Get Updates
Get notified of breaking news, exclusive insights, and must-see stories!

കെഎസ്ആർടിസി ബസ്സിൽ ജനിച്ച കുഞ്ഞിന് മന്ത്രി ​ഗണേഷ് കുമാറിന്റെ സമ്മാനം; സൗജന്യ ചികിത്സ നൽകാൻ അമല ആശുപത്രി

തൃശൂർ: കഴിഞ്ഞ ദിവസം കെ എസ് ആർ ടി സി ബസ്സിൽ യുവതി പ്രസവിച്ച വാർത്ത പുറത്തുവന്നിരുന്നു. ഇപ്പോൾ കെ എസ് ആർ ടി സി ബസ്സിലെ പ്രസവമെടുത്ത ഡോക്ടർമാർക്കും നേഴ്സുമാർക്കും മന്ത്രി കെ ബി ​ഗണേഷ് കുമാർ അനുമോദനം അറിയിച്ചിരിക്കുകയാണ്. തൃശൂർ ഡി ടി ഒ ഉബൈദിന്റെ നേതൃത്വത്തിൽ അമല ആശുപത്രിയിൽ എത്തി ഇവരെ അനുമോ​ദിക്കുകയും കുഞ്ഞിനുള്ള സമ്മാനം കൈമാറുകയും ചെയ്തു. അതേ സമയം കുഞ്ഞിന്റെയും അമ്മയുടേയും തുടർ ചികിത്സ അമല ആശുപത്രി സൗജന്യമാക്കിയിട്ടുണ്ട്.

ഇന്നലെ തൃശൂർ പേരാമം​ഗലത്ത് വെച്ചായിരുന്നു ഓടുന്ന കെ എസ് ആർ ടി സി ബസ്സിൽ വെച്ച് യുവതി കുഞ്ഞിന് ജന്മം നൽകിയത്. ഡോക്ടറെ കാണാനായി കെ എസ് ആർ ടി സിയിൽ യാത്ര ചെയ്യുമ്പോഴാണ് യുവതിക്ക് പ്രസന വേദന അനുഭവപ്പെട്ടത് ഉടൻ തന്നെ ബസ് അടുത്തുള്ള അമല ആശുപത്രിയിലേത്ത് വിട്ടു. ആശുപത്രി അധികൃതരെ വിളിച്ച് കാര്യം അറിയിക്കുക​യും ചെയ്തു.

ksrtc

ബസ് ആശുപത്രിയിലേത്ത് എത്തുമ്പോഴേക്കും ഡോക്ടറും നേഴ്സുമാരുമെല്ലാം തയ്യാറായിരുന്നു. അത്യാഹിത വിഭാ​ഗത്തിന് മുന്നിലേക്കാണ് ബസ് എത്തിയത്. അപ്പോഴേക്കും യുവതിയുടെ പ്രസവം നടക്കും എന്ന സ്ഥിതിയിലായി. യുവതിയെ ബസ്സിൽ നിന്ന് മാറ്റാൻ കഴിയുന്ന സാഹചര്യമായിരുന്നില്ല. തുടർന്നാണ് ഒട്ടും സമയം കളയാതെ ഡോക്ടറും നഴ്സും ബസ്സിനുള്ളിൽ കയറി പ്രസവമെടുത്തത്.

മലപ്പുറം തിരുനാവായ സ്വദേശിയായ മുപ്പതിയേഴുകാരിക്കാണ് ബസ്സിൽ യാത്ര ചെയ്യുന്നതിനിടെ പ്രസവ വേദന അനുഭവപ്പെട്ടത്. ഭർത്താവും കൂടെയുണ്ടായിരുന്നു. സംഭവം ബസ് ജീവനക്കാരെ അറിയിച്ചതിനെ തുടർന്ന് ബസ് ഡ്രൈവറും കണ്ടക്ടറും ബസ്സിലുണ്ടായിരുന്ന യാത്രക്കാരും സമയോചിതമായി ഇടപെട്ടു. ആശുപത്രി അടുത്തുണ്ടായത് ഉപകാരമായി. ബസ് ജീവനക്കാരുടെ സമയോചിതമായ ഇടപെടലും സാഹചര്യം മനസ്സിലാക്കി യാത്രക്കാർ സഹകരിച്ചതും സഹായകമായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+