Get Updates
Get notified of breaking news, exclusive insights, and must-see stories!

സീമാസ് ഷോറൂമുകളില്‍ വന്‍ സാമ്പത്തിക തട്ടിപ്പ്

പെരുമ്പാവൂര്‍: പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനമായ സീമാസില്‍ ആദായ നികുതി വകുപ്പ് മിന്നല്‍ പരിശോധന നടത്തിയതില്‍ വന്‍ സാമ്പത്തിക തട്ടിപ്പ് കണ്ടെത്തി. വ്യാവാഴ്ച രാവിലെ മുതല്‍ സീമാസിന്റെ മുഴുവന്‍ സ്ഥാപനങ്ങളിലും ഉടമകളുടെ വീടുകളിലും കോര്‍പ്പറേറ്റ് ഓഫീസിലുമാണ് ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്.

പെരുമ്പാവൂരിലെ കോര്‍പ്പറേറ്റ് ഓഫീസിലും ഉടമകളുടെ അഞ്ച് വീടുകളിലും സംസ്ഥാനത്തുടനീളമുള്ള പതിനേഴ് സ്ഥാപനങ്ങളിലും മിന്നല്‍ പരിശോധന നടത്തിയതില്‍ വന്‍ സാമ്പത്തിക വെട്ടിപ്പ് കണ്ടെത്തിയതായി അന്വോഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Seemas

ജീവനക്കാരുടെ പേരില്‍ മാത്രം നൂറിലധികം ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങി പണം നിക്ഷേപിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇക്കര്യത്തില്‍ ബാങ്ക് ഉദ്യോഗസ്ഥരുമായി ഒത്തു നോക്കിയ ശേഷം കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുകയുള്ളൂ എന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കൂടാതെ രേഖകളില്ലാതെ നികുതി വെട്ടിച്ചതായും തുണിത്തരങ്ങള്‍ വില്‍പ്പന നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. നികുതി വകുപ്പിന് പുറമെയുള്ള വെട്ടിപ്പിനെ കുറിച്ചുള്ള വിവരങ്ങള്‍ അതതു വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും വെട്ടിപ്പുനടത്തിയ ആകെ തുക അടുത്ത ദിവസം വെളിപ്പെടുത്തുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+