കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃശൂര്‍; ബ്രിട്ടീഷ് ഭരണകാലത്തെ പൂരത്തിന്റെ ഓര്‍മയ്ക്ക്

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ബ്രിട്ടീഷുകാരുടെ കാലത്ത് തൃശൂര്‍ പൂരം ദിവസങ്ങളില്‍ യാത്രക്കാരില്‍ നിന്നുള്ള വരുമാനം കൂട്ടാനായി റെയില്‍വേ പ്രത്യേകം നോട്ടീസ് അച്ചടിച്ച് ഇറക്കുന്ന പതിവുണ്ടായിരുന്നു. അന്ന് സതേണ്‍ റെയില്‍വേ അറിയപ്പെട്ടിരുന്നത് 'തെക്കെ ഇന്ത്യ റെയില്‍വേ കമ്പനി 'എന്ന പേരിലായിരുന്നു. 1929ല്‍ റെയില്‍വേ ഇറക്കിയ നോട്ടീസില്‍ സ്വരാജ് റൗണ്ടിനെ വിശേഷിപ്പിച്ചിരുന്നത് തീര്‍ഥയാത്രാ വഴി എന്നാണ്. തീര്‍ഥയാത്ര വഴി അതികേമമായ പൂരമഹോത്സവം എന്ന് തലക്കെട്ടോടെ ഇറക്കി റെയില്‍വേയുടെ നോട്ടീസില്‍ ഏപ്രില്‍ 19ന് വെടിക്കെട്ട് ഉണ്ടെന്നും അനവധി ആനകള്‍ പൂരത്തില്‍ പങ്കെടുക്കുമെന്നും പ്രത്യേകം അച്ചടിച്ചിട്ടുണ്ട്.

thrissur

പിന്നീട് 1938ലെ നോട്ടീസില്‍ പൂരമഹോത്സവത്തിന് തൃശ്ശിവപേരൂര്‍ സന്ദര്‍ശിക്കുക എന്ന തലക്കെട്ടാണുള്ളത്. അക്കൊല്ലം മേയ് എട്ടിനായിരുന്നു പൂരം. ആന എഴുന്നള്ളത്ത്, ദീപാലങ്കാരം, വെടിക്കെട്ട്, പ്രദര്‍ശനം എന്നിവയുണ്ടാകുമെന്ന് നോട്ടീസില്‍ പ്രത്യേകം ചേര്‍ത്തിട്ടുണ്ട്. കൂടാതെ ക്ഷേത്രത്തിനു സമീപത്തും സ്‌റ്റേഷനിലും റെയില്‍വേ ടിക്കറ്റുകള്‍ ലഭ്യമാക്കുന്നതിന് പ്രത്യേകം ബുക്കിങ് ഓപ്പീസുകള്‍ തുറക്കുമെന്നും ഓര്‍മപ്പെടുത്തുന്നു. ഇന്നാകട്ടെ, ജനപ്രതിനിധികള്‍ക്ക് റെയില്‍വേയോട് അപേക്ഷിക്കേണ്ട സാഹചര്യമാണ്. പൂരം ദിവസങ്ങളില്‍ കൂടുതല്‍ യാത്രാസൗകര്യം എര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് സി.എന്‍. ജയദേവന്‍ എം.പി. കേന്ദ്ര റെയില്‍വേ മന്ത്രായലത്തിന് അപേക്ഷ നല്‍കിയിരിക്കുകയാണ്. കാലം മാറിയെങ്കിലും ഇന്ന് റെയില്‍വേയുടെ സഹകരണം പൂരം പ്രദര്‍ശന നഗറിലെ സ്റ്റാളില്‍ മാത്രമായി ചുരുങ്ങിയിട്ടുണ്ട്.

English summary
In memory of " pooram' when British ruled
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X