• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കേരളത്തില്‍ ആര്‍എസ്എസ് മാത്രം ഉറപ്പിച്ചത് 8 ലക്ഷം വോട്ടുകള്‍; ലക്ഷ്യം തിരഞ്ഞെടുപ്പില്‍ വന്‍ വിജയം

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ പാര്‍ട്ടിയില്‍ രൂപപ്പെട്ട ആഭ്യന്തര കലഹം ബിജെപിയെ വലിയ പ്രതിസന്ധിയിലാണ് കൊണ്ടുചെന്നെത്തിച്ചിരിക്കുന്നത്. ശോഭാ സുരേന്ദ്രന്‍, പിഎം വേലായുധന്‍, കെപി ശ്രീശന്‍ തുടങ്ങിയ പ്രമുഖ നേതാക്കളാണ് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ തുറന്ന പോര് പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുന്നത്. പ്രശ്നം താഴക്കിടയിലുള്ള കൊഴിഞ്ഞു പോക്കിലെത്തിയതോടെ വിഷയത്തില്‍ ആര്‍എസ്എസ് ഇടപെടുകയും ചെയ്തു. പാര്‍ട്ടിയിലെ അസംതൃപ്തരുമായി സംസ്ഥാന നേതൃത്വം ചര്‍ച്ച നടത്തണമെന്നാണ് ആര്‍എസ്എസ് നിര്‍ദേശിച്ചിരിക്കുന്നത്.

സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങില്ല

സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങില്ല

പ്രശ്ന പരിഹാരത്തിനായി ചര്‍ച്ച നടത്തണമെന്ന് നിര്‍ദേശിച്ചെങ്കിലും വിമത സമ്മര്‍ദങ്ങള്‍ക്ക് തല്‍ക്കാലം വഴങ്ങേണ്ടതില്ലെന്നത് തന്നെയാണ് ആര്‍എസ്എസിന്‍റെ നിലപാട്. വിമത സ്വരം പിളര്‍പ്പ് അടക്കമുള്ള വലിയ നീക്കങ്ങളിലേക്ക് പോവില്ല എന്നാണ് അര്‍എസ്എസ് കണക്കാക്കുന്നത്. മാത്രവുമല്ല, 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം കേരളത്തില്‍ ബിജെപിക്ക് വേണ്ടി വോട്ട് വര്‍ധിപ്പിക്കാനുള്ള ശ്രമം ഫലം കണ്ടുവെന്നും ആര്‍എസ്എസ് വിലയിരുത്തുന്നു.

ലോക്സഭാ തിര‍ഞ്ഞെടുപ്പിന് ശേഷം

ലോക്സഭാ തിര‍ഞ്ഞെടുപ്പിന് ശേഷം

ചര്‍ച്ചകള്‍ക്ക് തയ്യാറാണെങ്കിലും ഒരു കാരണവശാലും സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങില്ലെന്ന് വിമതസ്വരമുയര്‍ത്തിയ നേതാക്കളോട് ആര്‍എസ്എസ് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. ലോക്സഭാ തിര‍ഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് ആര്‍എസ്എസ് മാത്രം ഉറപ്പാക്കിയത് എട്ട് ലക്ഷം വോട്ടുകളാണെന്ന് റിപ്പോര്‍ട്ട്. ബിജെപിക്കും മുന്നണിക്ക് ലഭിക്കുന്ന മറ്റ് വോട്ടുകള്‍ കൂടി ചേരുമ്പോള്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം സ്വന്തമാക്കാന്‍ കഴിയുമെന്നും സംഘം പ്രതീക്ഷിക്കുന്നു.

വോട്ടുറപ്പിച്ചത്

വോട്ടുറപ്പിച്ചത്

പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിലുണ്ടായ പൊട്ടിത്തെറികളും അസ്വാരസ്യങ്ങളും തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാവില്ലെന്ന് ഉറപ്പിക്കാനുള്ള നീക്കത്തിലാണ് ആര്‍എസ്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ പ്രാദേശിക തലത്തില്‍ മികച്ച രീതിയില്‍ സംഘടനാ സംവിധാനം രൂപപ്പെടുത്തിയിരുന്നു. തിരഞ്ഞെടുപ്പിന് ശേഷവും ഈ സംവിധാനങ്ങളെ സജീവമാക്കിയാണ് കൂടുതല്‍ വോട്ടുറപ്പിച്ചത്.

 ആര്‍എസ്എസ് ഏറ്റെടുത്തു

ആര്‍എസ്എസ് ഏറ്റെടുത്തു

ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലേയും പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ചുമതലുയം നിയന്ത്രവും ആര്‍എസ്എസ് ഏറ്റെടുത്തിരുന്നു, തിരഞ്ഞെടുപ്പുന്‍ മുന്‍കാലയളവില്‍ നേടിയതിനേക്കാള്‍ മികച്ച വിജയം സ്വന്തമാക്കാന്‍ ആര്‍എസ്എസിന്‍റെ പ്രവര്‍ത്തനങ്ങള്‍ സഹായകരമായി എന്നാണ് വിലയിരുത്തുന്നത്. മികച്ച മുന്നേറ്റം പ്രതീക്ഷിക്കുന്ന ജില്ലകളില്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം ശക്തമാക്കിയിരിക്കുന്നത്.

