കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

3 ജില്ലകളിലെ 10 ലേറെ മണ്ഡലങ്ങള്‍ കൂടി; ജോസ് ബന്ധം ഭരണത്തുടര്‍ച്ച ഉറപ്പിക്കും, ഇടത് പ്രതീക്ഷകള്‍

Google Oneindia Malayalam News

തിരുവനന്തപുരം: ഈ മാസം അവസാനം നടക്കുന്ന ഇടതുമുന്നണി യോഗത്തോടെ കേരള കോണ്‍ഗ്രസ് എമ്മിലെ ജോസ് കെ മാണി വിഭാഗത്തിന്‍റെ എല്‍ഡിഎഫ് പ്രവേശന കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജോസിന്‍റെ കാര്യത്തില്‍ സിപിഐ നിലപാട് മയപ്പെടുത്തിയതും ചര്‍ച്ചകളുടെ വേഗത വര്‍ധിപ്പിക്കുന്നു. തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ മുന്നണി പ്രവേശനം ഉണ്ടാവുന്ന തരത്തിലാണ് ഇപ്പോള്‍ നീക്കം നടക്കുന്നത്. ജോസ് വരുന്നതോടെ മധ്യകേരളത്തില്‍ ശക്തമായ സാന്നിധ്യമാവുക. അതുവഴി ഭരണത്തുടര്‍ച്ച എന്നതാണ് സിപിഎം ലക്ഷ്യമിടുന്നത്.

ജോസിന്‍റെ പിന്തുണ

ജോസിന്‍റെ പിന്തുണ

ജോസിന്‍റെ പിന്തുണ ലഭിച്ചാല്‍ മധ്യകേരളത്തിലെ മൂന്ന് ജില്ലകളില്‍ കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച പ്രകടനം കാഴ്ച വെക്കാന‍് കഴിയുമെന്നാണ് പ്രാദേശിക തലത്തില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സിപിഎം വിലയിരുത്തുന്നത്. ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലെ നിയമസഭ സീറ്റുകളിലാണ് വലിയ പ്രതീക്ഷയുള്ളത്.

കൊല്ലത്തും, പത്തനംതിട്ടയിലും

കൊല്ലത്തും, പത്തനംതിട്ടയിലും

നിലവില്‍ കൊല്ലത്തും, പത്തനംതിട്ടയിലും ഇടതുപക്ഷത്തിന് സമ്പൂര്‍ണ്ണ ആധിപത്യം ഉണ്ട്. 2016 ല്‍ കൊല്ലത്തെ 7 ല്‍ 7 മണ്ഡലങ്ങളും സ്വന്തമാക്കിയ എല്‍ഡിഎഫ് പത്തനംതിട്ടയിലെ 5 ല്‍ നാലിടത്തായിരുന്നു വിജയിച്ചത്. അടൂര്‍ പ്രകാശിലൂടെ കോന്നി മാത്രമായിരുന്നു അന്ന് കോണ്‍ഗ്രസ് നിലനിര്‍ത്തിയിരുന്നത്. എന്നാല്‍ ഉപതിരഞ്ഞെടുപ്പിലൂടെ കോന്നിയും സ്വന്തമാക്കാന്‍ കഴിഞ്ഞതോടെ രണ്ടിടത്തും യുഡിഎഫിന് അംഗങ്ങളില്ലാതെയായി.

കേരള കോണ്‍ഗ്രസിന്‍റെ കരുത്തില്‍

കേരള കോണ്‍ഗ്രസിന്‍റെ കരുത്തില്‍

കേരള കോണ്‍ഗ്രസിന്‍റെ കരുത്തില്‍ കോട്ടയം ജില്ല എക്കാലത്തും യുഡിഎഫിന് അടിയുറച്ച പിന്തുണ നല്‍കിപോരുന്ന ജില്ലയാണ്. കേരളത്തില്‍ തരംഗ സൃഷ്ടിക്കാന്‍ സാധിച്ചിട്ടും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ 9 ല്‍ രണ്ടിടത്ത് മാത്രമായിരുന്നു ഇടതുമുന്നണിക്ക് വിജയിക്കാന്‍ സാധിച്ചത്. ഉപതിര‍ഞ്ഞെടുപ്പില്‍ പാലാ കൂടി പിടിച്ചതോടെ ഇത് മൂന്നായിട്ടുണ്ട്.

