കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൃദ്ധസദനങ്ങളിലും ലൈംഗീക പീഡനമോ? അമ്മമാരെ അയക്കുന്നവര്‍ ഓര്‍ക്കുക...

വയോധികകളെ മയക്കിക്കിടത്തിയാണു വൈകൃതങ്ങള്‍ക്കു വിധേയമാക്കുന്നത്. മുത്തശ്ശിയെ പീഡിപ്പിച്ച സംഭവവും എണ്‍പത്തിയഞ്ചുകാരിയെ ബന്ധു നിരന്തര പീഡനത്തിനു വിധേയമാക്കിയതുമെല്ലാം മുനീര്‍ സഭയില്‍ വിശദീകരിച്ചു.

  • By അക്ഷയ്‌
Google Oneindia Malayalam News

തിരുവനന്തപുരം: സ്വകാര്യ വൃദ്ധസദനങ്ങള്‍ കേന്ദ്രീകരിച്ച് സ്ത്രീകള്‍ക്കെതിരെ ഗുരുതര പീഡനങ്ങള്‍ നടക്കുന്നുവെന്ന് എംകെ മുനീര്‍. കഴിഞ്ഞ ദിവസം നിയമസഭയിലായിരുന്നു മുനീര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ സ്വകാര്യ വയോധികസദനങ്ങള്‍ കേന്ദ്രീകരിച്ചു വയോജനങ്ങള്‍ക്കെതിരെ നടക്കുന്ന ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി.

ഇക്കാര്യം രഹസ്യമായി അന്വേഷിച്ച ഒരു സംഘം തനിക്കു റിപ്പോര്‍ട്ട് നല്‍കിയതായും അദ്ദേഹം അറിയിച്ചു. വയോധികകളെ മയക്കിക്കിടത്തിയാണു വൈകൃതങ്ങള്‍ക്കു വിധേയമാക്കുന്നത്. മുത്തശ്ശിയെ പീഡിപ്പിച്ച സംഭവവും എണ്‍പത്തിയഞ്ചുകാരിയെ ബന്ധു നിരന്തര പീഡനത്തിനു വിധേയമാക്കിയതുമെല്ലാം മുനീര്‍ സഭയില്‍ വിശദീകരിച്ചു. ഈ റിപ്പോര്‍ട്ടും അതു തയാറാക്കിയവരുടെ വിശദാംശങ്ങളും മന്ത്രി കെകെ ശൈലജയുടെ ആവശ്യപ്രകാരം അദ്ദേഹം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.

കെകെ ശൈലജ

കെകെ ശൈലജ

മാറുന്ന ജീവിതശൈലിയുടെ ഭാഗമായി കേരളീയ ജീവിതത്തില്‍ പ്രത്യക്ഷപ്പെടുന്ന ഞെട്ടിപ്പിക്കുന്ന പ്രവണതകളാണ് ഇതെന്നു മന്ത്രി ശൈലജ അഭിപ്രായപ്പെട്ടു.

 സൗകര്യം

സൗകര്യം

മാര്‍ഗരേഖകളെല്ലാം വൃദ്ധസദനങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കും. സര്‍ക്കാര്‍ വൃദ്ധസദനങ്ങളിലെസൗകര്യം മെച്ചപ്പെടുത്തും.

 കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കും

കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കും

വയോജനങ്ങളുടെ പരാതികള്‍ ശ്രവിക്കാന്‍ ആര്‍ഡിഒമാര്‍ തയാറാകുന്നില്ല എന്ന ആക്ഷേപം പരിശോധിച്ചു കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.

 നിയമങ്ങള്‍ പാലിക്കുന്നുണ്ടോ?

നിയമങ്ങള്‍ പാലിക്കുന്നുണ്ടോ?

577 സ്വകാര്യ വയോധികസദനങ്ങള്‍ കേരളത്തിലുണ്ട്. മാര്‍ഗരേഖകളെല്ലാം ഇവര്‍ പാലിക്കുന്നുവെന്ന് സര്‍ക്കാര്‍ ഉറപ്പാക്കും.

അതീവ ഗൗരവം

അതീവ ഗൗരവം

നിയമസഭയില്‍ മുനീറിന്റെ സബ്മിഷനോട് പിണറായിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു അതു കേട്ടതില്‍ നിന്നു പെട്ടെന്നു മുക്തരാകാന്‍ പോലും ആര്‍ക്കും കഴിയില്ല. ഇക്കാര്യം അതീവ ഗൗരവത്തോടെ കാണുന്നു പിണറായി വ്യക്തമാക്കി.

English summary
In old age homes inmates facing persecution-report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X