രഞ്ജിപണിക്കരുടെ വീട്ടില്‍ ആദായനികുതി വകുപ്പ്റെയ്ഡ്
കൊച്ചി: സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കരുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്. ശോഭ ഡവലപ്പേഴ്‌സിന്റെ പേരില്‍ ബാംഗ്ലൂര്‍, ചെന്നൈ എന്നിവിടങ്ങളിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ടാണ് റെയ്ഡ്.
രഞ്ജിയുടെ എറണാകുളം വൈറ്റിലയ്ക്ക് സമീപമുള്ള വീട്ടിലാണ് ഇന്‍കം ടാക്‌സ് എറണാകുളം ഡെപ്യൂരിട്ടി കമ്മീഷ്ണര്‍ അപ്പു ജോസിന്റെ നേതൃത്വത്തിലുള്ള സംഘം റെയ്ഡ് നടത്തിയത്.

ഫാരിസ് അബൂബക്കറിന്റെ ഉടമസ്ഥതയിലുള്ള മെട്രോ വാര്‍ത്ത എന്ന പത്രത്തിന്റെ ചീഫ് എഡിറ്ററാണ് രഞ്ജി പണിക്കര്‍. അബൂബക്കറിനെതിരെ വിവാദം ഉയര്‍ന്നപ്പോള്‍ അദ്ദേഹത്തിന്റെ അടുത്ത സഹയാത്രികന്‍ എന്ന നിലയിലാണ് രഞ്ജി പണിക്കരുടെ വീട്ടില്‍ റെയ്ഡ് നടത്തിയതത്രെ.
അതേ സമയം, ശോഭ ഡെവലപ്പേഴ്‌സിന്റെ പേരിലുള്ള നിക്ഷേപവുമായി ബന്ധപ്പെട്ട് നടത്തിയ ഭൂമി ഇടപാടില്‍ രഞ്ജി പണിക്കര്‍ക്കും പങ്കുണ്ടെന്ന ആരോപണത്തെ തുടര്‍ന്നാണ് റെയ്ഡ് നടത്തിയതെന്നും എന്നാല്‍ പരിശോധനയില്‍ സംശയകരമായ യാതൊന്നും ലഭിച്ചില്ലെന്നും വകുപ്പ് ഉദ്യോഗസ്ഥര്‍ അറയിച്ചു.












Click it and Unblock the Notifications