കോട്ടയത്ത്

കോട്ടയത്ത്

ജോസ് വരുന്നതോടെ കോട്ടയത്ത് യുഡിഎഫിനെ മറികടക്കാന്‍ കഴിയുമെന്ന ഉറച്ച് വിശ്വാസം എല്‍ഡിഎഫിനുണ്ട്. പാലാ, കടുത്തുരുത്തി, വൈക്കം, ഏറ്റുമാനൂര്‍, കോട്ടയം, പുതുപ്പള്ളി, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ എന്നീ മണ്ഡലങ്ങളാണ് കോട്ടയത്തുള്ളത്. ഇതില്‍ വൈക്കവും ഏറ്റുമാനൂരും മാത്രമാണ് 2016 ല്‍ എല്‍ഡിഎഫിനൊപ്പം നിന്നത്.

6 മണ്ഡലവും

6 മണ്ഡലവും

പിസി ജോര്‍ജ് പിടിച്ച പൂഞ്ഞാര്‍ മാറ്റി നിര്‍ത്തിയാല്‍ ജില്ലയിലെ ബാക്കി 6 മണ്ഡലവും യുഡിഎഫ് നിലനിര്‍ത്തുകയായിരുന്നു. ജോസിന്‍റെ വോട്ട് കൂടി ലഭീക്കുന്നതോടെ വൈക്കവും ഏറ്റുമാനൂരും പാലായും നിലനിര്‍ത്താന്‍ കഴിയും എന്നതിന് പുറമെ ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, കടുത്തുരുത്തി എന്നീ മണ്ഡലങ്ങള്‍ അധികമായി നേടാം. കോട്ടയത്ത് ശക്തമായ വെല്ലുവിളി ഉയര്‍ത്താന്‍ സാധിക്കുമെന്നും ഇടത് പക്ഷം കണക്ക് കൂട്ടുന്നു.

ഇടുക്കിയിലും സമഗ്രാധിപത്യം

ഇടുക്കിയിലും സമഗ്രാധിപത്യം

ജോസിലൂടെ ഇടുക്കിയിലും സമഗ്രാധിപത്യമാണ് എല്‍ഡിഎഫ് ലക്ഷ്യമിടുന്നത്. ഇടുക്കി, തൊടുപുഴ എന്നീ രണ്ട് സീറ്റുകളാണ് ഇപ്പോള്‍ യുഡിഎഫിന്റെ കൈവശമുള്ളത്. ജോസ് പക്ഷം എത്തുന്നതോടെ ഇടുക്കി അധികമായി നേടാന്‍ എന്നതിനൊപ്പും നിലവില്‍ കൈവശമുള്ള പീരുമേട്, ഉടുമ്പന്‍ചോല, ദേവികുളം സീറ്റുകള്‍ നിലനിര്‍ത്തുകയും ചെയ്യാം. ജോസഫിന്‍റെ തട്ടകമായ തൊടുപുഴയില്‍ വലിയ പ്രതീക്ഷയില്ല. എന്നിരുന്നാലും മത്സരം കടുപ്പിക്കാന്‍ സാധിക്കും.

എറണാകുളം ജില്ലയില്‍

എറണാകുളം ജില്ലയില്‍

13 മണ്ഡലങ്ങളാണ് എറണാകുളം ജില്ലയില്‍ ഉള്ളത്. ഇതില്‍ 9 ലും 2016 ല്‍ യുഡിഎഫിനായിരുന്നു വിജയം. വൈപ്പിന്‍, കൊച്ചി, തൃപ്പൂണിത്തുറ, മൂവാറ്റുപുഴ മണ്ഡലങ്ങളായിരുന്നു സിപിഎമ്മിനൊപ്പം നിന്നത്. മുവാറ്റുപുഴക്ക് പുറമെ, യുഡിഎഫ് വിജയം നേടിയ പിറവത്തും പെരുമ്പാവൂരിലും കുന്നത്തുനാടിലും കേരള കോണ്‍ഗ്രസ് ബന്ധം ഗുണം ചെയ്യും. മറ്റ് മണ്ഡലങ്ങളിലും ചലനങ്ങളുണ്ടാക്കാനാകും.

