കൊശമറ്റം ഫിനാൻസിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ്! സ്ഥാപന ഉടമയെ ചോദ്യം ചെയ്തു...
കേരളത്തിനകത്തും പുറത്തുമുള്ള 60 ശാഖകളിൽ ബുധനാഴ്ച പുലർച്ചെ മുതൽ ഒരേസമയത്താണ് റെയ്ഡ് ആരംഭിച്ചത്.
കോട്ടയം: പ്രമുഖ ധനകാര്യ സ്ഥാപനമായ കൊശമറ്റം ഫിനാൻസിന്റെ വിവിധ ശാഖകളിൽ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി. കൊശമറ്റം ഫിനാൻസിൽ വ്യാപകമായ നികുതി വെട്ടിപ്പ് നടക്കുന്നുവെന്ന പരാതിയെ തുടർന്നായിരുന്നു ആദായ നികുതി വകുപ്പിന്റെ റെയ്ഡ്.
കേരളത്തിനകത്തും പുറത്തുമുള്ള 60 ശാഖകളിൽ ബുധനാഴ്ച പുലർച്ചെ മുതൽ ഒരേസമയത്താണ് റെയ്ഡ് ആരംഭിച്ചത്. കോട്ടയം ചന്തക്കവലയിലെ കൊശമറ്റം ഹെഡ് ഓഫീസിലും ഇതേസമയം പരിശോധന തുടങ്ങി. ബുധനാഴ്ച പുലർച്ചെ ആരംഭിച്ച റെയ്ഡ് രാത്രി വൈകും വരെ നീണ്ടുനിന്നു. രാജ്യത്തെ വിവിധ ശാഖകളിൽ നടത്തിയ പരിശോധനയിൽ സുപ്രധാന രേഖകളും, കമ്പ്യൂട്ടർ ഹാർഡ് ഡിസ്ക്കുകളും പിടിച്ചെടുത്തിട്ടുണ്ടെന്നാണ് സൂചന. മാധ്യമം ദിനപ്പത്രമാണ് ഇതുസംബന്ധിച്ച വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ചന്തക്കവലയിലെ ഹെഡ് ഓഫീസിൽ പരിശോധന നടത്തിയ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ സ്ഥാപന ഉടമയെയും ചോദ്യം ചെയ്തു. സ്വർണ്ണ പണയ വായ്പ നൽകുന്ന സംസ്ഥാനത്തെ പ്രമുഖ സ്ഥാപനമാണ് കൊശമറ്റം ഫിനാൻസ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും കേരളത്തിന് പുറത്തെ പ്രധാന നഗരങ്ങളിലും കൊശമറ്റം ഫിനാൻസിന് ശാഖകളുണ്ട്. കൊശമറ്റം സ്ഥാപനങ്ങളിൽ തിരിച്ചെടുക്കാത്ത പണയ സ്വർണം ലേലം ചെയ്യുമ്പോൾ കമ്പനിയുടെ ആളുകൾ തന്നെ ചുരുങ്ങിയ വിലയ്ക്ക് ഈ സ്വർണം കൈവശപ്പെടുത്തി നികുതി വെട്ടിക്കുന്നതായാണ് പരാതി ഉയർന്നിരുന്നത്. ഇതിനുപുറമേ, കേന്ദ്ര ധനകാര്യ വകുപ്പ് പുറത്തുവിട്ട അതിനഷ്ട സാദ്ധ്യതയുള്ള ധനകാര്യ സ്ഥാപനങ്ങളുടെ പട്ടികയിൽ കൊശമറ്റം ഫിനാൻസിന്റെ പേരുമുണ്ടായിരുന്നു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications