Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏഷ്യാനെറ്റ് സിദ്ധിഖിനെ ഇറക്കിവിട്ടതോ സിദ്ധിഖ് ഇറങ്ങിപ്പോയതോ?

എട്ടര വരെ മാത്രമേ ഞാനുണ്ടാകൂ എന്ന് നേരത്തെ പറഞ്ഞതാണ് വിനൂ - എന്ന് ടി സിദ്ദിഖ് ചര്‍ച്ചയ്ക്കിടെ പറയുന്നത് വ്യക്തമായി കേള്‍ക്കാം. ഞാന്‍ പോവുകയാണ് എന്ന് സിദ്ധിഖ് പല പ്രാവശ്യം പറയുന്നതും എഴുന്നേറ്റ് പോകാന്‍ ഒരുങ്ങുന്നതും കാണാം. പക്ഷേ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍ കണ്ടാല്‍ തോന്നുക ഏഷ്യാനെറ്റ് ന്യൂസിന്റെ ചര്‍ച്ചയില്‍ നിന്നും കോണ്‍ഗ്രസ് നേതാവ് ടി സിദ്ധിഖിനെ ഇറക്കിവിട്ടു എന്നാണ്.

സംഭവം ശരിയാണ്. ഓടുന്ന വണ്ടിക്ക് ഒരു തള്ള് എന്ന് പറഞ്ഞത് പോലെ, വേണ്ടാത്ത ചര്‍ച്ചയാണെങ്കില്‍ ടി സിദ്ധിഖ് ഇറങ്ങിപ്പോയ്‌ക്കോളൂ എന്ന് ചര്‍ച്ച നയിച്ച വിനു വി ജോണ്‍ രണ്ട് മൂന്ന് പ്രാവശ്യം പറയുന്നുണ്ട്. ഇനി അത് കണ്ടിട്ടാണോ ഇടതുപക്ഷ അനുഭാവികള്‍ ടി സിദ്ധിഖിനെ ഇറക്കിവിട്ട വിനു വി ജോണിനെ ആഘോഷിക്കുന്നത്. സത്യത്തില്‍ എന്താണ് അവിടെ സംഭവിച്ചത്. വീഡിയോ കാണൂ...

ചര്‍ച്ചയുടെ പാനല്‍ ഇങ്ങനെ

ചര്‍ച്ചയുടെ പാനല്‍ ഇങ്ങനെ

സി പി ഐ നേതാവ് വി എസ് സുനില്‍ കുമാര്‍, സി പി എം നേതാവ് ശ്രീരാമകൃഷ്ണന്‍, അഡ്വക്കേറ്റ് രാം കുമാര്‍ എന്നിവരാണ് ടി സിദ്ധിഖിനെ കൂടാതെ ബാര്‍കോഴ വിഷയത്തില്‍ എക്‌സൈസ് മന്ത്രി കെ ബാബുവിനെതിരെയുള്ള ആരോപണങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഏഷ്യാനെറ്റ് ന്യൂസില്‍ ഉണ്ടായിരുന്നത്. വിനു വി ജോണാണ് ചര്‍ച്ച നയിച്ചത്.

സിദ്ധിഖിന്റെ വാദം

സിദ്ധിഖിന്റെ വാദം

തുടക്കം മുതലേ ടി സിദ്ധിഖ് കുറച്ച് പ്രതിരോധത്തിലായിരുന്നു. ഇടതുപക്ഷത്ത് നിന്നും മൂന്നുപേരും ഒപ്പം വിനുവും ചേര്‍ന്ന് തന്നെ വളഞ്ഞിട്ട് ആക്രമിക്കുന്നത് പോലെയാണ് ചര്‍ച്ച പോകുന്നതെന്നും തനിക്ക് സംസാരിക്കാന്‍ അവസരം തരുന്നില്ലെന്നും ടി സിദ്ധിഖ് ആരോപിച്ചു.

നിയന്ത്രണം വിട്ടു

നിയന്ത്രണം വിട്ടു

തന്റെ ബാറുകള്‍ പൂട്ടിയപ്പോള്‍ മദ്യമുതലാളിയായ ബിജു രമേശ് ഇടതു പക്ഷവുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തുകയാണ് എന്നായിരുന്നു സിദ്ധിഖിന്റെ വാദം. എന്നാല്‍ സംസാരിച്ച് വന്നപ്പോള്‍ സിദ്ധിഖിന്റെ ശബ്ദം ഉയരുകയും നിയന്ത്രണം വിടുകയും ചെയ്തു.

കവലപ്രസംഗമല്ല

കവലപ്രസംഗമല്ല

ടി സിദ്ധിഖ് കുറച്ചുകൂടി സംയമനത്തോടെ സംസാരിക്കണമെന്നും ഇത് കവലപ്രസംഗത്തിനുള്ള സ്ഥലമല്ല എന്നും പറഞ്ഞ് അവതാരകനായ വിനു വി ജോണ്‍ ഇടപെട്ടു. ഇതോടെയാണ് സിദ്ധിഖ് ചര്‍ച്ചയില്‍ നിന്നും ഇറങ്ങിപ്പോകാന്‍ ഒരുങ്ങിയത്.

ഇറങ്ങിപ്പോയത് ഇങ്ങനെ

ഇറങ്ങിപ്പോയത് ഇങ്ങനെ

ബിജുരമേശും സാക്ഷിയും രായ്ക്ക് രാമാനം എല്ലാം മാറ്റിപ്പറയുന്നു. എന്നിട്ട് നിങ്ങളുടെ ചര്‍ച്ച. ഇത് ആര്‍ക്ക് വേണം ഈ ചര്‍ച്ച എന്ന് ചോദിച്ച് ടി സിദ്ധിഖ് ഇറങ്ങിപ്പോകുകയായിരുന്നു. ആര്‍ക്കും വേണ്ടാത്ത ചര്‍ച്ചയാണെങ്കില്‍ ഇറങ്ങിപ്പോയ്‌ക്കൊള്ളൂ എന്ന് വിനുവും പറഞ്ഞു. ഇതാണ് ഉണ്ടായത്.

വിവാദ വീഡിയോ ഇതാണ്

ടി സിദ്ധിഖിനെ ഇറക്കിവിട്ടു എന്ന് പറയപ്പെടുന്ന ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചയുടെ വീഡിയോ ഇതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+