കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്‍വറിനെതിരേ ആദായ നികുതി വകുപ്പ് അന്വേഷണം... 10 വര്‍ഷമായി നികുതി അടയ്ക്കുന്നില്ലെന്ന് പരാതി

വരുമാനത്തിന് അസുസരിച്ച് അന്‍വര്‍ നികുതി അടയ്ക്കുന്നില്ലെന്ന്

  • By Manu
Google Oneindia Malayalam News

കോഴിക്കോട്: പിവി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരേ ആദായനികുതി വകുപ്പ് അന്വേഷണമാരംഭിച്ചു. കഴിഞ്ഞ 10 വര്‍ഷമായി അന്‍വര്‍ നികുതി അടയ്ക്കുന്നില്ലെന്ന പരാതിയെ തുടര്‍ന്നാണിത്. ആസ്തിക്കു അനുസരിച്ചുള്ള നികുതി എംഎല്‍എ അടയ്ക്കുന്നില്ലെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ആദായ നികുതി വകുപ്പിന്റെ കോഴിക്കോട് യൂണിറ്റിനാണ് അന്വേഷണച്ചുമതല.

1

2017 മാര്‍ച്ചില്‍ മുരുകേഷ് നരേന്ദ്രനെന്ന വ്യക്തിയാണ് അന്‍വറിനെതിരേ ആദായ നികുതി വകുപ്പിന് പരാതി നല്‍കിയത്. രണ്ടു വാട്ടര്‍തീം പാര്‍ക്കുകള്‍ എംഎല്‍എയുടെ പേരിലുണ്ട്. മഞ്ചേരിയില്‍ അദ്ദേഹത്തിനു വില്ല പ്രൊജക്ടുമുണ്ട്. കൂടാതെ മഞ്ചേരിയില്‍ ഇന്റര്‍ഷനാഷണല്‍ സ്‌കൂളും അന്‍വര്‍ നടത്തുന്നുണ്ട്്. ഇവയൊന്നും കൂടാതെ മറ്റു തരത്തിലുള്ള വരുമാനമാര്‍ഗങ്ങളും എംഎല്‍എയ്ക്കുണ്ടെന്നാണ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്. 2014-15 വര്‍ഷത്തില്‍ അന്‍വര്‍ തിരഞ്ഞെടുപ്പ് കമ്മീഷനു നല്‍കിയ സത്യവാങ്മൂലത്തില്‍ നാലു ലക്ഷം രൂപ മാത്രമേ തനിക്കു പ്രതിവര്‍ഷ വരുമാനമുള്ളൂവെന്നാണ് അറിയിച്ചത്.

2

പരാതിയുടെ അടിസ്ഥാനത്തില്‍ പരാതിക്കാരനില്‍ നിന്നും ആദായ നികുതി വകുപ്പ് തെളിവുകള്‍ ആവശ്യപ്പെട്ടിരുന്നു. പരാതിയെ സാധൂകരിക്കുന്ന കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാനാണ് ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടത്. 2015ലാണ് കക്കാടംപൊയിലിലുള്ള വാട്ടര്‍തീം പാര്‍ക്ക് സ്ഥിതി ചെയ്യുന്ന ഭൂമി അന്‍വര്‍ സ്വന്തമാക്കുന്നത്. 12 ഏക്കര്‍ സ്ഥലം 25 ലക്ഷം രൂപയ്ക്കാണ് അന്ന് അദ്ദേഹം വാങ്ങിയത്. ഭാര്യയുടെയും തന്റെയും പേരിലാണ് അന്‍വര്‍ ഭൂമി വാങ്ങിച്ചത്. എന്നാല്‍ ഭാര്യയുടെ പാന്‍ കാര്‍ഡ് വിവരങ്ങള്‍ എംഎല്‍എ അന്നു സമര്‍പ്പിച്ചിട്ടില്ലെന്നു തെളിഞ്ഞിട്ടുണ്ട്. ഇതിനു പിന്നിലും നികുതി വെട്ടിപ്പ് തന്നെയാണ് ലക്ഷ്യമിട്ടതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

English summary
Income tax investigation against MLA Anwar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X