സെക്രട്ടറിയേറ്റ്, രാജ്ഭവന്‍, കളക്ടറേറ്റുകള്‍ എന്നിവയുടെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം
തിരുവനന്തപരുരം: സെക്രട്ടറിയേറ്റ്, രാജ്ഭവന്‍, കലക്ട്രേറ്റ് എന്നിവയുടെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം. ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം ഉണ്ടായത്.
സുരക്ഷ കൂട്ടണമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. എല്ലാ സ്ഥലത്തും കൂടുതല്‍ പോലീസുകാരെ നിയോഗിക്കാനാണ് യോഗം തീരുമാനിച്ചിരിക്കുന്നത്.

അടുത്തിടെ കൊല്ലം കളക്ടറേറ്റ് പരിസരത്ത് നടന്ന സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് തീരുമാനം. കളക്ടറേറ്റ് വളപ്പിലെ സ്‌ഫോടനം ഗുരുതര സുരക്ഷ വീഴ്ചയാണെന്ന് ആരോപണമുയര്‍ന്നിരുന്നു.












Click it and Unblock the Notifications