കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ട്രീയ വടംവലി: അടിമാലി ഹോമിയോ ആശുപത്രി കെട്ടിടത്തിന്റെ ഉദ്ഘാടനം വൈകുന്നു

  • By Desk
Google Oneindia Malayalam News

അടിമാലി: അടിമാലി ഗ്രാമപഞ്ചായത്തില്‍ പണിപൂര്‍ത്തീകരിച്ച ഹോമിയോ ആശുപത്രി കെട്ടിടത്തിന്റെ ഉദ്ഘാടനം വൈകുന്നത് പ്രതിഷേധത്തിനിടവരുത്തുന്നു.ലോകബാങ്കിന്റെ സഹായത്തോടെ 32 ലക്ഷം രൂപ വകയിരുത്തിയായിരുന്നു ആശുപത്രി കെട്ടിടം പൂര്‍ത്തീകരിച്ചത്.എന്നാല്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും വാടകകെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന ഹോമിയോ ആശുപത്രി പുതിയകെട്ടിടത്തിലേക്ക് മാറ്റി പ്രവര്‍ത്തനമാരംഭിക്കാന്‍ നടപടി സ്വീകരിക്കാത്തതാണ് ആക്ഷേപത്തിനിടവരുത്തിയിട്ടുള്ളത്.

ആശുപത്രിക്കായി മുമ്പൊരിക്കല്‍ മറ്റൊരു കെട്ടിടം പണികഴിപ്പിച്ചിരുെങ്കിലും കെട്ടിടത്തിനുള്ളിലെ വിസ്താരക്കുറവ് മൂലം ആശുപത്രി വാടകകെട്ടിടത്തില്‍ തന്നെ തുടരാന്‍ തീരുമാനിച്ചു.അതിനു ശേഷമാണ് ലോകബാങ്കിന്റെ സഹായത്തോടെ ഇപ്പോഴത്തെ പുതിയ കെട്ടിടം പണികഴിപ്പിച്ചത്.വഴി,ശുദ്ധജലം,ശൗചാലയം തുടങ്ങി ആശുപത്രിക്ക് വേണ്ടുന്ന അടിസ്ഥാന സൗകര്യങ്ങളൊക്കെയും പുതിയ കെട്ടിടത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.എന്നിട്ടും പുതിയ കെട്ടിടം രോഗികള്‍ക്കായി തുറുന്ന നല്‍കാന്‍ പഞ്ചായത്ത് തയ്യാറായിട്ടില്ല.ഉദ്ഘാടനവുമായി ബന്ധപ്പെട്ട്് നടക്കുന്ന രാഷ്ട്രീയ വടംവലിയാണ് യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് വിഷയവുമായി ബന്ധപ്പെട്ട് ലഭിക്കുന്ന സൂചന.

hmoeo

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നിര്‍മ്മാണം പൂര്‍ത്തീകരിച്ച പൊതുനിര്‍മ്മിതികളുടെ ഉ്ദഘാടനം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിട്ടുള്ള നിര്‍ദ്ദേശത്തെ ചൊല്ലി ഗ്രാമപഞ്ചായത്ത് ഭരണസമതിക്കുള്ളില്‍ ഉണ്ടായിട്ടുള്ള വിമുഖതയാണ് ഉദ്ഘാടനം വൈകാന്‍ ഇടയാക്കുതെന്നാണ് വിവരം.ഉദ്ഘാടനം സംബന്ധിച്ച് രാഷ്ട്രീയ ചരടുവലികള്‍ അവസാനിപ്പിച്ചാല്‍ വാടകകെട്ടിടത്തില്‍ നിന്നും ആശുപത്രി പുതിയ കെട്ടിടത്തിലേക്ക് മാറ്റാനാകും.അതേ സമയം ആശുപത്രി കെട്ടിടത്തിന്റെ ഉദ്ഘാടനം വൈകുന്നതിനെതിരെ പ്രാദേശികമായ പ്രതിഷേധവും ഉടലെടുത്തിട്ടുണ്ട്.ഉദ്ഘാടനം ഇനിയും വൈകിപ്പിക്കാനാണ് തീരുമാനമെങ്കില്‍ ജനകീയപ്രക്ഷോപത്തിനുള്ള സാധ്യതയും നിലനില്‍ക്കുന്നു.

English summary
Inauguration of Adimali homeo hospital is delaying
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X