Get Updates
Get notified of breaking news, exclusive insights, and must-see stories!

പലസ്തീൻ ദേശീയവിമോചനപ്രസ്ഥാനത്തോട് ഐക്യദാർഢ്യം, അതാണ് മികച്ച ക്രിസ്തുമസ് ആശംസ; എംഎ ബേബി

പലസ്തീനിലെ ദേശീയവിമോചനപ്രസ്ഥാനത്തോട് ഐക്യദാർഢ്യമെന്നും അതാണ് ഏറ്റവും ഉചിതമായ ക്രിസ്മസ്സ് നവവൽസരാശംസയെന്നും സി പി എം നേതാവ് എംഎ ബേബി. ബത്ലഹേം ഉൾപ്പെടുന്ന പലസ്തീൻ ജീവിക്കുന്ന നരകമായി മാറിയിരിക്കുകയാണെന്നും യുഎൻ പ്രമേയങ്ങൾ പോലും അവഗണിച്ച് കഠോരാക്രമണങ്ങൾ കെട്ടഴിച്ചുവിടുന്ന സയണിസ്റ്റ് - ഇസ്രയേലി ഭരണകൂടമാണ് ഈ മഹാപാതകങ്ങൾക്ക് കാരണമെന്നും അദ്ദേഹം വിമർശിച്ചു. പുതുവൽസരത്തിലെങ്കിലും മദ്ധ്യേഷ്യയിൽ യുദ്ധമവസാനിപ്പിച്ച് സമാധാനം വീണ്ടെടുക്കാൻ സാധിക്കട്ടെയെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ-'ബെത്ലഹേമിലെ പുല്ക്കൂട്ടിൽ കിടക്കുന്ന ഉണ്ണിയേശുവിന്റെ രൂപം നമ്മുടെയെല്ലാം മനസ്സിൽ ഉയർന്നുവരുന്നകാലമാണ് ക്രിസ്തുമസ്സിന്റേത്. ഇന്ന് ബത്ലഹേം ഉൾപ്പെടുന്ന പലസ്തീൻ ബോംബിംഗും ഷെല്ലാക്രമണവും കൊണ്ട് നിലവിളികളുയരുന്ന, ചോരചിതറുന്ന , കബന്ധങ്ങൾ കുന്നുകൂടുന്ന മഹാനരകമായി മാറിയിരിക്കുന്നു. ജീവിക്കുന്ന നരകം എന്നാണ് യു എൻ പലസ്തീനെക്കുറിച്ച് പറഞ്ഞത് . യുഎൻ പ്രമേയങ്ങൾ പോലും അവഗണിച്ച് കഠോരാക്രമണങ്ങൾ കെട്ടഴിച്ചുവിടുന്ന സയണിസ്റ്റ് - ഇസ്രയേലി ഭരണകൂടമാണ് ഈ മഹാപാതകങ്ങൾക്ക് കാരണം. അവരുടെ പിന്നിൽ നിൽക്കുന്ന യുഎസ്എയും.

mababynew-170

പുതുവൽസരത്തിലെങ്കിലും മദ്ധ്യേഷ്യയിൽ യുദ്ധമവസാനിപ്പിച്ച് സമാധാനം വീണ്ടെടുക്കാൻ സാധിക്കുമാറാകട്ടെ എന്ന് ആഗ്രഹിക്കുന്നു. പലസ്തീനിലെ ദേശീയവിമോചനപ്രസ്ഥാനത്തോട് ഐക്യദാർഢ്യം. അതാണ് ഏറ്റവും ഉചിതമായ ക്രിസ്മസ്സ് നവവൽസരാശംസ', അദ്ദേഹം പോസ്റ്റിൽ പറഞ്ഞു.

ക്രിസ്തുമസ് പ്രശംസങ്ങള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

പ്രത്യാശയുടെ പ്രകാശം പ്രസരിപ്പിക്കുന്ന സന്ദര്‍ഭമാണ് ക്രിസ്മസ് എന്നും ഏതൊരു വിഷമ കാലത്തിനുമപ്പുറം നന്മയുടെ ഒരു നല്ല കാലം ഉണ്ടാകുമെന്ന സങ്കല്‍പ്പത്തിന്റെ സാക്ഷാത്കാരമാണ് ക്രിസ്തുമസ് സന്ദേശത്തില്‍ അടങ്ങിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

'പ്രത്യാശയുടെ പ്രകാശം പ്രസരിപ്പിക്കുന്ന സന്ദർഭമാണ് ക്രിസ്മസ്. ലോകമാകെ കൊണ്ടാടപ്പെടുന്ന ക്രിസ്മസ് കേരളീയർ സ്‌നേഹത്തിന്റെയും സൗഹാർദ്ദത്തിന്റെയും സാഹോദര്യത്തിന്റെയും മൂല്യങ്ങൾ ഊട്ടിയുറപ്പിച്ചുകൊണ്ട് ആഘോഷിക്കുന്ന സന്ദർഭമാണ്. ഏത് വിഷമ കാലത്തിനുമപ്പുറം നന്മയുടെ ഒരു നല്ല കാലം ഉണ്ടാകുമെന്ന സങ്കല്പത്തിന്റെ സാക്ഷാത്കാരമാണ് ക്രിസ്മസ് സന്ദേശത്തിൽ അടങ്ങിയിട്ടുള്ളത്. മുഴുവൻ കേരളീയർക്കും ക്രിസ്മസിന്റെ നന്മ നേരുന്നു'.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+