പൃഥ്വിരാജിന്റേയും ദുൽഖറിന്റേയും നിർമ്മാണ കമ്പനികളിൽ ആദായനികുതി വകുപ്പ് പരിശോധന
തിരുവനന്തപുരം; പൃഥ്വിരാജ്, ദുൽഖർ സൽമാൻ , വിജയ് ബാബു എന്നിവരുടെ സിനിമ നിർമ്മാണ കമ്പിനികളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്.
പൃഥ്വിരാജ് പ്രൊഡക്ഷൻസ്, ഫ്രൈഡേ ഫിലിം ഹൈസ്, വേ ഫെയറർ ഫിലിംസ് എന്നിവയുടെ ഓഫീസിലാണ് പരിശോധന നടന്നത്. ആദാ നികുതി വകുപ്പിന്റെ ജി എസ് ടി വിഭാഗമാണ് പരിശോധന നടത്തുന്നത്. ആൻ്റണി പെരുമ്പാവൂർ, ആൻ്റോ ജോസഫ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവരുടെ സ്ഥാപനങ്ങളിൽ നേരത്തേ വകുപ്പ് പരിശോധന നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് ഇപ്പോഴത്തെ പരിശോധനയെന്നാണ് വിവരം.
'നസ്രിയയുടെ ക്യൂട്ട്നെസ് ഒന്നും അങ്ങനെ പൊയ്പോകൂല'; പുതിയ ഡോൾ ലുക്ക് വൈറൽ

കഴിഞ്ഞാഴ്ചയായിരുന്നു ആൻ്റണി പെരുമ്പാവൂർ, ആൻ്റോ ജോസഫ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവരുടെ സ്ഥാപനങ്ങളിൽ കഴിഞ്ഞ ആഴ്ച ആയിരുന്നു ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്. ഒടിടു ഇടപാടുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന.ആന്റണി പെരുമ്പാവൂരിന്റെ കച്ചേരിപ്പടിയിലെ ആശിര്‍വാദ് സിനിമാസിന്റെ ഓഫീസ്, ലിസ്റ്റിന്‍ സ്റ്റീഫന്റെ കലൂര്‍ സ്റ്റേഡിയം റോഡിലെ മാജിക് ഫ്രെയിം, ആന്റോ ജോസഫിന്റെ ആന്റോ ജോസഫ് ഫിലിം കമ്പനി ഓഫീസിലുമാണ് പരിശോധന നടത്തിയത്.
അതേസമയം പരിശോധനയിൽ നിലവിലെ വരുമാനത്തിലും കണക്കുകളിലും വ്യത്യാസമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതോടെ രേഖകളുമായി മൂന്ന് പേരോടും നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. താരങ്ങൾക്ക് പ്രതിഫലം നൽകുമ്പോൾ ടിഡിഎസ് പിടിക്കുമെങ്കിലും നിർമാതാക്കൾ അത് ആദായ നികുതിയായി അടയ്ക്കുന്നില്ലെന്നാണ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നത്.












Click it and Unblock the Notifications