കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഹകരണ സ്ഥാപനങ്ങളിൽ പണം നിക്ഷേപിച്ചവർ ജാഗ്രതൈ! ആദായനികുതി വകുപ്പിന്റെ നോട്ടീസ്, ഇനി രക്ഷയില്ല...

കേരളത്തിലെ സഹകരണ സ്ഥാപനങ്ങളിൽ പതിനായിരം കോടിയലധികം രൂപയുടെ കള്ളപ്പണമുണ്ടെന്നാണ് ആദായ നികുതി വകുപ്പിന് ലഭിച്ചിരിക്കുന്ന പ്രാഥമിക വിവരം.

  • By ഡെന്നീസ്
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളിലെ കള്ളപ്പണ നിക്ഷേപം കണ്ടെത്താൻ ആദായനികുതി വകുപ്പ് നടപടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി സഹകരണ സ്ഥാപനങ്ങളിലെ രണ്ട് ലക്ഷത്തോളം നിക്ഷേപകർക്ക് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചു തുടങ്ങി.

2011ൽ ലക്ഷ്യമിട്ടത് രണ്ട് നടിമാരെ!അന്ന് രക്ഷപ്പെട്ടത് മലയാളത്തിലെ പ്രമുഖ നടി!പൾസറിനെതിരെ വീണ്ടുംകേസ്2011ൽ ലക്ഷ്യമിട്ടത് രണ്ട് നടിമാരെ!അന്ന് രക്ഷപ്പെട്ടത് മലയാളത്തിലെ പ്രമുഖ നടി!പൾസറിനെതിരെ വീണ്ടുംകേസ്

കേരളത്തിലെ സഹകരണ സ്ഥാപനങ്ങളിൽ പതിനായിരം കോടിയലധികം രൂപയുടെ കള്ളപ്പണമുണ്ടെന്നാണ് ആദായ നികുതി വകുപ്പിന് ലഭിച്ചിരിക്കുന്ന പ്രാഥമിക വിവരം. ഇത് കണ്ടെത്താനായാണ് സഹകരണ സ്ഥാപനങ്ങളിലെ എല്ലാ വിഭാഗം നിക്ഷേപകർക്കും നോട്ടീസ് അയക്കുന്നത്.

കള്ളപ്പണക്കാരെ കണ്ടെത്തി നികുതി ഈടാക്കുകയാണ് ആദായനികുതി വകുപ്പിന്റെ ലക്ഷ്യം. സർക്കാർ സർവ്വീസിൽ നിന്ന് വിരമിച്ച പലരും സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപങ്ങൾ നികുതി റിട്ടേണിൽ സൂചിപ്പിക്കാറില്ല. ഇതിലൂടെ കോടിക്കണക്കിന് രൂപയുടെ നികുതി വെട്ടിപ്പാണ് പലരും നടത്തിയിട്ടുള്ളതെന്നാണ് ആദായനികുതി വകുപ്പിന്റെ നിഗമനം.

പെൻഷൻ തുക സഹകരണ സ്ഥാപനങ്ങളിൽ...

പെൻഷൻ തുക സഹകരണ സ്ഥാപനങ്ങളിൽ...

സർക്കാർ സർവ്വീസിൽ നിന്ന് വിരമിക്കുമ്പോൾ ലഭിക്കുന്ന തുക മിക്കവരും സഹകരണ സ്ഥാപനങ്ങളിലാണ് നിക്ഷേപിക്കാറുള്ളത്.

നികുതി റിട്ടേണിൽ സൂചിപ്പിക്കില്ല...

നികുതി റിട്ടേണിൽ സൂചിപ്പിക്കില്ല...

എന്നാൽ ഭൂരിഭാഗം പേരും നികുതി റിട്ടേൺ സമർപ്പിക്കുമ്പോൾ തങ്ങളുടെ സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപങ്ങളെ സംബന്ധിച്ച് സൂചിപ്പിക്കാറില്ല. ഇവരെ നികുതി വലയ്ക്കുള്ളിലാക്കാനാണ് ആദായ നികുതി വകുപ്പ് നോട്ടീസ് അയക്കുന്നത്.

രഹസ്യ നിക്ഷേപം...

രഹസ്യ നിക്ഷേപം...

നിശ്ചിത ശതമാനം പലിശ ലഭിക്കും എന്നതിലുപരി രഹസ്യ നിക്ഷേപം എന്ന നിലയ്ക്കാണ് മിക്കവരും സഹകരണ സ്ഥാപനങ്ങളിൽ പണം നിക്ഷേപിച്ചിരുന്നത്.

വിവരങ്ങൾ കൈമാറുന്നില്ല...

വിവരങ്ങൾ കൈമാറുന്നില്ല...

നിക്ഷേപകരെ കുറിച്ചുള്ള വിവരങ്ങൾ ആദായ നികുതി വകുപ്പ് പലതവണ ആവശ്യപ്പെട്ടിട്ടും, വിവരങ്ങൾ കൈമാറാൻ മിക്ക സഹകരണ സ്ഥാപനങ്ങളും തയ്യാറായില്ല.

നോട്ടീസ് അയക്കുന്നു...

നോട്ടീസ് അയക്കുന്നു...

സഹകരണ സ്ഥാപനങ്ങളിൽ ലക്ഷക്കണക്കിന് രൂപ നിക്ഷേപിച്ച് പലിശയിനത്തിൽ ഭീമമായ തുക കൈപ്പറ്റി നികുതി നൽകാത്തവരെ കണ്ടെത്താനാണ് ആദായനികുതി വകുപ്പ് നിക്ഷേപകർക്ക് നോട്ടീസ് അയക്കുന്നത്.

പരിഭ്രാന്തരാകേണ്ടതില്ലെന്ന് മന്ത്രി...

പരിഭ്രാന്തരാകേണ്ടതില്ലെന്ന് മന്ത്രി...

സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപകർക്ക് ആദായനികുതി വകുപ്പ് നോട്ടീസ് അയക്കുന്നതിൽ നിക്ഷേപകർ പരിഭ്രാന്തരാകേണ്ടതില്ലെന്നാണ് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചത്.

സാധാരണ നടപടിക്രമം മാത്രം...

സാധാരണ നടപടിക്രമം മാത്രം...

ബാങ്കുകളിൽ നിന്ന് ലഭിച്ച പലിശ വരുമാനംഅതത് ബാങ്കുകളില്‍നിന്നുള്ള സാക്ഷ്യപത്രം സഹിതം സമര്‍പ്പിക്കണമെന്നാണ് അധികൃതര്‍ ആവശ്യപ്പെടുന്നത്. ഇത് സാധാരണ നടപടിക്രമം മാത്രമാണെന്നാണ് മന്ത്രി പറഞ്ഞത്.

25 ലക്ഷം രൂപയിൽ കൂടുതൽ...

25 ലക്ഷം രൂപയിൽ കൂടുതൽ...

25 ലക്ഷം രൂപയിൽ കൂടുതൽ നിക്ഷേപമുള്ളവർക്കാണ് പലിശ വരുമാനത്തിൽ നികുതി നൽകേണ്ടി വരിക. കേരളത്തിലെ സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപകരിൽ ഭൂരിഭാഗവും സാധാരണക്കാരാണ്. ചെറിയൊരു വിഭാഗത്തിന് മാത്രമാണ് സഹകരണ സ്ഥാപനങ്ങളിൽ 25 ലക്ഷത്തിന് മുകളിൽ നിക്ഷേപമുള്ളു എന്നും മന്ത്രി വ്യക്തമാക്കി.

English summary
income tax sends notice to investors of cooperative institutions.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X