കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവതിയോട് മോശമായി പെരുമാറിയ സംഭവം; എം സി ജോസഫൈനെതിരെ പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധം

Google Oneindia Malayalam News

തിരുവനന്തപുരം: വാർത്താ ചാനലിൽ നടന്ന തത്സമയ ചർച്ചയ്ക്കിടെ പരാതി പറയാൻ വിളിച്ച യുവതിയോട് മോശമായി പെരുമാറിയ സംഭവത്തിൽ വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈനെതിരെ പ്രതിഷേധം ശക്തമാകുന്നു.സംസ്ഥാനവ്യാപകമായി കോൺഗ്രസ്,യൂത്ത് കോൺഗ്രസ്, കെ എസ് യു പ്രവർത്തകരാണ് പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചത്.

സെക്രട്ടറിയേറ്റിന് മുന്നിൽ മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ബിന്ദുകൃഷ്ണയുടെ നേതൃത്വത്തിലായിരുന്നു സമരപരിപാടി. മഹിള കോൺഗ്രസ് പ്രവർത്തകർ വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ്റെ കോലം കത്തിച്ചു. കെ എസ് യു പ്രവർത്തകരും പലയിടങ്ങളിലായി പ്രതിഷേധിച്ചു.കൊവിഡ് പ്രോട്ടോകോൾ പ്രകാരമാണ് പലയിടത്തും സമരം നടന്നത്.

protest

പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്ത് നീക്കി.പ്രതിഷേധക്കാരിൽ ചിലർ സംസ്ഥാന വനിതാ കമ്മീഷൻ ആസ്ഥാനത്തേക്ക് തള്ളിക്കയറാൻ ശ്രമിച്ചതും ചെറിയതോതിലുള്ള സംഘർഷത്തിനിടയാക്കി. വൻ പൊലീസ് സംഘവും ഇവിടെയുണ്ടായിരുന്നു.ഇതിന് തൊട്ടുമുൻപ് കെഎസ്‌യു പ്രവർത്തകരും പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. ഇവരും ജോസഫൈന്റെ കോലം കത്തിച്ചു. കെ എസ് യു പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇതിനിടയിൽ, പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി.

protest

ജമ്മു കശ്മീർ: പ്രധാനമന്ത്രി വിളിച്ച് ചേർത്ത സർവ്വകക്ഷിയോഗം- ചിത്രങ്ങൾ

അതേ സമയം, സംഭവത്തിൽ എം സി ജോസഫൈൻ ഖേദം പ്രകടിപ്പിച്ചു. ആത്മരോഷം കൊണ്ട് ഉണ്ടായതാണ് പ്രതികരണം.വാക്കുകൾ മുറിവേൽപ്പിച്ചെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നു. അമ്മയുടെ സ്വാതന്ത്രത്തോടെയാണ് സംസാരിച്ചതെന്നും പിന്നീട് എം സി ജോസഫൈൻ വ്യക്തമാക്കി.

കടലറിഞ്ഞ്... പുഴയറിഞ്ഞ്...; ഹംസ നന്ദിനിയുടെ ഗ്ലാമറസ് ഫൊട്ടോസ് കാണാം

Recommended Video

cmsvideo
MC josephine denied accusation against her

English summary
Protests intensify against MC Josephine, chairperson of the Women's Commission, for allegedly abusing a young woman who called to complain during a live discussion on a news channel.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X