കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണൂരിൽ കർഷക ആത്മഹത്യകൾ കൂടുന്നു; പ്രളയത്തിന് ശേഷം കൊട്ടിയൂരിൽ മാത്രം 3 പേർ ആത്മഹത്യ ചെയ്തു!

Google Oneindia Malayalam News

കണ്ണൂർ: ജില്ലയിലെ പ്രളയ ബാധിത മേഖലകളിൽ കർഷക ആത്മഹത്യകൾ കൂടുന്നു. ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത കർഷകരാണ് ആത്മഹത്യ ചെയ്തവരെല്ലാം. 2018ലെ പ്രളയത്തിന് ശേഷം കൊട്ടിയൂരിൽ മാത്രം മൂന്ന് കർഷകരാണ് ആത്മഹത്യ ചെയ്തതെനന് ട്വന്റിഫോർ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ബാങ്കുകളുടെ ജപ്തി നടപടികളാണ് പ്രളയ ബാധിത മേഖലകളിലെ ആത്മഹത്യകൾക്ക് കാരണമെന്നാണ് പരാതികൾ ഉയരുന്നത്.

മേഖലയിലെ നിരവധി കർഷകർ ഇപ്പോഴും ജപ്തി ഭീഷണിയിലാണ്. പ്രശ്‌നത്തിൽ സർക്കാർ ഇടപെടണമെന്നാണ് കർഷകരുടെ ആവശ്യം. കഴിഞ്ഞ ഫെബ്രുവരിയിലാണ് കൊട്ടിയൂർ കണിച്ചാറിലെ ഷിജോ ജോസഫ് എന്ന കർഷകൻ ആത്മഹത്യ ചെയ്തത്. പ്രളയത്തിൽ വീടും കൃഷിയും പൂർണമായും നശിച്ചതോടെ കടബാധ്യത പെരുകി. ജപ്തി നോട്ടീസ് കൂടി വന്നതോടെ ഷിജോ ആത്മഹത്യ ചെയ്യുകയായിരുന്നു.

Suicide

ര്യയും അമ്മയും രണ്ട് മക്കളുമടങ്ങുന്ന കുടുംബത്തിന് കാര്യമായ വരുമാന മാർഗമോ അടച്ചുറപ്പുള്ള വീടോ ഇല്ല. തിരിച്ചടക്കാത്ത വായ്പയുടെ പേരിൽ ബാങ്ക് ഇപ്പോഴും ഇവരെ വേട്ടയാടുന്നുണ്ടെന്ന് ട്വന്റിഫോർ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ബാങ്കിലെ കടം തിരിച്ചടക്കാൻ കഴിയാത്തതിനെ തുടർന്നാണ് കഴിഞ്ഞ വർഷം ജനുവരിയിൽ പാൽച്ചുരം സ്വദേശി സാബുവുംആത്മഹത്യ ചെയ്തത്.

English summary
Increased farmer suicide rate in Kannur flood affected zone
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X