്തികേന്ദ്രമായ ബെല്ലാരിയില്‍ അട്ടിമറിവിജയമാണ് പതീക്ഷിക്കുന്നതെങ്കിലും പാര്‍ട്ടിക്കുള്ളിലെ രണ്ട് ശക്തരായ നേതാക്കള്‍ തമ്മിലുള്ള ഭിന്നതയാണ് ഇവിടെ കോണ്‍ഗ്രസ്സിന് വെല്ലുവിളി സൃഷ്ടിക്കുന്നത്. രമേശ് ജര്‍ക്കഹോളിയുടെ തട്ടകമായ ബെല്ലാരിയില്‍ കോണ്‍ഗ്രസ്സിന്റെ തിരഞ്ഞെടുപ്പ് പ്രചരണചുമതല ഏറ്റെടുത്തതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്.

ശിവകുമാറിനെ പ്രതിരോധിക്കുന്നതിനായി രമേശ് ജര്‍ക്കഹോളി പ്രത്യേക താല്‍പര്യം എടുത്ത് സിദ്ധരാമയ്യയെ പ്രചരത്തിന് ഇറക്കുകയും ചെയ്തു. പിന്നീട് ശിവകുമാറിനെ പിന്തള്ളി സിദ്ധരാമയ്യ പ്രചരണത്തിന്റെ ചുമതല നിര്‍വഹിക്കുന്നതിനായിരുന്നു മണ്ഡലം സാക്ഷ്യം വഹിച്ചത്.

ഇപ്പോള്‍ സിദ്ധരാമയ്യയുടെ ഇടവും വലവും നിന്ന് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് ജര്‍ക്കഹോളി സഹോദരന്‍മാരാണ്. ഒരു അവസരത്തില്‍ ഡികെ ശിവകുമാറിനെ മണ്ഡലത്തില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന ആവശ്യവും ഇവര്‍ സിദ്ധരാമയ്ക്ക് മുന്നില്‍ വെച്ചിരുന്നു.

congress-fl

ഈ നീക്കങ്ങളില്‍ ഡികെ ശിവകുമാറിന് കടുത്ത എതിര്‍പ്പ് ഉണ്ടെങ്കിലും തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യമായതിനാല്‍ അത് അദ്ദേഹം പരസ്യമാക്കിയിട്ടില്ല. അതേസമയം മണ്ഡലത്തില്‍ ചുമതലകള്‍ വഹിച്ച രണ്ട് നേതാക്കള്‍ക്കിടയിലെ ഭിന്നത സ്ഥാനാര്‍ത്ഥിയുടെ വിജയത്തെ സ്വാധീനിക്കുമോ എന്ന ആശങ്കയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പങ്കുവെക്കുന്നത്.

English summary
Karnataka: In battle for Ballari, tussle between two Congress ministers resurfaces
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X