Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെംഗളൂരുവിൽ 500 രൂപ മതി ഒരു ദിവസത്തെ ചിലവിന്, ചർച്ചയായി യുവതിയുടെ വീഡിയോ

ബംഗളൂരു: ഇന്നത്തെ കാലത്ത് പിടിച്ചാൽ കിട്ടാത്ത തരത്തിലാണ് ജീവിതച്ചെലവ് ഉയരുന്നത്. പ്രത്യേകിച്ച് നഗരങ്ങളിൽ. ഒരു ദിവസം തള്ളി നീക്കാൻ 500 രൂപ മതിയാകുമോ. അതും ബെംഗളൂരു പോലൊരു നഗരത്തിൽ.

500 രൂപ കൊണ്ട് ബെംഗളൂരുവിൽ ഒരു ദിവസം ജീവിച്ച് കാണിക്കുന്ന പ്രിയങ്ക എന്ന യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. നഗരത്തിലെ വർധിച്ചുവരുന്ന നിത്യച്ചെലവുകളെക്കുറിച്ചുള്ള ചർച്ചകൾക്ക് ഈ വീഡിയോ വീണ്ടും തിരികൊളുത്തിയിരിക്കുകയാണ്.

ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും

ബെംഗളൂരുവിലെ കണ്ടന്റ് ക്രിയേറ്ററായ പ്രിയങ്ക മണ്ഡൽ ഒരു ദിവസം 500 രൂപ മാത്രം ഉപയോഗിച്ച് ജീവിക്കാൻ നടത്തിയ ശ്രമമാണ് വ്ളോഗായി പങ്കുവെച്ചിരിക്കുന്നത്. പലരും ചിന്തിച്ചിട്ടുണ്ടാകാമെങ്കിലും പ്രാവർത്തികമാക്കാൻ ധൈര്യപ്പെടാത്ത ഒരു വെല്ലുവിളിയായിരുന്നു പ്രിയങ്ക ഏറ്റെടുത്തത്. ഒരു ദിവസം 500 രൂപ ഉപയോഗിച്ച് ഭക്ഷണം, യാത്ര, മറ്റ് ചെറിയ ചിലവുകൾ എന്നിവ എങ്ങനെ സാധിക്കുമെന്ന് അവർ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച വീഡിയോയിൽ കാണിച്ച് തരുന്നു.

Bengaluru

AI Image

രാവിലെ ഇഡ്ഡലി പോലുള്ള എളുപ്പത്തിൽ കിട്ടുന്ന കുറഞ്ഞ ചിലവിലുള്ള ഭക്ഷണം കഴിച്ച് പ്രിയങ്ക തന്റെ ദിവസം ആരംഭിച്ചു. യാത്രകൾക്കായി അവർ പൂർണ്ണമായും മെട്രോയെയാണ് ആശ്രയിച്ചത്. ക്യാബുകൾ ഒഴിവാക്കി ബഡ്ജറ്റിനെ നിയന്ത്രിക്കാൻ കഴിവിൻ്റെ പരമാവധി അവർ ശ്രമിച്ചു. ഇതിനിടയിൽ അധികം പണം ചിലവഴിക്കാതെ ഒരു ചായ കുടിക്കാനും അവർ സമയം കണ്ടെത്തി.

എന്നാൽ ഉച്ചഭക്ഷണ സമയത്താണ് വെല്ലുവിളി യഥാർത്ഥത്തിൽ എത്തിയതെന്ന് പ്രിയങ്ക പറയുന്നു. മെനുകാർഡുകളിലെ വില അതിശയിപ്പിച്ചെന്നും, ഒരു സാധാരണ ഭക്ഷണം പോലും താങ്ങാൻ പറ്റാത്തത്ര ചിലവേറിയതായി തോന്നിയെന്നും അവർ കൂട്ടിച്ചേർത്തു. എങ്കിലും ബുദ്ധിമുട്ടോടെയാണെങ്കിലും ഏകദേശം 120 രൂപ ചിലവഴിച്ച് ബഡ്ജറ്റിനുള്ളിൽ ഒരു ഭക്ഷണം കണ്ടെത്താൻ അവർക്ക് കഴിഞ്ഞു.

''മീശമാധവന്‍ വിജയാഘോഷ രാത്രി കൈക്കുഞ്ഞുമായി ദിലീപിനെ കാത്ത് മഞ്ജു, ദിലീപ് കാവ്യയുമായി സംസാരം''
''മീശമാധവന്‍ വിജയാഘോഷ രാത്രി കൈക്കുഞ്ഞുമായി ദിലീപിനെ കാത്ത് മഞ്ജു, ദിലീപ് കാവ്യയുമായി സംസാരം''

അതിനുശേഷം ഓരോ തീരുമാനങ്ങളും കൂടുതൽ ശ്രദ്ധയോടെയാണ് പ്രിയങ്ക എടുത്തത്. വൈകുന്നേരമായപ്പോൾ പുതിയ പരീക്ഷണങ്ങൾക്കൊന്നും അവർ മുതിർന്നില്ല, ഒരു വട പാവോ ചായയോ കഴിച്ച് ആ ദിവസം അവസാനിപ്പിച്ചു. ഒരു ദിവസത്തെ മുഴുവൻ ചെലവുകളും 500 രൂപയ്ക്കുളളിൽ ഒതുക്കാൻ സാധിച്ചുവെന്ന് പ്രിയങ്ക പറയുന്നു. മാത്രമല്ല 200 രൂപ ബാക്കിയുമുണ്ടായിരുന്നു.

പ്രിയങ്കയുടെ വീഡിയോ ബംഗളൂരു നിവാസികൾക്കിടയിൽ വലിയ ചർച്ചയായിരിക്കുകയാണ്. നഗരത്തിലെ ദൈനംദിന ചിലവുകൾ നിയന്ത്രിക്കാൻ പാടുപെടുന്ന പലരുടെയും അനുഭവങ്ങൾ കമന്റുകളിലൂടെ പുറത്തുവന്നു. ചിലർ ചിലവ് ചുരുക്കാനുള്ള സ്വന്തം വഴികളും പങ്കുവെച്ചു. "ബംഗളൂരു ഇന്ത്യ കാന്റീനിൽ പോയി 30- രൂപക്ക് ഭക്ഷണം കഴിക്കാം," ഒരാൾ അഭിപ്രായപ്പെട്ടു. "ഞാനും ഇതുതന്നെയാണ് ചെയ്യുന്നത്," മറ്റൊരാൾ കുറിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+