Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്നസെന്റിന്റെ സത്യപ്രതിജ്ഞ ദൈവനാമത്തില്‍

ദില്ലി: ലോക്‌സഭയില്‍ കന്നിക്കാരനായ ചാലക്കുടി എംപി ഇന്നസെന്റ് സത്യപ്രതിജ്ഞ ചെയ്തു. സിപിഎമ്മിന്റെ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായിരുന്ന ഇന്നസെന്റ് പക്ഷേ സത്യപ്രതിജ്ഞ ചെയ്തത് ദൈവനാമത്തില്‍ ആയിരുന്നു.

പൊതുവെ സിപിഎം എംപിമാര്‍ ആരും ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യാറില്ല. പക്ഷേ സ്വതന്ത്രരുടെ കാര്യത്തില്‍ സിപിഎം അങ്ങനെ കടുംപിടിത്തം പിടിക്കാറില്ല.

Innocent

സത്യപ്രതിജ്ഞ ചെയ്യാന്‍ പേര് വിളിച്ചപ്പോള്‍ ഇന്നസെന്റിന്റെ മുഖത്ത് അല്‍പം അമ്പരപ്പും ആശയക്കുഴപ്പവും ഒക്കെ ഉണ്ടായിരുന്നു. ദൃഢ പ്രതിജ്ഞയാണോ ദൈവ നാമത്തിലാണോ സത്യ പ്രതിജ്ഞയെന്ന് ചോദിച്ചപ്പോള്‍ ദൈവനാമത്തിലാണെന്ന് ഇന്നസെന്റ് പറയുന്നത് വ്യക്തമായി കേള്‍ക്കാമായിരുന്നു.

കേരളത്തില്‍ നിന്നുള്ള 20 എംപിമാരും സത്യപ്രതിജ്ഞ ചെയ്തു. 13 പേര്‍ ഇംഗ്ലീഷില്‍ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ അഞ്ച് പേര്‍ മലയാളത്തില്‍ പ്രതിജ്ഞ ചൊല്ലി. ഒരാള്‍ മാത്രം ഹിന്ദിയിലും. മുന്‍ കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷ് ആണ് ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്തത്.

ഇന്നസെന്റ് മലയാളത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. സിപിഎം സ്വതന്ത്രനായ ഇടുക്കി എംപി ജോയ്‌സ് ജോര്‍ജ്ജും ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്.

സിപിഎം എംപിമാരായ പി കരുണാകരന്‍, പികെ ശ്രീമതി, എ സമ്പത്ത്, തുടങ്ങിയവരും മലയാളത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. സിപിഎം അംഗങ്ങളും സിപിഐ അംഗവും ദൃഢപ്രതിജ്ഞയാണ് ചെയ്തത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+