Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിൽ രാഹുൽ പറഞ്ഞതല്ല, തുടരുക പിണറായി വിജയന്റെ സദ്ഭരണം; തോമസ് ചാഴിക്കാടൻ

തിരുവനന്തപുരം; പുതുച്ചേരി സംഭവത്തിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസ് കേരളത്തിൽ നിയമസഭ തിരഞ്ഞെടുപ്പ് തൂത്തുവാരുമെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെ തോമസ് ചാഴിക്കാടൻ. തെക്കേ ഇന്ത്യയിൽ അധികാരത്തിലുണ്ടായിരുന്ന ഏക സംസ്ഥാനത്തെ, സ്വന്തം അംഗങ്ങളെപ്പോലും കൂടെനിർത്താൻ കഴിയാതെ കോൺഗ്രസിനവിടെ ഭരണം തെറിച്ചതുകണ്ട് തരിച്ചിരിക്കുകയാണ് കേരളത്തിലെ സത്യസന്ധരായ കോൺഗ്രസ് പ്രവർത്തകരെന്നും സാധാരണ ജനങ്ങൾ കൂടിയായ കോൺഗ്രസ് അണികൾ ആ റിസ്ക് എടുക്കുമോയെന്നും ചാഴിക്കാടൻ ചോദിച്ചു. ചാഴിക്കാടൻ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ് വായിക്കാം

chazhikkadan

ലോക്സഭയിലെ ആദരണീയനായ എന്റെ സഹപ്രവർത്തകൻ രാഹുൽഗാന്ധി തലസ്ഥാനത്തെത്തിയ ദിവസം ഞങ്ങളുടെ വികസനമുന്നേറ്റജാഥ തൊട്ട് അയൽജില്ലയായ കൊല്ലത്ത് സഞ്ചരിച്ചുകൊണ്ടിരിക്കുകയായിരുന്നു. പ്രതിപക്ഷനേതാവിന്റെ യാത്രയുടെ സമാപനം കുറിക്കാനാണ് രാഹുൽഗാന്ധിയെത്തിയിരിക്കുന്നത്. കോൺഗ്രസ്മുന്നണി നിയമസഭാതെരഞ്ഞെടുപ്പ് തൂത്തുവാരുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
പക്ഷെ, എന്തിനാണത്?

സാധാരണജനങ്ങൾ കൂടിയായ കോൺഗ്രസ് അണികൾ ആ റിസ്ക് എടുക്കുമോ?
പുതുച്ചേരിയിലെ, അതായത് തെക്കേ ഇന്ത്യയിൽ അവർ അധികാരത്തിലുണ്ടായിരുന്ന ഏക സംസ്ഥാനത്തെ, സ്വന്തം അംഗങ്ങളെപ്പോലും കൂടെനിർത്താൻ കഴിയാതെ കോൺഗ്രസിനവിടെ ഭരണം തെറിച്ചതുകണ്ട് തരിച്ചിരിക്കുകയാണ് കേരളത്തിലെ സത്യസന്ധരായ കോൺഗ്രസ് പ്രവർത്തകർ.

ഐക്യജനാധിപത്യമുന്നണിസ്ഥാപകരായ
ഞങ്ങളെയടക്കം ചവിട്ടിപ്പുറത്താക്കിയത് നന്നായി മനസ്സിലാക്കിയവരും, അതിൽ വേദനയുള്ളവരുമാണീ കോൺഗ്രസണികൾ. പ്രധാനചിറക് മുറിഞ്ഞുപോയ യുഡിഎഫെന്ന പക്ഷി ഇനിയും ആകാശത്ത് പറക്കുമെന്ന് പറയുന്നത്
രാഹുൽഗാന്ധിതന്നെ ആയാലും അവരത് വിശ്വസിക്കുമോ? ഇല്ലെന്നാണ് ഞാൻ നേരിട്ട് മനസ്സിലാക്കുന്നത്.

സംഭവിക്കാൻ പോകുന്നത് രാഹുൽജി പറഞ്ഞതല്ല, മറിച്ചാണ്. 'സദ്ഭരണം' എന്ന രമേശ്ജിയുടെ യാത്രയിലെ മുദ്രാവാക്യം അറംപറ്റാൻ പോവുകയാണ്.പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സദ്ഭരണം വീണ്ടും തുടരാനാണ് കേരളജനതയുടെ നിശ്ചയം. എന്റെ പ്രിയസുഹൃത്തുക്കളായ മേൽപ്പറഞ്ഞ കോൺഗ്രസ് നേതാക്കൾ അവരോട് പൊറുക്കാൻ ഇടവരട്ടെ!

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+