കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വില സെഞ്ചുറിയിലേക്ക്: വണ്ടി തള്ളിയ ശോഭയും 50 രൂപക്ക് പെട്രോളെന്ന് പറഞ്ഞ കെ സുരേന്ദ്രനും എവിടെ

Google Oneindia Malayalam News

ചരിത്രത്തിലില്ലാത്തവിധം വര്‍ധനവാണ് പെട്രോളിനും ഡീസലിനം രാജ്യത്ത് ഇപ്പോഴുണ്ടായിക്കൊണ്ടിരിക്കുന്നത്. പെട്രോളിനും ഡീസലിനും ഇന്നും വില ഉയര്‍ന്നു. പെട്രോളിന് 13 പൈസയും ഡീസലിന് പൈസയുമാണ് കൂടിയത്. മുംബൈയില്‍ പെട്രോള്‍ വില ലീറ്ററിന് 88.39 രൂപയായി. ഡീസലിന്റെ വില. 73.08 രൂപയുമാണ്.

കേരളത്തില്‍ തിരുവനന്തപുരത്ത് പെട്രോളിന് 84.40 രൂപയും ഡീസിലിന് 78.30 പൈസയുമാണ് വില. കൊച്ചിയില്‍ പെട്രോളിന് 83.00 രൂപയും ഡീസലിന് 76.99 രൂപയുമാണ് വില. പെട്രോല്‍ വില സെഞ്ചറിയടിക്കാനായി കാത്ത് നില്‍ക്കുമ്പോള്‍ കേരളത്തിലെ ബിജെപി നേതാക്കളുടെ പഴയ പ്രസ്താവനകളും ചെയ്തികളും സോഷ്യല്‍ മീഡിയ നിരന്തരം ഒര്‍മിപ്പിച്ച് കൊണ്ടിരിക്കുകയാണ്.

യുപിഎ സര്‍ക്കാറിന്റെ കാലത്ത്

യുപിഎ സര്‍ക്കാറിന്റെ കാലത്ത്

യുപിഎ സര്‍ക്കാറിന്റെ കാലത്ത് രാജ്യത്ത് വര്‍ധിച്ചുവരുന്ന പെട്രോള്‍ വിലവര്‍ധനവിനെതിരെ അതിശക്തമായ പ്രക്ഷോഭം നയിച്ച പാര്‍ട്ടിയായിരുന്നു ബിജെപി. 2014 ല്‍ കേന്ദ്രത്തില്‍ അവരെ അധികാരത്തില്‍ എത്തിക്കുന്നതില്‍ പെട്രോള്‍ വില വര്‍ധനവിനെതിരേയുള്ള പ്രക്ഷോഭങ്ങളും പ്രധാന പങ്കുവഹിച്ചു.

കുതിച്ചുയര്‍ന്ന്

കുതിച്ചുയര്‍ന്ന്

എന്നാല്‍ കേന്ദ്രത്തില്‍ ബിജെപി അധികാരത്തില്‍ എത്തിയിട്ടും പെട്രോള്‍ വില വര്‍ധനവ് മുമ്പത്തേക്കാല്‍ വേഗത്തില്‍ കുതിച്ചുയര്‍ന്ന് കൊണ്ടിരിക്കുകയാണ്. യുപിഎ സര്‍ക്കാറിന്റെ കാലത്ത് ആഗോള വിപണിയിലെ വിലവര്‍ധനവും ഇന്ത്യയിലെ പെട്രോള്‍ വില വര്‍ധനവിന് കാരണമായിരുന്നു.

ജനങ്ങള്‍ക്ക് ലഭിക്കുന്നില്ല

ജനങ്ങള്‍ക്ക് ലഭിക്കുന്നില്ല

എന്നാല്‍ നരേന്ദ്ര മോദി അധികാരത്തിലിക്കെ ആഗോള വിപണയില്‍ പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് വില കുറഞ്ഞിട്ടും അതിന്റെ ഗുണം ജനങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്ന ആരോപണം ഉണ്ട്. ഭീമമായ നികുതി ചുമത്തി സര്‍ക്കാര്‍ ജനങ്ങളെ ചൂഷണം ചെയ്യുകയാണെന്നായിരുന്നു കോണ്‍ഗ്രസ്സ് കുറ്റപ്പെടുത്തിയത്.

പഴയ പ്രസ്താവനകള്‍

പഴയ പ്രസ്താവനകള്‍

പെട്രോള്‍ വില ദിനം പ്രതി കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കേരളത്തിലെ ബിജെപി നേതാക്കളുടെ പഴയ പ്രസ്താവനകളും പെട്രോള്‍ വില വര്‍ധനവിനെതിരേയുള്ള സമരങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പലരും നിരന്തരം ഓര്‍മ്മിപ്പിച്ച് കൊണ്ടിരിക്കുന്നത്.

