'കാതലിൽ ഇരയാക്കപ്പെട്ടത് ജ്യോതികയുടെ ഓമന, സ്വവർഗാനുരാഗം ലൈംഗിക വൈകൃതം'; ഫസൽ ഗഫൂർ
കോഴിക്കോട്: സ്വവർ ഗാനുരാ ഗം എന്നത് ഒരു ലൈംഗികവൈകൃതമാണെന്ന് എംഇഎസ് പ്രസിഡന്റ് ഫസൽ ഗഫൂർ. സിനിമയിലെ ഭാര്യ കഥാപാത്രം അതിന്റെ ഇരയാണെന്നും ഗഫൂർ പറഞ്ഞു. ദി ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസിന് നൽകിയ അഭിമുഖത്തിലാണ പ്രതികരണം. ലിവിംഗ് ടുഗതർ, സ്വവർഗരതി തുടങ്ങിയതെല്ലാം വന്നത് പാശ്ചാത്യവൽക്കരണത്തിൻറെ ഭാഗമായിട്ടാണെന്നും കാതൽ സിനിമയൊക്കെ വന്നതും ഇതുമൂലമാണെന്നും ഗഫൂർ പറഞ്ഞു.
'മൂന്ന് തിൻമകളാണ് നമ്മൾ ഇപ്പോൾ അനുഭവിക്കുന്നത്. ആര്യവത്കരണം, അറബ് വത്കരണം, പാശ്ചാത്യവത്കരണം എന്നിവയാണത്. ലിവിംഗ് ടുഗതർ, സ്വവർഗരതി തുടങ്ങിയതെല്ലാം വന്നത് പാശ്ചാത്യവൽക്കരണത്തിൻറെ ഭാഗമായിട്ടല്ലേ.കാതൽ സിനിമയൊക്കെ ഇതിൻറെ ഭാഗമായിട്ടാണല്ലോ വന്നത്. കാതൽ സിനിമയിൽ ഹോമോസെക്ഷ്വാലിറ്റിയെ അനുകൂലിച്ചാണ് അവർ പറയുന്നത്. അതിലെ ഭാര്യ ഭയങ്കരമായി കഷ്ടപ്പെടുന്നത് കാണിക്കുന്നുണ്ട്. 20 വർഷമാണ് ജ്യോതികയുടെ കഥാപാത്രം സഹിച്ചു കഴിഞ്ഞത്.

കോടതിയിൽ അവരോട് ദാമ്പത്യത്തെ കുറിച്ച് ഒരു ചോദ്യം ചോദിക്കുന്നുണ്ട്. എത്ര തവണയാണ് ബന്ധപ്പെട്ടത് എന്നാണ് ഇത്. നാല് തവണ മാത്രമാണ് എന്ന് അവർ പയുന്നണ്ട്. എന്തിന് ഇത് സഹിച്ചു എന്ന് ചോദിക്കുമ്പോൾ കുട്ടി ഉണ്ടാകാൻ വേണ്ടിയാണെന്ന് പറയുന്നുണ്ട്. ആ ഭാര്യ അനുഭവിക്കുന്നതാണ് പറയുന്നത്.
ഇതൊക്കെ എങ്ങനെയാണ് പഠിച്ചുവരുന്നത്. പീഡോഫീലിക്സ് ആയിട്ടല്ലേ തുടങ്ങുന്നത്. കോളേജിലും സ്കൂളിലും ഒക്കെ അനുഭവമുണ്ടല്ലോ. മദ്രസകളിൽ റിപ്പോർട്ട് ചെയ്യുന്ന ലൈം ഗിക പീഡനങ്ങൾ പെൺകുട്ടികൾക്ക് നേരെയല്ല, ആൺകുട്ടികൾക്കെതിരെയാണ്.
ഞാൻ ഒരു ന്യൂറോളജിസ്റ്റ് ആണ്. അതുകൊണ്ട് എനിക്ക് പറയാൻ കഴിയും ഹോമോഷ്വാലിറ്റി എന്നത് ഒരു ലൈംഗികവൈകൃതം മാത്രമാണ്. ഈ സ്വവർഗാനുരാഗം ശരിക്കും വരുന്നത് പീഡോഫീലിയയിൽ (കുട്ടികളോടുള്ള ലൈംഗിക ആകർഷണം) നിന്നാണ്. സ്വവർഗാനുരാഗികൾ വിവാഹം കഴിഞ്ഞാൽ ബൈസെക്ഷ്വൽ ആകും.
പാശ്ചാത്യവൽക്കരണം സ്ത്രീയെ ഒരു കച്ചവട ചരക്കാക്കിയിരിക്കുകയാണ്. പോൺ, മോഡലിങ് വ്യവസായങ്ങൾ അതിന് തെളിവാണ്. ചെക്കോസ്ലോവാക്യ, കിഴക്കൻ യൂറോപ്യൻ എന്നിവിടങ്ങളിൽ നിന്നും ഇത്തരം വ്യവസാത്തിനായി പെൺകുട്ടികളെ കൊണ്ടുവരുന്നത്.
നഖാബ് എന്നത് ഒരിക്കലും ഒരു ചോയ്സ് അല്ല. നമ്മുടെ മുന്നിലിരിക്കുന്നത് ആരാണെന്ന് അറിയാനുള്ള അവകാശം നമ്മുക്കുണ്ട്. തലയിൽ തട്ടം ഇടുന്നത് സംസ്കാരത്തിൻരെ ഭാഗമാണ്, എല്ലായിടത്തും ഉള്ളതാണ് അത്.ഇന്ദിരാഗാന്ധിയും പ്രതിഭാ പട്ടേലുമൊക്കെ തലയിൽ തട്ടമിട്ടുണ്ട്. താഴ്ന്ന ജാതിക്കാരല്ല, ഉയർന്ന ജാതിക്കാർ അവരുടെ അരിസ്റ്റോക്രസിയുടെ ഭാഗമാണ് അതൊക്കെ.'












Click it and Unblock the Notifications