റെയ്ഡിനിടെ എന്താണ് സംഭവിച്ചത്, നടപടിയുണ്ടായോ?; പ്രതികരിച്ച് പ്രമുഖ യൂട്യൂബ് താരങ്ങള്‍
കൊച്ചി: കഴിഞ്ഞ ദിവസമാണ് കേരളത്തിലെ പ്രമുഖ യൂട്യൂബ് താരങ്ങളുടെ വീടുകളിലും ഓഫീസുകളിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്. വരുമാനത്തിന് അനുസരിച്ച് കൃത്യമായി നികുതി അടയ്ക്കുന്നില്ലെന്ന പരാതിയെ തുടര്‍ന്നാണ് റെയ്ഡ്. നടി പേളി മാണി, ഷസാം, എം ഫോര്‍ ടെക്, അണ്‍ബോക്സിംഗ് ഡ്യൂഡ് തുടങ്ങിയ പ്രമുഖ യൂട്യൂബര്‍മാരുടെ വീട്ടിലായിരുന്നു റെയ്ഡ്. റെയ്ഡ് വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലും ഇത് വലിയ ചര്‍ച്ച വിഷയമായിരുന്നു.
എന്നാല്‍ ഇപ്പോഴിതാ റെയ്ഡിന് പിന്നാലെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് യൂട്യൂബേഴ്സ്. എല്ലാം നല്ലതുപോലെ പോകുന്നു എന്നാണ് പേളി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. എനിക്ക് നല്കിയ സ്നേഹത്തിനും എന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിനും നന്ദിയെന്നും പേളി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

കൂടുതലായും ലൈഫ് സ്റ്റൈല്‍, ഫാഷന്‍, ട്രാവല്‍ തുടങ്ങിയ വീഡിയോകളാണ് പേളി തന്റെ ചാനലിലൂടെ പങ്കുവച്ചത്. കൂടാതെ പ്രമുഖ താരങ്ങളെ പങ്കെടുപ്പിച്ചുള്ള അഭിമുഖവും പേളി പങ്കുവയ്ക്കാറുണ്ട്. 20 ലക്ഷത്തില്‍ കൂടുതല്‍ സബ്സ്ക്രൈബേഴ്സാണ് പേളിക്കുള്ളത്. അടുത്തിടെ വീഡിയോ ചെയ്യുന്നതിന് വേണ്ടി പ്രത്യേകം ഒരു സ്റ്റുഡിയോ നിര്‍മ്മിച്ചിരുന്നു.
പ്രമുഖ യൂട്യൂബറായ ഷസാമും റെയ്ഡില്‍ പ്രതികരിച്ച് രംഗത്തെത്തിയിട്ടുണ്ട്. നല്ല റെയ്ഡായിരുന്നു, നല്ല അനുഭവം എന്നാണ് ഷസാം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നത്. ടെക്, സിനിമ റിവ്യൂ എന്നീ വീഡിയോകളാണ് ഷസാം ചെയ്യാറുള്ളത്. എല്ലാ യൂട്യൂബര്‍മാര്‍ക്കും നല്ല ദിവസം ആശംസിക്കുന്നു എന്നാണ് അര്ജുന് പ്രതികരിച്ചത്. ഒറ്റൊരു വീഡിയോ കൊണ്ട് വണ്‍ മില്യണ്‍ സബ്സ്ക്രൈബേഴ്സിലേക്ക് എത്തിയ താരമാണ് അര്ജുന്.
എന്നാല്‍ തന്റെ വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡിനെത്തിയില്ലെന്നാണ് ടെക് ട്രാവല്‍ ഈറ്റ് സുജിത്ത് ഭക്തന് അറിയിച്ചത്. 'റെയ്ഡ് സംബന്ധമായ വാര്‍ത്തകള്‍ ടി വിയില്‍ കണ്ടു. എന്റെ വീട്ടില്‍ ഇതുവരെ റെയ്ഡ് ഒന്നും വന്നിട്ടില്ല. കഴിഞ്ഞ 5 കൊല്ലമായി കൃത്യമായി ഇന്‍കം ടാക്സും ജി എസ് ടിയും എല്ലാം അടക്കുന്നുണ്ട്. ഇനി വന്നാലും പൂര്‍ണ്ണ തോതില്‍ സഹകരിക്കാന്‍ ഞാന്‍ ബാധ്യസ്ഥനുമാണ്. നിയമം എല്ലാവര്ക്കും ഒരുപോലെയാണ്'- സുജിത് ഭക്തന് ഫേസ്ബുക്കില്‍ കുറിച്ചു.
കഴിഞ്ഞ ദിവസം രാവിലെയാണ് ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്. പല യുട്യൂബ് വ്ളോഗര്‍മാര്‍ക്കും രണ്ട് കോടി രൂപ വരെ വാര്‍ഷിക വരുമാനം ലഭിക്കുന്നുണ്ട്. എന്നാല്‍ ഇതിന് കൃത്യമായ നികുതി അടയ്ക്കുന്നില്ലെന്നാണ് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തല്‍. ഒരു കോടിക്ക് മുകളില്‍ പ്രതിവര്‍ഷം വരുമാനം കിട്ടുന്നവരെയാണ് നിലവില്‍ അന്വേഷണ വിധേയമാക്കിയിട്ടുള്ളത്. സംസ്ഥാനത്ത് ആദ്യമായാണ് വ്ളോഗര്‍മാരെ കേന്ദ്രീകരിച്ചുള്ള ആദായനികുതി വകുപ്പിന്റെ പരിശോധന.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications