കേരളത്തിന് ഇന്ന് വലിയ ആശ്വാസം, കൊറോണ സ്ഥിരീകരിച്ചത് രണ്ട് പേര്‍ക്ക് മാത്രം, 36 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: കൊറോണയുമായി ബന്ധപ്പെട്ട് കേരളത്തിന് വലിയ ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ഇന്ന് സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് മാത്രമാണ് കൊറോണ സ്ഥിരീകരിച്ചത്. പത്തനംതിട്ട കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ രണ്ട് പേരും വിദേശത്ത് നിന്നെത്തിയവരാണ്. ഇതിനിടെ സംസ്ഥാനത്ത് 36 പേര്‍ക്ക് രോഗം ഭേദമായി. ഇതില്‍ 28 പേരും കാസര്‍കോട് ജില്ലയില്‍ നിന്നുള്ളവരാണ്. ഇതോടെ സംസ്ഥാനത്തെ ആശുപത്രികളില്‍ 195 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 375 ആയി.

കാസര്‍കോട് ജില്ലയിലെ 28 പേര്‍ക്കാണ് ഇന്ന് രോഗം ഭേദമായത്. മല്ലപുറം ജില്ലയിലെ ആറ് പേരും, കോഴിക്കോട് ഇടുക്കി ജില്ലയില്‍ ഓരോരുത്തരുടെയും ഫലമാണ് ഇന്ന് നെഗറ്റീവായത്. സംസ്ഥാനത്ത് ഇതുവരെ 179 പേരാണ് രോഗമുക്തി നേടിയിട്ടുള്ളത്. ഇന്ന് കണ്ണൂരില്‍ രോഗം സ്ഥിരീകരിച്ചയാള്‍ ദുബായില്‍ നിന്ന് വന്നയാളാണ്പത്തനംതിട്ടയില്‍ രോഗം സ്ഥിരീകരിച്ചയാള്‍ ഷാര്‍ജയില്‍ നിന്നും വന്നതാണ്.
സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 116941 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇവരില്‍ 116125 പേര്‍ വീടുകളിലും 816 പേര്‍ ആശുപത്രിയിലുമാണ്. 176 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങളുള്ള 14989 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 13802 സാമ്പിളുകളുടെ പരിശോധന ഫലം നെഗറ്റീവാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
അതേസമയം, ദുബായില്‍ ഇന്ന് ഒരു മലയാളി കൊറോണ ബാധിച്ച് മരിച്ചു. കണ്ണൂര്‍ തലശേരി ടെമ്പിള്‍ ഗേറ്റ് സ്വദേശി പ്രദീപ് സാഗറാണ് മരിച്ചത്. 41 വയസായിരുന്നു. ഇദ്ദേഹത്തിന് യുഎഇയില്‍ നിന്നും മതിയായ ചികിത്സ ലഭിച്ചില്ലെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. മൃതദേഹം ലോകാരോഗ്യ സംഘടനയുടെ പ്രോട്ടോക്കോള്‍ അനുസരിച്ച് യുഎഇയില്‍ തന്നെ സംസ്‌കരിക്കും. കഴിഞ്ഞ ആഴ്ചയാണ് ഇദ്ദേഹത്തെ പനി, ചുമ തുടങ്ങിയ ശാരീരിക അസ്വാസ്ഥ്യങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെ ഐസലേഷന്‍ വാര്‍ഡില്‍ ചികിത്സയിലായിരുന്നു. യുഎഇയില്‍ മൂന്ന് മലയാളികളാണ് കൊറോണ ബാധിച്ച് മരിച്ചത്. സൗദി അറേബ്യയിലും രണ്ട് മലയാളികള്‍ കൊറോണ ബാധിച്ച് മരിച്ചിരുന്നു.
ഇന്ന് ബ്രിട്ടനിലും ഒരു മലയാളി കൊറോണ ബാധിച്ച് മരിച്ചിരുന്നു. കോട്ടയം കങ്ങഴ സ്വദേശി ഡോ.അമീറുദ്ദീന്‍ (73) ആണ് മരിച്ചത്. യുകെയില്‍ ഇതോടെ ആറ് മലയാളികളാണ് മരിച്ചത്. ബ്രിട്ടനിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസിലാണ് ഇദ്ദേഹത്തിന് ജോലി.












Click it and Unblock the Notifications