കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമലയില്‍ കൊറോണ വ്യാപന ആശങ്ക; ഭക്തരുടെ എണ്ണം വര്‍ധിപ്പിച്ചേക്കില്ല

Google Oneindia Malayalam News

ശബരിമല: ശബരിമലയില്‍ ഭക്തരുടെ എണ്ണത്തില്‍ തിടുക്കപ്പെട്ട്‌ വലിയ വര്‍ധനവ്‌ വേണ്ടെന്ന്‌ വിദഗ്‌ധ സമതി യോഗം തീരുമാനിച്ചു.പ്രവര്‍ത്തി ദിവസങ്ങളില്‍ ആയിരം പേര്‍ എന്നത്‌ രണ്ടായിരമാക്കി ഉയര്‍ത്താനും, ശനി ഞായര്‍ ദിവസങ്ങളില്‍ രണ്ടായിരമെന്നത്‌ മൂവായിരമാക്കി ഉയര്‍ത്തനുമാണ്‌ നിലവില്‍ ആലോചിക്കുന്നത്‌.

മുഖ്യമന്ത്രിയുമായി ഇന്നു ചേരുന്ന യോഗത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും. ദിവസവും ശബരിമലയിലെ ഭക്തരുടെ എണ്ണം 10000 ആയി ഉയര്‍ത്തണമെന്നതായിരുന്നു ദേവസ്വം ബോര്‍ഡിന്റെ ആവശ്യം. സന്നിധാനത്ത്‌ 11 ജീവനക്കാര്‍ക്ക്‌ കോവിഡ്‌ ബാധിച്ചതും തിരഞ്ഞെടുപ്പ്‌ അടുത്തതിനാല്‍ ശ്രദ്ധ വേണമെന്ന ആരോഗ്യ വകുപ്പിന്റെ നിര്‍ദേശവും കണക്കിലെടുത്താണ്‌ തീര്‍ഥാടകരുടെ എണ്ണത്തില്‍ വര്‍ധനവ്‌ വേണ്ടെന്ന തീരുമാനത്തിലേക്ക്‌ എത്തിയിരിക്കുന്നത്‌.

sabarimala

അതേ സമയം ശബരിമലയില്‍ കൊറോണ വ്യാപനം അതിരൂക്ഷമായി തുടരുകയാണ്‌. ഇതുവരെ സന്നിധാനത്തും, നിലക്കലും പമ്പയിലുമായി 45 പേര്‍ക്ക്‌ ശബരിമലയില്‍ കോവിഡ്‌ സ്ഥിരീകരിച്ചിട്ടുണ്ട്‌. ജീവനക്കാര്‍ക്കും പോലീസിനുമിടയില്‍ കോവിഡ്‌ പടരുന്നതാണ്‌ ശബരിമലയിലെ ഏറ്റവും വലിയ വെല്ലുവിളി.സന്നിധാനത്ത്‌ രോഗം സ്ഥിരീകരിച്ച 8 പേരും ജീവനക്കാരാണ്‌.

ശ്രീകോവിലിന്‌ തൊട്ടുമുന്നിലെ തിടപ്പള്ളിയില്‍ ജോലി ചെയ്‌തു വന്നിരുന്ന ദേവസ്വം ബോര്‍ഡ്‌ ജീവനക്കാരന്‌ കോവിഡ്‌ സ്ഥിരീകരിച്ചത്‌ ആശങ്ക വര്‍ധിപ്പിക്കാന്‍ ഇടയാക്കിട്ടുണ്ട്‌. കീഴ്‌ ശാന്തി അടക്കമുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്കാണ്‌ ഇപ്പോള്‍ കോവിഡ്‌ സ്ഥിരീകരിച്ചിരിക്കുന്നത്‌. ക്ഷേത്രത്തിനുളളിലേക്കുള്ള നിവേദ്യം തയാറാക്കുന്നത്‌ തിടപ്പള്ളിയിലാണ്‌. ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന്‌ ഇയാള്‍ നേരത്തെ വീട്ടിലേക്ക്‌ പോയിരുന്നു. തുടര്‍ന്ന്‌ ചികിത്സ തേടിയപ്പോഴാണ്‌ കോവിഡ്‌ സ്ഥിരീകരിച്ചത്‌. ഇതേ തുടര്‍ന്ന്‌ നിലവില്‍ ജോലി ചെയ്‌തിരുന്ന ആറോളം ജീവനക്കാരെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു.പമ്പയില്‍ പൊലീസ്‌ മെസ്സില്‍ കഴിഞ്ഞ ദിവസം രണ്ട്‌ കാമ്പ്‌ ഫോളവര്‍മാര്‍ക്കും കൊറോണ സ്ഥിരീകരിച്ചു. നിലക്കലില്‍ പരശോധന നടത്തിയ 24 തീര്‍ഥാടകര്‍ക്കാണ്‌ രോഗം സ്ഥിരീകരിച്ചത്‌.കെഎസ്‌ ആര്‍ടിസ്‌, വാട്ടര്‍ അതോറിട്ടി എന്നീ വകുപ്പുകളിലെ ഒരോ ജിവനക്കാര്‍ക്കും കോവിഡ്‌ സ്ഥിരീകരിച്ചിട്ടുണ്ട്‌.ഇതിന്റെ അടിസ്ഥാനത്തിലാണ്‌ കൂടുതല്‍ ജാഗ്രതാ നടപടികളുമായി മുന്നോട്ട്‌ പോകാന്‍ വിദഗ്‌ധ സമിതി യോഗം തീരുമാനിച്ചത്‌.

Recommended Video

cmsvideo
Serum Institute rejects charges by Covid-19 vaccine trial participant of ‘serious side effects’

വിനു വി ജോണിനെ ആത്തലവട്ടം ആനന്ദന്‍ ആരെന്ന് പഠിപ്പിച്ച് സോഷ്യല്‍ മീഡിയ; ഏഷ്യാനെറ്റ് ന്യൂസ് ബഹിഷ്‌കരിക്കണമെന്നുംവിനു വി ജോണിനെ ആത്തലവട്ടം ആനന്ദന്‍ ആരെന്ന് പഠിപ്പിച്ച് സോഷ്യല്‍ മീഡിയ; ഏഷ്യാനെറ്റ് ന്യൂസ് ബഹിഷ്‌കരിക്കണമെന്നും

അതേസമയം ശബരിമലയില്‍ തീര്‍ഥാടകര്‍ കുറഞ്ഞത്‌ വരുമാനത്തെ വലിയ രീതിയിലാണ്‌ ബാധിച്ചത്‌. തീര്‍ഥാടകര്‍ കുറഞ്ഞതോടെ നടവരവടക്കം കുത്തനെ ഇടിഞ്ഞു. ഉതിനെ തുടര്‍ന്നാണ്‌ ദിവസേനയുള്ള തീര്‍ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ ദേവസ്വം ബോര്‍ഡ്‌ മുഖ്യമന്ത്രിക്ക്‌ കത്തയച്ചത്‌.

English summary
sabarimala may not increase devotees daily number
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X