കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലെ കൊവിഡ് മരണ കണക്കില്‍ പൊരുത്തക്കേട്; മുഖ്യമന്ത്രിയുടെ കണക്കില്‍ 16,170, വിവരാവകാശ രേഖയില്‍ 23,486

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് മരണവുമായി ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരിന്റെ കണക്കും കേരള മിഷന്റെ കണക്കുകളും തമ്മില്‍ വന്‍ വൈരുദ്ധ്യമെന്ന് റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട കണക്കിനേക്കാള്‍ 7000 മരണങ്ങള്‍ അധികമാണ് കേരള മിഷന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. നിയമസഭയില്‍ അടിയന്തര പ്രമേയ നോട്ടീസുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ സംസാരിക്കുന്നതിനിടെ പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചത്.

ആളുര്‍ കിണഞ്ഞ് ശ്രമിച്ചിട്ടും രക്ഷയില്ല; കിരണിന്റെ കുരുക്ക് മുറുക്കി പ്രോസിക്യൂഷന്‍, ഹൈക്കോടതിയിലേക്ക്ആളുര്‍ കിണഞ്ഞ് ശ്രമിച്ചിട്ടും രക്ഷയില്ല; കിരണിന്റെ കുരുക്ക് മുറുക്കി പ്രോസിക്യൂഷന്‍, ഹൈക്കോടതിയിലേക്ക്

ഇക്കാര്യത്തെ സാധൂകരിക്കുന്ന വിവരാവകാശ രേഖകളും പ്രതിപക്ഷം പുറത്തുവിട്ടിട്ടുണ്ട്. ഈ രേഖയുടെ അടിസ്ഥാനത്തില്‍ കണക്കില്‍പ്പെടാത്ത 716 മരണങ്ങളാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് സംഭവിച്ചിട്ടുള്ളത്. വിവരാവകാശ രേഖയുടെ അടിസ്ഥാനത്തില്‍ 23,486 മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ മുഖ്യമന്ത്രി ഇന്നലെ നല്‍കിയ വാര്‍ത്താ കുറിപ്പില്‍ 16,170 മരണം മാത്രമാണുള്ളത്. നേരത്തെ കേന്ദ്ര സര്‍ക്കാരും ഐസിഎംആറും കേരളത്തിലെ കൊവിഡ് കണക്കിനെതിരെ രംഗത്തെത്തിയിരുന്നു.

covid

ഗ്ലാമറസ് ലുക്കിൽ പാർവതി; ഇൻസ്റ്റഗ്രാം ചിത്രങ്ങൾ വൈറൽ

അതേസമയം, കേരളത്തിലെ കോവിഡ് മരണക്കണക്ക് സംബന്ധിച്ച ക്രമക്കേട് പ്രതിപക്ഷം നിരന്തരമായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുള്ളതാണെന്ന് വിഡി സതീശന്‍ പറഞ്ഞു. എന്നാല്‍ സര്‍ക്കാര്‍ തുടക്കം മുതല്‍ സ്വീകരിക്കുന്ന സമീപനം നിഷേധാത്മകമാണ്. ആദ്യം നിയമസഭയില്‍ ഉന്നയിച്ചപ്പോള്‍ പരിഹസിച്ച് മറുപടി പറഞ്ഞ മന്ത്രിക്കു പിന്നീട് പ്രതിപക്ഷം ഉന്നയിച്ചത് വസ്തുതയാണെന്ന് അംഗീകരിക്കേണ്ടി വന്നു.

ബിജെപിക്ക് കോണ്‍ഗ്രസിന്റെ 'ഷോക്ക് ട്രീറ്റ്മെന്റ്': ബിഹാറിലെ താരപ്രചാരകന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നുബിജെപിക്ക് കോണ്‍ഗ്രസിന്റെ 'ഷോക്ക് ട്രീറ്റ്മെന്റ്': ബിഹാറിലെ താരപ്രചാരകന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നു

എന്നാല്‍ ഇപ്പോഴും സര്‍ക്കാര്‍ ഇത് സംബന്ധിച്ച് ഒളിച്ചു കളിക്കുകയാണ്. സര്‍ക്കാരിന്റെ ഈ സമീപനം അര്‍ഹതപ്പെട്ട കുടുംബങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാക്കും. ഇന്ന് പ്രതിപക്ഷം സര്‍ക്കാരിന്റെ കണക്കുകളിലെ പൊരുത്തക്കേട് കണക്കുകള്‍ സഹിതം പൊതുജനങ്ങളുടെ മുന്നില്‍ വയ്ക്കുന്നു.

കാറിനും സ്വര്‍ണത്തിനും പുറമെ 10 ലക്ഷവും ചോദിച്ചു, സുചിത്ര നേരിട്ടത് കടുത്ത മാനസിക പീഡനം; കൂടുതല്‍ മൊഴികാറിനും സ്വര്‍ണത്തിനും പുറമെ 10 ലക്ഷവും ചോദിച്ചു, സുചിത്ര നേരിട്ടത് കടുത്ത മാനസിക പീഡനം; കൂടുതല്‍ മൊഴി

ഇത് സര്‍ക്കാരിന്റെ കണക്കുകളിലെ തന്നെയുള്ള അന്തരമാണ്. യാഥാര്‍ഥ്യം ഇതിലും എത്രയോ കൂടുതലാണ്. കോവിഡ് മരണ കണക്കുകള്‍ കൃത്യമാവുന്നത് വരെ പ്രതിപക്ഷം ഈ വിഷയം ഉയര്‍ത്തിക്കൊണ്ടേ ഇരിക്കും. സര്‍ക്കാര്‍ മറുപടി പറയണം- വിഡി സതീശന്‍ വ്യക്തമാക്കി.

'നീ അല്ലാതെ വേറെ നൂറ് പെണ്‍കുട്ടികളെ കിട്ടും', അന്നയാൾ പറഞ്ഞത്, വെളിപ്പെടുത്തി ബിഗ് ബോസ് താരം സൂര്യ'നീ അല്ലാതെ വേറെ നൂറ് പെണ്‍കുട്ടികളെ കിട്ടും', അന്നയാൾ പറഞ്ഞത്, വെളിപ്പെടുത്തി ബിഗ് ബോസ് താരം സൂര്യ

സൗഹൃദങ്ങൾ...ഒത്തുചേരലുകൾ; ബിഗ് ബോസ് താരം മജിസിയയ്‌ക്കൊപ്പം

Recommended Video

cmsvideo
IMA gives alert of third wave of pandemic in India

English summary
Inconsistency in Covid mortality figures in Kerala, Opposition with RTI documents
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X