Get Updates
Get notified of breaking news, exclusive insights, and must-see stories!

കുട്ടികൾക്കെതിരായ കേസുകളിൽ ഡിസംബർ 31നകം അന്വേഷണം പൂർത്തിയാക്കണം: ഡിജിപി അനിൽകാന്ത്

തിരുവനന്തപുരം: കുട്ടികൾക്കെതിരായ അതിക്രമ കേസുകളിൽ ഡിസംബർ 31നകം അന്വേഷണം പൂർത്തിയാക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത്. കുടുംബപ്രശ്നങ്ങളുമായി ജനങ്ങൾ എത്തിയാൽ കേസെടുത്ത് അന്വേഷണം തുടങ്ങണം. തീവ്രവാദ സ്വഭാവമുള്ള സംഘടനകളുടെ പ്രവർത്തനം കൃത്യമായി നിരീക്ഷിക്കണം. രഹസ്യവിവര ശേഖരണം ഊർജിതമാക്കണമെന്നും ഡിജിപി അനിൽ കാന്ത് നിർദ്ദേശിച്ചു. പോക്സോ - സ്ത്രീ സുരക്ഷ കേസുകളുടെ അന്വേഷണത്തിൽ കാലതാമസം വരുത്തരുതെന്നും പൊതുജനങ്ങളോട് പൊലീസ് മാന്യമായി പെരുമാറണമെന്നും ഡിജിപി പൊലീസ് ആസ്ഥാനത്ത് ചേർന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ ആവശ്യപ്പെട്ടു.

1

പോക്സോ സ്ത്രീസുരക്ഷാ സംബന്ധിച്ച കേസുകളിൽ കാലതാമസം വരുത്തരുതെന്നാണ് ഡിജിപിയുടെ നിർദ്ദേശം. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമത്തിൽ ഉടൻ നടപടിയെടുക്കണമെന്നും നിർദേശമുണ്ട്. കുട്ടികൾക്കെതിരായ അതിക്രമ കേസുകളിൽ ഈ മാസം 31നകം അന്വേഷണം പൂർത്തിയാക്കണം. കുട്ടികൾക്കെതിരായ ആയിരത്തോളം കേസുകളിൽ ഇനിയും അന്വേഷണ ഉദ്യോഗസ്ഥർ കുറ്റപത്രം സമർപ്പിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ഡിജിപിയുടെ നിർദ്ദേശം.

അശ്വതി ചേച്ചീ... ചക്കപ്പഴത്തില്‍ എന്നാണ് തിരിച്ചുവരുന്നത്; ചോദ്യവുമായി ആരാധകര്‍

2

കുടുംബപ്രശ്നങ്ങളുമായി ജനങ്ങൾ എത്തിയാൽ കേസെടുത്ത് അന്വേഷണം തുടങ്ങണം. തീവ്രവാദ സ്വഭാവമുള്ള സംഘടനകളുടെ പ്രവർത്തനം കൃത്യമായി നിരീക്ഷിക്കണം. രഹസ്യവിവര ശേഖരണം ഊർജിതമാക്കണമെന്നും ഡിജിപി അനിൽ കാന്ത് നിർദ്ദേശിച്ചു. ഇൻ്റലിജൻസ് എഡിജിപി ടി.കെ വിനോദ് കുമാർ സംസ്ഥാനത്തെ സുരക്ഷാ വെല്ലുവിളികൾ സംബന്ധിച്ച് യോഗത്തിൽ റിപ്പോർട്ട് ചെയ്തു. മോശം പെരുമാറ്റമുണ്ടാക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ എസ്.പിമാർ കർശന നടപടി സ്വീകരിക്കണമെന്നും ഡിജിപി കീഴുദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

3

പൊലീസിനെതിരെ കടുത്ത വിമർശനം പല കേന്ദ്രങ്ങളിൽ നിന്നും ഉയരുന്ന സാഹചര്യത്തിലാണ് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് തന്നെ മുൻകൈയെടുത്ത് നേരിട്ട് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്. എസ്.പി മുതൽ മുകളിലേക്കുള്ള ഉന്നത ഉദ്യോഗസ്ഥരുടെ യോഗമാണ് പൊലീസ് ആസ്ഥാനത്ത് ചേർന്നത്. വൈകിട്ട് അഞ്ചരയോടെയാണ് യോഗം സമാപിച്ചത്. ഓരോ ജില്ലകളിലെയും ക്രമസമാധാനം സംബന്ധിച്ച കാര്യങ്ങൾ അതാത് എസ്.പിമാർ യോഗത്തിൽ റിപ്പോർട്ട് ചെയ്തു.

