Get Updates
Get notified of breaking news, exclusive insights, and must-see stories!

മിടുക്കുകാട്ടി പൊതുമേഖലാ സ്ഥാപനങ്ങൾ; ലാഭമുണ്ടാക്കുന്ന സ്ഥാപനങ്ങളുടെ എണ്ണത്തില്‍ വര്‍ധന

അങ്ങനെ പൊതുമേഖല സ്ഥാപനങ്ങൾ നഷ്ടം വരുത്താൻ വേണ്ടിമാത്രം ഉള്ളതാണെന്ന ചിന്ത മൊത്തത്തിൽ വന്നിരിക്കുമ്പോഴാണ് ..ആ ധാരണ തെറ്റിദ്ധാരണ ആണെന്ന് പ്രഖ്യാപിച്ചുകൊണ്ട് പുതിയ കണക്കുകൾ വരുന്നത്.

Kseb

തിരുവനന്തപുരം: പൊതുമേഖല സ്ഥാപനത്തെക്കുറിച്ച് എന്നും കേൾക്കുന്ന ആരോപാണ് ലഭാത്തിന്റെ കണക്കുകൾ പറയാനില്ല. എന്നും നഷ്ടം മാത്രമേയുള്ളൂവെന്ന്. അതിൽ തന്നെ ഏറ്റവും പഴി കേൾക്കുന്നത് കെഎസ്ആർടിസിക്കും കെഎസ്ഇബിക്കുമാണ്. കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പോലും കഷ്ടപ്പെടുന്ന അവസ്ഥയിലാണ്.പക്ഷേ പല പദ്ധതികളും ആവിഷ്ക്കരിക്കുന്നുണ്ട് ലാഭത്തിലേക്ക് എത്തിക്കാൻ. ടിക്കറ്റിതര വരുമാനത്തിലൂടെ രക്ഷപ്പെടൽ ആണ് ലക്ഷ്യം..അതുപോലെ നഷ്ടക്കണക്കി ൽ മുന്നിൽ ആയിരുന്നു പൊതുമേഖലാ സ്ഥപനമായ കെഎസ്ഇബിയും..

അങ്ങനെ പൊതുമേഖല സ്ഥാപനങ്ങൾ നഷ്ടം വരുത്താൻ വേണ്ടിമാത്രം ഉള്ളതാണെന്ന ചിന്ത മൊത്തത്തിൽ വന്നിരിക്കുമ്പോഴാണ് ..ആ ധാരണ തെറ്റിദ്ധാരണ ആണെന്ന് പ്രഖ്യാപിച്ചുകൊണ്ട് പുതിയ കണക്കുകൾ വരുന്നത്. അതെ സംസ്ഥാനത്ത് ലാഭമുണ്ടാക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ എണ്ണത്തിൽ വർധനവ് വന്നിരിക്കുകയാണ്. ഇവയുടെ ലാഭത്തിൽ പോയ വർഷത്തെ അപേക്ഷിച്ച് വൻ വർധനയുണ്ടായതായും ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

2021-22 സാമ്പത്തിക വർഷം ലാഭമുണ്ടാക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ എണ്ണം പതിനഞ്ചു ശതമാനമാണ് കൂടിയത്. ആകെ ലാഭത്തിൽ 265.5% വർധനയുണ്ടായി. പകുതിയോളം പൊതുമേഖലാ സ്ഥാപനങ്ങൾ നഷ്ടത്തിൽ ആണെങ്കിലും സഞ്ചിത നഷ്ടത്തിൽ പോയ വർഷം 18.41% കുറവുണ്ടായതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

മുൻ വർഷം ലാഭമുണ്ടാക്കുന്ന സ്ഥാപനങ്ങളുടെ എണ്ണം 52 ആയിരുന്നു. ഇത് 60 ആയി ഉയർന്നു. ലോക്ഡൗൺ മൂലം പ്രവർത്തനം മുടങ്ങിയ കഴിഞ്ഞ വർഷം 429.58 കോടി ആണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ മൊത്ത ലാഭം. ഇത്തവണ അത് 1570.21 കോടിയായി ഉയർന്നു. സംസ്ഥാനത്ത് ആകെ 131 പൊതുമേഖലാ സ്ഥാപനങ്ങളാണ് ഉള്ളത്. ഇതിൽ 121 എണ്ണമാണ് ബ്യൂറോ ഓഫ് പബ്ലിക് എന്റർപ്രൈസസ് വാർഷിക അവലോകന റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

ലാഭകരമല്ലാത്ത 61 സ്ഥാപനങ്ങളുടെ സഞ്ചിത നഷ്ടം 3289.16 കോടിയാണ്. മുൻ വർഷം ഇത് 4031.23 കോടി ആയിരുന്നു. 121 സ്ഥാപനങ്ങൾ ഒരുമിച്ചെടുത്താൽ നഷ്ടം 1718.95 കോടി. മൻ വർഷത്തേക്കാൾ 52.27% കുറവാണ്.
മുൻ വർഷത്തെ റിപ്പോർട്ടിൽ നഷ്ടത്തിൽ പ്രവർത്തിക്കുന്നവയുടെ പട്ടികയിലായിരുന്ന കെഎസ്ഇബിയാണ് ഇത്തവണ കൂടുതൽ ലാഭത്തിൽ. കെഎസ്ഇബിയുടെ വരുമാനത്തിൽ ഈ വർഷം 13.58% വർധനയാണ് രേഖപ്പെടുത്തിയത്. 16.71 കോടി ലാഭമുണ്ടാക്കിയ ബിവറേജസ് കോർപ്പറേഷൻ പട്ടികയിൽ പത്താം സ്ഥാനത്താണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+