കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെപി യോഹനാന്ന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്, വിദേശ പണമിടപാടുകളില്‍ കുരുക്ക് മുറുകുന്നു

Google Oneindia Malayalam News

പത്തനംതിട്ട: ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് ബിഷപ്പ് കെപി യോഹന്നാന് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചു. വിദേശ പണമിടപാടുകളുടെ വിശദാംശങ്ങള്‍ കൈമാറണമെന്ന് നിര്‍ദേശമുണ്ട്. അടുത്ത തിങ്കളാഴ്ച്ച കൊച്ചിയില്‍ ഹാജരാകണമെന്നും നോട്ടീസില്‍ പറയുന്നു. യോഹന്നാനെതിരെ അനധികൃത സ്വത്ത് സമ്പാദനം അടക്കമുള്ള ആരോപണങ്ങള്‍ നേരത്തെ ഉയര്‍ന്നതാണ്. കഴിഞ്ഞ ദിവസങ്ങളിലായി ബിലീവേഴ്‌സ് ചര്‍ച്ച് സ്ഥാപനങ്ങളില്‍ ഇന്‍കം ടാക്‌സ് വിഭാഗം റെയ്ഡ് നടത്തിയിരുന്നു. അതേസമയം യോഹന്നാന്റെ മൊഴി എടുത്ത ശേഷം കൂടുതല്‍ നടപടികളുമായി ആദായ നികുതി വകുപ്പ് മുന്നോട്ട് പോകും.

1

മുമ്പ് സംസ്ഥാന സര്‍ക്കാര്‍ വരെ യോഹന്നാനെതിരെ അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചതാണ്. എന്നാല്‍ ഒന്നും മുന്നോട്ട് പോയില്ല. വിദേശ രാജ്യങ്ങളിലായി നിരവധി സുവിശേഷ പ്രസംഗങ്ങള്‍ ബിഷപ്പ് നടത്തുന്നുണ്ട്. ഇത്തരത്തില്‍ വിദേശത്ത് നിന്ന് വന്ന ഫണ്ട് വ്യാപകമായി വകമാറ്റിയെന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തി. നേരത്തെ തന്നെ കോടികളുടെ സ്വത്ത് യോഹന്നാന് ഉണ്ടെന്ന് വിശ്വാസികള്‍ ചിലര്‍ തന്നെ പറഞ്ഞിരുന്നു. അതേസമയം ബിലീവേഴ്‌സ് സ്ഥാപനങ്ങളില്‍ കണക്കെടുപ്പ് തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്.

വിവിധ ജില്ലകളിലുള്ള ബിലീവേഴ്‌സ് ഈസ്റ്റേണ്‍ സഭയുടെ സ്ഥാപനങ്ങളിലാണ് ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്. ഇവരുടെ ഉടമസ്ഥതയില്‍ സ്‌കൂളുകള്‍, കോളേജുകള്‍, എന്നിവയുണ്ട്. ഇതിന് പുറമേ ടെസ്റ്റുകളുടെ ഓഫീസുകളിലും പരിശോധന നടത്തി. യോഹന്നാന്റെ വീട്ടിലും ആദായനികുതി വകുപ്പ് എത്തി പരിശോധന നടത്തിയിരുന്നു. പരിശോധന നടത്തിയ സ്ഥാപനങ്ങളില്‍ നിന്നും കണക്കില്‍പ്പെടാത്ത പണവും ഇടപാടിനെ കുറിച്ച് അടക്കമുള്ള വിവിധ രേഖകളും കണ്ടെത്തിയിരുന്നു. അരങ്ങേറിയത് വലിയ തട്ടിപ്പ് തന്നെയാണെന്ന് വിശ്വാസത്തിലാണ് ആദായനികുതി വകുപ്പ്.

വിദേശത്ത് നിന്ന് സാമ്പത്തിക സഹായം സ്വീകരിച്ചതില്‍ സ്ഥാപനം സമര്‍പ്പിച്ച കണക്കുകളില്‍ വലിയ വൈരുദ്ധ്യങ്ങളാണ് ഉള്ളത്. തുടര്‍ന്നാണ് പരിശോധന നടത്തിയത്. സാമ്പത്തിക സഹായം സ്വീകരിക്കുന്നതില്‍ നടപടി ക്രമങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങളുടെ നടത്തിപ്പുകാരില്‍ ഒരാളുടെ ബാങ്ക് അക്കൗണ്ടുകള്‍ കുറച്ച് ദിവസം മുമ്പ് മരവിപ്പിച്ചിരുന്നു. അതേസമയം യോഹന്നാന് ഈ വിഷയത്തില്‍ കുരുക്ക് മുറുകുമെന്നാണ് റിപ്പോര്‍ട്ട്. അഞ്ച് കോടി രൂപയോളം നേരത്തെ ബിലീവേഴ്‌സ് ചര്‍ച്ച് സ്ഥാപനങ്ങളില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. ചെറുവള്ളി എസ്റ്റേറ്റ് അടക്കം വാങ്ങിയപ്പോള്‍ തന്നെ യോഹന്നാന്‍ വലിയ വിവാദത്തിലായിരുന്നു.

Recommended Video

cmsvideo
കൈക്കൂലി കേസില്‍ തുടങ്ങിയ അന്വേഷണം വീട് പൊളിയിലെത്തി | Oneindia Malayalam

English summary
income tax department sent notice to believer's church bishop kp yohanan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X