ബീഫ് നിരോധനമോ...? നമ്മളോട് കളിച്ചാല്‍ ഇങ്ങനെയിരിക്കും
തിരുവനന്തപുരം: മഹാരാഷ്ട്ര സര്‍ക്കാര്‍ ബീഫ് നിരോധിച്ചപ്പോള്‍ ഏറ്റവും അധികം പ്രതിഷേധിച്ചിട്ടുണ്ടാവുക മലയാളികള്‍ ആയിരിക്കും. അവരില്‍ മിക്കവരും മഹാരാഷ്ട്ര കണ്ടിട്ട് പോലും ഉണ്ടാകില്ല. എങ്കിലും ഫേസ്ബുക്കില്‍ വിപ്ലവം നടത്താന്‍ ഇഷ്ടംപോലെ ആളുണ്ട്.
എന്നാല്‍ ബീഫ് നിരോധനത്തിനെതിരെ ബീഫ് ഫെസ്റ്റ് നടത്തി പ്രതിഷേധിക്കും എന്ന് ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ് എംബി രാജേഷ് പറഞ്ഞപ്പോള്‍ ആരും അത്രക്ക് കാര്യമായെടുത്തിട്ടുണ്ടാവില്ല. പക്ഷേ രാജേഷ് സംഭവം സീരിയസ് ആയി പറഞ്ഞതാണ്.

ദേശ വ്യാപകമായി നടത്തും എന്നൊക്കെ പ്രഖ്യാപിച്ചെങ്കിലും കേരളത്തില്‍ തിരുവനന്തപുരത്ത് മാത്രമാണ് ഈ പരിപാടി കാര്യമായി നടന്നത്. എംബി രാജേഷ് എത്തിയില്ലെങ്കിലും ടിവി രാജേഷ് എത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചു.
തിരുവനന്തപുരം യൂണിവേഴ്‌സിറ്റിക്ക് മുന്നിലെ ആശാന്‍ സ്‌ക്വയറില്‍ വച്ചായിരുന്നു പരിപാടി. പത്തനംതിട്ടയില്‍ നിന്നുള്ള മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ സിദ്ദിഖിന് , ടിവി രാജേഷ് ബീഫ് കറിയും കപ്പ പുഴുങ്ങിയതും നല്‍കി.
'എന്ത് കഴിക്കണം എന്ന് ഞങ്ങള്‍ തീരുമാനിക്കും' എന്ന മുദ്രാവാക്യം ആണ് ബീഫ് ഫെസ്റ്റിവല്‍ ഡിവൈഎഫ്‌ഐക്കാര്‍ ഉയര്‍ത്തിയത്. സൗജന്യമായി ബീഫ് വിതരണം ചെയ്യുന്നത് കണ്ടപ്പോള്‍ ആളും കൂടി. മുന്‍ സ്പീക്കറും എംഎല്‍എയും ആയ കെ രാധാകൃഷ്ണന്‍., എംഎല്‍എമാരായ പി ശ്രീരാമകൃഷ്ണന്‍, കെവി അബ്ദുള്‍ഖാദര്‍, ആര്‍ രാജേഷ് തുടങ്ങിയവരും ബീഫ് ഫെസ്റ്റിവലില്‍ പങ്കെടുത്തു.












Click it and Unblock the Notifications