 4

നേരത്തെ കൊച്ചിയിലെ പുരാവസ്തു തട്ടിപ്പ് കേസിലും, പിങ്ക് പൊലീസ് ഉദ്യോഗസ്ഥ അച്ഛനെയും മകളെയും പരസ്യവിചാരണ നടത്തിയ സംഭവത്തിലും പൊലീസിനെ ഹൈക്കോടതി നിശിതമായി വിമർശിച്ചിരുന്നു. പലപ്പോഴും പൊലീസിനെയും ഡിജിപിയെയും കോടതി വിമർശിച്ചത് വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നതുമാണ്.പൊലീസുദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുള്ള വീഴ്ചകൾ പരമാവധി ഒഴിവാക്കണമെന്ന് ഡിജിപി യോഗത്തിൽ ആവർത്തിച്ച് ആവശ്യപ്പെട്ടു.

5

ആലുവയില്‍ മൊഫിയ പർവീൺ ആത്മഹത്യ ചെയ്ത കേസിലും കൊച്ചിയിലെ വീട്ടമ്മ സിന്ധു ആത്മഹത്യ ചെയ്ത കേസിലും പൊലീസ് പരാതി അവഗണിച്ചത് വിവാദമായിരുന്നു. കോടതി നിർദ്ദേശ പ്രകാരം പൊലീസുദ്യോഗസ്ഥരുടെ പ്രവർത്തനങ്ങള്‍ കാര്യക്ഷമമാക്കാൻ ഡിജിപി സർക്കുലറുകള്‍ ഇറക്കിയെങ്കിലും പൊലീസിനെതിരായ ആരോപണങ്ങൾ തുടരുന്ന നിലയായിരുന്നു. ഇതിനിടെയാണ് മുഖ്യമന്ത്രി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്. വീഴ്ചകള്‍ ആവർ‍ത്തിക്കരുതെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടും പൊലീസിനെതിരെ ഉയരുന്നത് വ്യാപക പരാതികളാണ്. നേരത്തെ നിരവധി വിവാദങ്ങൾ ഉണ്ടായപ്പോൾ തന്നെ പൊലീസ് ഇടപ്പെടൽ നല്ല നിലയ്ക്ക് മാത്രമേ ഉണ്ടാകാൻ പാടുള്ളൂ എന്ന മുഖ്യമന്ത്രി നിർദ്ദേശിച്ചിരുന്നതാണ്.

6

തുടർച്ചയായി പൊലീസിനെതിരെ ഉയരുന്ന ഗുരുതര ആരോപണങ്ങൾ പ്രശ്നങ്ങൾ ഇവയൊക്കെ മുന്നിൽകണ്ടാണ് ഡിജിപി ഇത്തരത്തിലൊരു യോഗം വിളിച്ചത്. യോഗ തീരുമാനങ്ങളനുസരിച്ച് പുതിയ നിർദ്ദേശങ്ങള്‍ ഡിജിപി പുറത്തിറക്കും. അനിൽകാന്ത് പൊലീസ് മേധാവിയായി ചുമതലയേറ്റ ശേഷം ഉദ്യോഗസ്ഥ യോഗം നേരിട്ട് വിളിച്ചിരുന്നില്ല. രണ്ടുവർഷത്തിനുശേഷം ഇതാദ്യമായാണ് ഇത്തരത്തിൽ ഒരു ഉന്നതതല യോഗം പൊലീസ് ആസ്ഥാനത്ത് ചേർന്നത്.

Recommended Video

cmsvideo
    ഡെല്‍റ്റയാണോ ഒമിക്രോണാണോ ഏറ്റവും അപകടകാരിയായ വകഭേദം | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+