Get Updates
Get notified of breaking news, exclusive insights, and must-see stories!

അടുത്ത വര്‍ഷം മുതല്‍ കേരളത്തില്‍ ഡിഗ്രി കോഴ്‌സ് നാല് വര്‍ഷം; പ്രഖ്യാപനവുമായി ആര്‍ ബിന്ദു

തിരുവനന്തപുരം: അടുത്ത വര്‍ഷം തൊട്ട് സംസ്ഥാനത്ത് ബിരുദ കോഴ്‌സുകള്‍ നാല് വര്‍ഷമായിരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. സംസ്ഥാനത്ത് മൂന്ന് വര്‍ഷ ബിരുദ കോഴ്‌സുകള്‍ ഈ വര്‍ഷം കൂടി മാത്രമേ ഉണ്ടാകൂ എന്നും മന്ത്രി അറിയിച്ചു. നാല് വര്‍ഷ ബിരുദ കോഴ്‌സിന്റെ കരിക്കുലം തയാറാക്കി സര്‍വകലാശാലകള്‍ക്ക് നല്‍കിയിട്ടുണ്ട് എന്നും ആര്‍ ബിന്ദു വ്യക്തമാക്കി. മൂന്നാം വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബിരുദ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും.

താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നാലാം വര്‍ഷ ബിരുദ കോഴ്‌സ് തുടരാം എന്നും അവര്‍ക്ക് ഓണേഴ്സ് ബിരുദം നല്‍കും എന്നും മന്ത്രി വ്യക്തമാക്കി. അതേസമയം ഈ വര്‍ഷം കോളേജുകളെ ഇതിനായി നിര്‍ബന്ധിക്കില്ല എന്നും ആര്‍ ബിന്ദു കൂട്ടിച്ചേര്‍ത്തു. ഗവേഷണത്തിന് പ്രാധാന്യം നല്‍കുന്നതായിരിക്കും നാലാം വര്‍ഷത്തെ കരിക്കുലം. മൂന്നാം വര്‍ഷത്തില്‍ മാത്രമെ എക്‌സിറ്റ് സര്‍ട്ടിഫിക്കറ്റ് നല്‍കൂ എന്നും മന്ത്രി വ്യക്തമാക്കി.

R BINDU

ഇടയ്ക്ക് പഠനം നിര്‍ത്തിയ കുട്ടികള്‍ക്ക് റീ എന്‍ട്രിക്കുള്ള സംവിധാനം ഒരുക്കും. അടുത്ത വര്‍ഷം മുതല്‍ എല്ലാ സര്‍വകലാശാലകളിലും നാല് വര്‍ഷ ബിരുദ കോഴ്‌സ് ആയിരിക്കും ഉണ്ടായിരിക്കുക. ഈ വര്‍ഷം പരീക്ഷണാടിസ്ഥാനത്തില്‍ നാല് വര്‍ഷ ബിരുദ കോഴ്‌സ് നടത്താം എന്നും ആര്‍ ബിന്ദു അറിയിച്ചു. കഴിഞ്ഞ 30 ന് ആര്‍ ബിന്ദു വിളിച്ച യോഗത്തില്‍ ഈ വര്‍ഷം നാല് വര്‍ഷ ബിരുദ കോഴ്‌സ് തുടങ്ങുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് വി സിമാര്‍ അറിയിച്ചിരുന്നു.

ഇതിന് പിന്നാല മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച് ചേര്‍ത്ത വിസിമാരുടെ യോഗത്തിലാണ് അടുത്ത വര്‍ഷം തൊട്ട് പുതിയ സമ്പ്രദായത്തിലേക്ക് മാറാമെന്ന് ധാരണയായത്. അതേസമയം സര്‍വകലാശാലകളിലെ സ്ഥിരം വിസി നിയമനത്തിലെ അനിശ്ചിതാവസ്ഥ നീങ്ങണമെങ്കില്‍ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിടണം എന്നും മന്ത്രി അറിയിച്ചു. ഓര്‍ഡിനന്‍സില്‍ എന്തെങ്കിലും അപാകതകള്‍ ഉണ്ടെങ്കില്‍ അത് തിരിച്ചയക്കണം എന്നും എന്നാല്‍ ഇവിടെ അതുണ്ടായിട്ടില്ല എന്നും മന്ത്രി ചൂണ്ടിക്കാട്ടി.

നിലവില്‍ വിസി ചുമതല വഹിക്കുന്നവര്‍ യോഗ്യരാണ് എന്നും താല്‍ക്കാലിക ചുമതലയാണെങ്കിലും അവര്‍ കാര്യങ്ങള്‍ ചെയ്യുന്നുണ്ട് എന്നും ആര്‍ ബിന്ദു ചൂണ്ടിക്കാട്ടി. ബില്ലില്‍ ഗവര്‍ണര്‍ ഒപ്പ് വയ്ക്കുമെന്നാണ് പ്രതീക്ഷ എന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണറുമായി ഇക്കാര്യം സംസാരിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+