കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ നീക്കുപോക്ക് എൽഡിഎഫുമായി,കോടിയേരിയുമായി ചര്‍ച്ച നടത്തി:ഹമീദ് വാണിയമ്പലം

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പുകള്‍ ഡിസംബര്‍ ആദ്യവാരത്തോടെ നടത്താനാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നീക്കം. ഇതോടെ തിരഞ്ഞെടുപ്പിനായുള്ള മുന്നൊരുക്കങ്ങള്‍ സംസ്ഥാനത്തെ മുന്നണികള്‍ നടത്തിക്കഴിഞ്ഞു. ജോസ് കെ മാണി ഇടത് പാളയത്തിലേക്ക് പോയതോടെ കേരളത്തിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ക്ക് വലിയ മാറ്റങ്ങളാണ് സംഭവിച്ചിരിക്കുന്നത്. ഇതോടെ യുഡിഎഫില്‍ മുന്നണി ചര്‍ച്ചകള്‍ സജീവമായി നടക്കുകയാണ്.

ഇതിന്റെ ഭാഗമായി തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫുമായി വെല്‍ഫെയര്‍ പാര്‍ട്ടി സംഖ്യത്തിലേര്‍പ്പെടുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. എന്നാല്‍ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫുമായി വെല്‍ഫെയര്‍ പാര്‍ട്ടി നീക്ക് പോക്ക് നടത്തിയെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വെളിപ്പെടുത്തല്‍..

യുഡിഎഫ് ബന്ധം

യുഡിഎഫ് ബന്ധം

വെല്‍ഫയര്‍ പാര്‍ട്ടിയുമായുളള യുഡിഎഫ് ബന്ധം സംബന്ധിച്ച് നേരത്തെ മുതല്‍ക്കേ തന്നെ ചര്‍ച്ചകള്‍ നടന്ന് വരുന്നതാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇക്കുറി യുഡിഎഫുമായി തങ്ങള്‍ ധാരണയില്‍ എത്തിയിരിക്കുന്നുവെന്നാണ് വെല്‍ഫയര്‍ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ഇന്നലെ വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ യുഡിഎഫിലെ ഒരു വിഭാഗം ഇതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.

നേതാക്കള്‍ക്ക് അതൃപ്തി

നേതാക്കള്‍ക്ക് അതൃപ്തി

തദ്ദേശ തിരഞ്ഞെടുപ്പില്‍ സഹകരിക്കുന്നത് സംബന്ധിച്ച് കോണ്‍ഗ്രസിന്റെയും മുസ്ലീം ലീഗിന്റെയും നേതാക്കളുമായി ചര്‍ച്ച നടത്തിയെന്നാണ് ഹമീദ് വാണിയമ്പലം വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ ഇതില്‍ അതൃപ്തി പ്രകടിപ്പിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനടക്കം രംഗത്തെത്തിയിരുന്നു. ഇത് അടിസ്ഥാനരഹിതമായ പ്രചാരണമാണെന്നാണ് മുല്ലപ്പള്ളി പറയുന്നത്.

 ഭിന്നത പുറത്ത്

ഭിന്നത പുറത്ത്

അതേസമയം, വെല്‍ഫെയര്‍ പാര്‍ട്ടിയുമായി യുഡിഎഫ് സഖ്യത്തിനില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ കെ മുരളീധരന്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായുളള സഖ്യത്തെ അനുകൂലിച്ച് രംഗത്ത് എത്തിയതോടെ യുഡിഎഫിനുളളിലെ ഭിന്നത വീണ്ടും വെളിവായിരിക്കുകയാണ്. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യത്തില്‍ തെറ്റില്ലെന്നാണ് മുരളീധരന്‍ പറയുന്നത്.

