Get Updates
Get notified of breaking news, exclusive insights, and must-see stories!

ആറ് വര്‍ഷം കൊണ്ട് പൊതുവിദ്യാഭ്യാസ മേഖലയില്‍ പത്ത് ലക്ഷം കുട്ടികള്‍ വര്‍ദ്ധിച്ചു: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് വര്‍ഷം കൊണ്ട് പൊതുവിദ്യാഭ്യാസ മേഖലയില്‍ പത്ത് ലക്ഷം കുട്ടികള്‍ വര്‍ദ്ധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പണ്ട് ഇല്ലായ്മയുടെ പര്യായങ്ങളായിരുന്നു പൊതുവിദ്യാലയങ്ങള്‍, അവിടേക്ക് കുട്ടികളെ അയക്കാന്‍ മാതാപിതാക്കള്‍ മടിച്ചിരുന്നു. 2016ലെ പ്രകടന പത്രികയില്‍ പൊതുവിദ്യാലയങ്ങള്‍ മെച്ചപ്പെടുത്തുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. അന്ന് അത് വെറും വാഗ്ദാനം മാത്രമാകും എന്ന് ചിലരെങ്കിലും തെറ്റിദ്ധരിച്ചു. എന്നാല്‍ എല്‍ഡിഎഫ് ഒന്ന് പറയുകയും മറ്റൊന്ന് ചെയ്യുകയും ചെയ്യുന്ന മുന്നണി അല്ല. എന്താണോ പറയുന്നത് അത് നടപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തുടനീളമുള്ള 75 സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

pinarayi

സംസ്ഥാനത്ത് വികസനം നടപ്പാക്കുന്നതില്‍ യാതൊരു പക്ഷഭേദ ചിന്താഗതിയുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്‌കൂളുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളില്‍ ഇടപ്പെടുമ്പോള്‍ യാതൊരു വിധ പക്ഷഭേദവുമില്ലായെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. സ്‌കൂളിന്റെ പശ്ചാത്തല സൗകര്യം വികസിപ്പിക്കല്‍, പുതിയ കെട്ടിടം നിര്‍മ്മിക്കല്‍, അക്കാദമിക് മികവ് ഉയര്‍ത്താന്‍ സ്വീകരിച്ച നടപടികള്‍, തുടങ്ങിയവ വേര്‍തിരിവുകള്‍ ഉണ്ടാവാതെയാണ് ഓരോ ജില്ലകളിലും നടപ്പിലാക്കുന്നത്. ഓരോ മേഖലയിലും കക്ഷി രാഷ്ട്രീയം വ്യത്യാസം ഇല്ലാത്ത വികസനമാണ് സര്‍ക്കാരിന്റെ പൊതുവായ നയം. ഇവിടെ പൊതുവിദ്യാലയങ്ങള്‍ ശാക്തീകരിക്കുമ്പോള്‍ അതിന്റെ ഗുണഭോക്താക്കള്‍ ഏറെയും നമ്മുടെ നാട്ടിലെ പാവപ്പെട്ടവരാണ്. സാധാരണക്കാരുടെ കുട്ടികള്‍ക്കും മെച്ചപ്പെട്ട ആധുനിക വിദ്യാഭ്യാസം ലഭ്യമാക്കും.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറി ആറു വര്‍ഷം പിന്നിടുമ്പോള്‍ ഇല്ലായ്മയിലായിരുന്ന സംസ്ഥാനത്തെ പല വിദ്യാലയങ്ങളും ഇന്ന് ആരുടെയും കണ്ണഞ്ചിപ്പിക്കുന്ന കെട്ടിടങ്ങളുടെ രൂപത്തിലേക്കെത്തിച്ചു. കോവിഡ് കാലത്തും കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസവും ഡിജിറ്റല്‍ വിദ്യാഭ്യാസവും ഉറപ്പാക്കി കേരളം ലോകോത്തര ശ്രദ്ധ പിടിച്ചു പറ്റി.

കഴിഞ്ഞ ഒരു വര്‍ഷക്കാലം 145 സ്‌കൂളുകള്‍ക്ക് പുതിയ കെട്ടിടം നിര്‍മിച്ചു നല്‍കി. 48 ഹയര്‍ സെക്കന്ററി സ്‌കൂള്‍ ലാബുകള്‍ നവീകരിച്ചു. 2,546 കോടി രൂപയാണ് വിദ്യാഭ്യാസ മേഖലയ്ക്കായി മാറ്റി വെച്ചത്. 1016 കോടി രൂപ സ്‌കൂള്‍ വിദ്യാഭ്യാസത്തിന് മാത്രമായും, 15 കോടി രൂപ സ്‌കൂളുകള്‍ ഭിന്നശേഷി സൗഹൃദമാക്കുന്നതിനും, 342 കോടി 64 ലക്ഷം രൂപ ഉച്ച ഭക്ഷണത്തിനും, 192 കോടി രൂപ പോഷകാഹാരം നല്‍കുന്നതിനുമാണ് മാറ്റി വെച്ചത്. വിദ്യാഭ്യാസ മേഖലയ്ക്ക് പ്രത്യേക പ്രധാന്യം നല്‍കിയുള്ള കരുതലാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. എല്ലാ രംഗത്തും സമഗ്രവികസനം ഉറപ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആര്‍ അനില്‍ മുഖ്യാഥിതിയായിരുന്നു. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ ബാബു ചടങ്ങിന് സ്വാഗതം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+