ജില്ലകള്‍

ജില്ലകള്‍

തിരുവന്തപുരം, പത്തനംതിട്ട, തൃശൂര്‍, പാലക്കാട്, കാസര്‍കോട് തുടങ്ങിയ ജില്ലകിളില്‍ ബിജെപി കൂടുല്‍ നേട്ടം പ്രതീക്ഷിക്കുന്നത്. ഈ ജില്ലകളില്‍ സ്‌ക്വാഡ് പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കൂടുതല്‍ പ്രചാരകന്മാരെ ആര്‍എസ്എസ് നിയോഗിച്ചിരുന്നു. തിരുവനന്തപുരം മണ്ഡലത്തില്‍ ആര്‍എസ്എസ് ദേശീയ നേതൃത്വത്തിനടക്കം കണ്ണുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇവിടെ തുടക്കം മുതല്‍ പ്രത്യേക പ്രവര്‍ത്തനങ്ങളാണ് നടത്തിയത്.

തിരുവനന്തപുരം കോര്‍പ്പറേഷനില്‍

തിരുവനന്തപുരം കോര്‍പ്പറേഷനില്‍

കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്ത് എത്തിയ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഇത്തവണ എന്ത് വിലകൊടുത്തും വിജയം എന്നതാണ് ലക്ഷ്യം. 100 അംഗ കോര്‍പ്പറേഷന്‍ സമിതിയില്‍ 35 സീറ്റുകളായിരുന്നു കഴിഞ്ഞ തവണ ബിജെപി സ്വന്തമാക്കിയത്. ഭരണകക്ഷിയാ സിപിഎമ്മിനും 42 സീറ്റുകള്‍ ലഭിച്ചപ്പോള്‍ യുഡിഎഫിന്‍റെ സീറ്റ് നില ഇരുപതിനുള്ളിലേക്ക് പോയി.

മുന്നേറ്റം

മുന്നേറ്റം

ജില്ലയില്‍ വളരെ നേരത്തെ തന്നെ ബിജെപിയും ആര്‍എസ്എസും പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. വീട് വീടാന്തരം കയറിയിറങ്ങിയുള്ള പ്രവര്‍ത്തനവും പ്രാദേശിക വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചും മറ്റ് കക്ഷികളേക്കാള്‍ തങ്ങള്‍ സജീവമാണെന്ന പ്രതീതിയുണ്ടാക്കിയാണ് ആര്‍എസ്എസ് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോര്‍പ്പറേഷന്‍ പരിധിയിലുണ്ടാക്കിയ മുന്നേറ്റവും ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു.

വികസനേട്ടങ്ങള്‍

വികസനേട്ടങ്ങള്‍

കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാരിന്റെ വികസനേട്ടങ്ങള്‍ പ്രാദേശിക തലത്തിലേക്ക് എത്തിക്കുക, കൂടുതല്‍ നേതാക്കളെ രംഗത്തിറക്കി സംസ്ഥാന ബിജെപിയിലെ പടലപ്പിണക്കങ്ങള്‍ താഴെക്കിടയിലെ പ്രതിഫലിപ്പിക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനങ്ങളെല്ലാം. വിമതസ്വരം ഉയരാന്‍ സാധ്യതയുള്ള കേന്ദ്രങ്ങളില്‍ പ്രത്യേക ശ്രദ്ധയുമുണ്ടായി.

പത്തനംതിട്ടയിലും

പത്തനംതിട്ടയിലും

പത്തനംതിട്ടയിലും പാലക്കാടും പ്രവര്‍ത്തനങ്ങള്‍ സജീവമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ ബിജെപി വലിയ നേട്ടം പ്രതീക്ഷിച്ചെങ്കിലും മൂന്നാം സ്ഥാനത്ത് എത്താന്‍ മാത്രമായിരുന്നു സാധിച്ചത്. എങ്കിലും മൂന്ന് ലക്ഷത്തിനടുത്ത് വോട്ട് സ്വന്തമാക്കാന്‍ സുരേന്ദ്രന് സാധിച്ചത് വലിയ നേട്ടമായിട്ടാണ് വിലയിരുത്തുന്നത്.

കൂടുതല്‍ ശാഖ

കൂടുതല്‍ ശാഖ

പാലക്കാട് നഗരസഭ നിലനിര്‍ത്തുകയും കൂടുതല്‍ പഞ്ചായത്തുകള്‍ പിടിച്ചെടുക്കാനുമാണ് നീക്കം. ഷൊര്‍ണ്ണൂര്‍ ഉള്‍പ്പടേയുള്ള മേഖലയില്‍ മുന്നേറ്റം പ്രതീക്ഷിക്കുന്നു. ഇപ്പോഴുള്ള അനുകൂല സാഹചര്യം ബിജെപി നേതൃത്വത്തിലെ തര്‍ക്കങ്ങളില്‍പെട്ട് നഷ്ടപ്പെടുത്തരുതെന്ന നിലപാടിലാണ് ആര്‍എസ്എസ്. രാജ്യത്ത് തന്നെ ആര്‍എസ്എസിന് ഏറ്റവുമധികം ശാഖകളുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം.

English summary
In Kerala, the RSS alone garnered 8 lakh votes; The goal is a huge victory in the local elections
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X