എല്‍ഡിഎഫുമായി സംഖ്യം

എല്‍ഡിഎഫുമായി സംഖ്യം

എന്നാല്‍ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് കാലത്ത് എല്‍ഡിഎഫുമായി നീക്കുപോക്ക് നടത്തിയെന്ന വെളിപ്പെടുത്തലാണ് വെര്‍ഫെയര്‍ പാര്‍ട്ടി അധ്യക്ഷന്‍ ഹമീദ് വാണിയമ്പലം ഇതിന് പിന്നാലെ വെളിപ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി ചര്‍ച്ച നത്തിയെന്നാണ് ഹമീദ് വാണിയമ്പലം റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞത്.

ഭരണം പങ്കിടുന്നു

ഭരണം പങ്കിടുന്നു

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് കാലത്ത് താനും റസാഖ് പാലേരിയുമാണ് കോടിയേരി ബാലകൃഷ്ണനുമായി ചര്‍ച്ച നടത്തിയത്. അന്നത്തെ സംഭാഷണത്തില്‍ ഉണ്ടാക്കിയ നീക്കുപോക്കാണ് തിരഞ്ഞെടുപ്പില്‍ നടന്നത്. അഞ്ച് ജില്ലകളില്‍ അത് നടന്നെന്നും ഹമീദ് വാണിയമ്പലം പറയുന്നു. പലയിടത്തും തങ്ങള്‍ ഭരണം പങ്കിടുന്നുണ്ടെന്നും അദ്ദേഹം ചാനലിനോട് വ്യക്തമാക്കി.

അതേ നീക്കുപോക്ക്

അതേ നീക്കുപോക്ക്

ഇപ്പോള്‍ യുഡിഎഫുമായും അതേ നീക്കുപോക്കാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് ഹമീദ് വാണിയമ്പലം പറയുന്നത്. മതേതര പാര്‍ട്ടികളുമായി ധാരണ ഉണ്ടാക്കുകയാണ് ഞങ്ങളുടെ തീരുമാനം. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മാത്രമാണ് യുഡിഎഫിനെ പിന്തുണച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

സ്ഥാനാര്‍ത്ഥികളുണ്ടാകും

സ്ഥാനാര്‍ത്ഥികളുണ്ടാകും

അതേസമയം, സംസ്ഥാനത്ത് സ്വാധീനമുള്ള സ്ഥലങ്ങളില്‍ വെല്‍ഫെയര്‍ പാര്‍ട്ടിക്ക് സ്ഥാനാര്‍ത്ഥികള്‍ ഉണ്ടാകുമെന്നും ഹമീദ് വാണിയമ്പലം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ യുഡിഎഫ് നേതാക്കള്‍ വ്യക്തത വരുത്തിയിട്ടില്ല.

ജോസിന്റേയും എൽഡിഎഫിന്റേയും മോഹം നടത്തില്ല; കോട്ടയം പിടിക്കാനുറച്ച് കോൺഗ്രസ് നീക്കം,ജോസഫിനും തടയിടുംജോസിന്റേയും എൽഡിഎഫിന്റേയും മോഹം നടത്തില്ല; കോട്ടയം പിടിക്കാനുറച്ച് കോൺഗ്രസ് നീക്കം,ജോസഫിനും തടയിടും

'ഫോൺ നമ്പർ തരൂ, ഫോട്ടോ അയച്ച് തരാം', രാഹുൽ ഗാന്ധിയെക്കുറിച്ച് കോൺഗ്രസ് പ്രവർത്തകന്റെ കുറിപ്പ്'ഫോൺ നമ്പർ തരൂ, ഫോട്ടോ അയച്ച് തരാം', രാഹുൽ ഗാന്ധിയെക്കുറിച്ച് കോൺഗ്രസ് പ്രവർത്തകന്റെ കുറിപ്പ്

Recommended Video

cmsvideo
റഷ്യൻ വാക്സിൻ ഇതാ ഇന്ത്യയിൽ..10 കോടി ഡോസുകൾ

English summary
In the last local elections, Welfare Party had an agreement with the LDF Says, Hameed Vaniyambalam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X