കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുന്‍ മന്ത്രിമാര്‍ക്ക് ആശ്വസിക്കാം; രാഷ്ട്രീയ നേതാക്കളുടെ സ്വത്ത് വിവരം വിജിലന്‍സിന് കൈമാറില്ല

  • By അക്ഷയ്‌
Google Oneindia Malayalam News

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ ആവശ്യം റവന്യൂ വകുപ്പ് തള്ളി. രാഷ്ട്രീയ നേതാക്കളുടെ സ്വത്ത് വിവരങ്ങള്‍ വിജിലന്‍സിന് കൈമാറാനാകില്ലെന്ന് ആദായ നികുതി വകുപ്പ് വകുപ്പ്. കഴിഞ്ഞ ദിവസം രാഷ്ട്രീയ നേതാക്കളുടെയും മന്ത്രിമാരുടെ പിഎമാരുടെയും സ്വത്ത് വിവരങ്ങള്‍ കൈമാറണമെന്ന് ആവശ്യപ്പെട്ട് ആദായ നികുതി വകുപ്പിന് കത്തയച്ചിരുന്നു.

എന്നാല്‍ വിജിലന്‍സ് ഡയറക്ടര്‍ അയച്ച കത്തില്‍ ആരുടെയും പേരുകളില്ലെന്ന് പറഞ്ഞ് ആദായ നികുതി വകുപ്പ് കത്ത് തള്ളി. ഏതെങ്കിലും വ്യക്തികളെ കുറിച്ചുള്ള വിവരങ്ങള്‍ ചോദിച്ചാല്‍ നല്‍കാം. എന്നാല്‍ അയാള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കണമെന്നും ആദായ നികുതി വകുപ്പ് വ്യക്തമാക്കി. മുന്‍ മന്ത്രിമാര്‍ക്ക് ചെറിയൊരാശ്വാസമാണ് ആദായ നികുതി വകുപ്പിന്റെ ഈ നിലപാട്.

Money

അഴിമതി ആരോപണക്കേസില്‍ മുന്‍ മന്ത്രി കെ ബാബുവിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയതുമുതല്‍ മുന്‍മന്ത്രിമാരുടെ ചങ്ക് കത്തുകയാണ്. അതിനിടയിലായിരുന്നു വിജിലന്‍സ് ഡയറക്ടര്‍ ആദായ നികുതി വകുപ്പിന് രാഷ്ട്രീയ നേതാക്കളുടെ സ്വത്ത് വിവരങ്ങള്‍ കൈമാറണമെന്നാവശ്യപ്പെട്ട് കത്ത് അയച്ചിരുന്നത്.

English summary
Income Tax Department will not hand over asset details of politicians to Vigilance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X