50 രൂപക്ക് പെട്രോളും ഡീസലും

50 രൂപക്ക് പെട്രോളും ഡീസലും

നോട്ട് നിരോധനത്തിനത്തിന്റെ പ്രയാസങ്ങളെക്കുറിച്ച് ഏഷ്യാനെറ്റ് നടത്തിയ ചര്‍ച്ചയിലായിരുന്നു ബിജെപി നേതാവായ കെ സുരേന്ദ്രന്‍ 50 രൂപക്ക് പെട്രോളും ഡീസലും കിട്ടുമെന്ന് പറഞ്ഞത്. നോട്ട് നിരോധനം വിജയകരമാണെന്ന് സമര്‍ത്ഥിക്കാനായിരുന്നു സുരേന്ദ്രന്റെ ഈ വാദം.

നോട്ട് നിരോധനത്തിലൂം

നോട്ട് നിരോധനത്തിലൂം

നോട്ട് നിരോധനത്തിലൂടെ 3 ലക്ഷം കോടി രൂപയുടെ കുറവ് തിരിച്ചെത്തുന്ന നോട്ടുകളുടെ കാര്യത്തില്‍ ഉണ്ടായില്ലെങ്കില്‍ വിനു പറയുന്ന പണി താന്‍ ചെയ്യുമെന്ന് ഇതേ ചര്‍ച്ചയില്‍ തന്നെയായിരുന്നു കെ സുരേന്ദ്രന്‍ വെല്ലുവിളിച്ചത്. എന്നാല്‍ 99.3 ശതമാനം നോട്ടുകളും തിരിച്ചെത്തിയെന്നായിരുന്നു ആര്‍ബിഐ റിപ്പോര്‍ട്ട്.

വീഡിയോ

കെ സുരേന്ദ്രന്‍റെ പഴയ പ്രസ്താവനകള്‍

കുത്തിപ്പൊക്കല്‍

കുത്തിപ്പൊക്കല്‍

ഇതോടെ കെ സുരേന്ദ്രന്റെ ഈ വെല്ലുവിളി വീഡിയോ സമുഹമാധ്യമങ്ങല്‍ വീണ്ടും കുത്തിപ്പൊക്കി ചര്‍ച്ചയായിക്കിയിരുന്നു. സമാന സാഹചര്യമാണ് ഇപ്പോഴും ഉണ്ടായിരിക്കുന്നത്. എവിടെ നേതാവെ 50 രൂപക്ക് പെട്രോള്‍ എന്നാണ് സോഷ്യല്‍ മീഡിയ പഴയ വീഡിയോ കുത്തിപ്പൊക്കി കൊണ്ട് ഇപ്പോള്‍ ചോദിക്കുന്നത്.

രാജ്യവ്യാപക പ്രതിഷേധങ്ങള്‍

രാജ്യവ്യാപക പ്രതിഷേധങ്ങള്‍

യുപിഎ സര്‍ക്കാറിന്റെ കാലത്തുണ്ടായ പെട്രോള്‍ വിലവര്‍ധനവില്‍ പ്രതിഷേധിച്ച് രാജ്യവ്യാപക പ്രതിഷേധങ്ങളായിരുന്നു ബിജെപി നടത്തിയത്. കാളവണ്ടിയോടിച്ചും സ്‌കൂട്ടറുകള്‍ തള്ളിയുമായിരുന്നു കേരളത്തില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചത്.

പഴയ ഫോട്ടോ

പഴയ ഫോട്ടോ

ബിജെപി നേതാക്കളായ ശോഭ സുരേന്ദ്രന്‍, വി മുരളീധരന്‍, ജെ പത്മകുമാര്‍, എംടി രമേശ് എന്നിവരും സ്‌കൂട്ടറുകള്‍ തള്ളിക്കൊണ്ടുള്ള സമരത്തില്‍ പങ്കെടുത്തിരുന്നു. ഈ ഫോട്ടോ ഇപ്പോള്‍ വീണ്ടും കുത്തിപ്പൊക്കി പെട്രോള്‍ വിലവര്‍ധനവില്‍ ബിജെപിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധങ്ങളാണ് ഉയരുന്നത്.

വീണ്ടും ചര്‍ച്ചയാക്കുന്നു

വീണ്ടും ചര്‍ച്ചയാക്കുന്നു

ഇതിന് പുറമേ ബിജെപിയുടെ ഫെയ്‌സ്ബുക്ക് പേജിലെ പഴയ പോസ്റ്റുകളും വീണ്ടും ചര്‍ച്ചയാക്കുന്നുണ്ട്. യുപിഎ സര്‍ക്കാറിന്റെ കാലത്തെ പെട്രോള്‍ വിലവര്‍ധനവിനെതിരെ ബിജെപി കേരള പേജിലെ പ്രതിഷേധം ഇങ്ങനെയായിരുന്നു. അടിക്കടി കൂടുന്ന പെട്രോള്‍ വില. ഈ ദുര്‍ഗ്ഗതിക്കൊരു പരിഹാരം നമുക്ക് തന്നെ കണ്ടെത്താനുള്ള സുവര്‍ണാവസരമാണ് തിരഞ്ഞെടുപ്പ്. നിങ്ങളുടെ വോട്ട് വിവേകപൂര്‍വ്വം വിനിയോഗിക്കുക.

ഫെയ്സ്ബുക്ക് പോസ്റ്റ്

2014 ലെ ബിജെപിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്

English summary
In the backdrop of petrol price hike, social media pokes the old posts from BJP leaders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X