പത്തനംതിട്ട

പത്തനംതിട്ട

പത്തനംതിട്ടയിലെ ആധിപത്യം തുടരാനും കേരള കോണ്‍ഗ്രസ് വോട്ടിന്‍റെ ബലത്തില്‍ ഇടതുമുന്നണിക്ക് സാധിക്കും. തിരുവല്ലയില്‍ പാര്‍ട്ടിക്ക് ശക്തമായ സാന്നിധ്യം ഉണ്ട്. ആലപ്പുഴയിലേക്ക് വരുമ്പോള്‍ ചെങ്ങന്നൂരും കുട്ടനാടുമാണ് ഗുണകരമാവുമെന്ന് കരുതുന്നത്. തൃശൂരില്‍ ഇരിങ്ങാലക്കുടയിലാണ് പ്രതീക്ഷ.

മലബാറിലേക്ക് വരുമ്പോള്‍

മലബാറിലേക്ക് വരുമ്പോള്‍

വലിയ സ്വാധീനം ഇല്ലെങ്കിലും ശക്തമായ മത്സങ്ങള്‍ നടക്കുന്ന മലബാറിലെ മണ്ഡലങ്ങളിലും ജോസ് പക്ഷത്തിന്‍റെ വോട്ടുകള്‍ നിര്‍ണ്ണായകമാണ്. കണ്ണൂരിലെ ഇരിക്കൂര്‍, ഉള്‍പ്പെടെ മണ്ഡലങ്ങളില്‍ വിജയത്തെ നിര്‍ണയിക്കാന്‍ കഴിയുന്ന വോട്ട് ജോസ് കെ മാണി വിഭാഗത്തിനുണ്ടെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍. തളിപ്പറമ്പിലും ഏതാനും വോട്ടുകള്‍ ജോസിനുണ്ട്.

കോഴിക്കോട് ജില്ലയില്‍

കോഴിക്കോട് ജില്ലയില്‍

കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര വര്‍ഷങ്ങളായി കേരള കോണ്‍ഗ്രസ് മത്സരിക്കുന്ന മണ്ഡലമാണ്. ബാലുശ്ശേരി മണ്ഡലത്തിലെ കൂരാച്ചൂണ്ട് പഞ്ചായത്തിലാണ് കേരള കോണ്‍ഗ്രസിന് അല്‍പമെങ്കിലും ശക്തിയുള്ളത്. ഈ രണ്ട മണ്ഡലങ്ങളേക്കാള്‍ തിരുവമ്പാടി നിലനില്‍ത്തുക എന്ന ലക്ഷ്യമാണ് കേരള കോണ്‍ഗ്രസ് ബന്ധത്തിലൂടെ സിപിഎം ലക്ഷ്യമിടുന്നത്. ഒരു പക്ഷെ ഈ മണ്ഡലം കേരള കോണ്‍ഗ്രസിന് നല്‍കാനും സിപിഎം തയ്യാറായേക്കും.

ജോസ് കെ മാണി കളി തുടങ്ങി; സിപിഎമ്മിനൊപ്പം ചേര്‍ന്ന് ആദ്യ വിജയം, തിരിച്ചടിയേറ്റത് കോണ്‍ഗ്രസിന്ജോസ് കെ മാണി കളി തുടങ്ങി; സിപിഎമ്മിനൊപ്പം ചേര്‍ന്ന് ആദ്യ വിജയം, തിരിച്ചടിയേറ്റത് കോണ്‍ഗ്രസിന്

English summary
'In three more districts'; These are the expectations of the CPM if jose k mani comes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X