കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓണം പൊള്ളിക്കും പൂവിലകേട്ടാല്‍; ഒരു കിലോ മുല്ലപ്പൂവിന് 1600 രൂപ!

  • By അക്ഷയ്‌
Google Oneindia Malayalam News

നെയ്യാറ്റിന്‍കര: ഓണമെത്തി പൂവിലയും കുതിച്ചു. കര്‍ക്കിടകം മാറി ചിങ്ങമെത്തിയതോടെ പൂക്കള്‍ക്ക് പത്തിരട്ടിയോളം വില വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതര സംസ്ഥാനങ്ങളിലെ തോട്ടങ്ങളില്‍ നിന്നുള്ള പൂക്കള്‍ ചെറുതും വലുതുമായ പുഷ്പ വ്യാപാര കേന്ദ്രങ്ങളില്‍ ഇടംപിടിക്കുന്നത് ഇടനിലക്കാര്‍ വഴിയാണ്.

കര്‍ക്കിടമാസത്തിലേതിനേക്കാള്‍ വലിയൊരു അളവില്‍ വിവിധയിനം പൂക്കള്‍ മലയാള നാട്ടിലെ വിപണി ലക്ഷ്യമാക്കി എത്തിയിട്ടുണ്ട്. തോട്ടം നടത്തിപ്പുകാരുമായും കൃഷിക്കാരുമായും ഏര്‍പ്പെടുന്ന കരാറിന്റെ അടിസ്ഥാനത്തില്‍ ലഭ്യമാകുന്ന പൂക്കള്‍ വാഹന മാര്‍ഗം കേരളത്തിലെ വിപണിയില്‍ എത്തും.

Flower

കര്‍ക്കിടകം കഴിഞ്ഞതോടെ മുല്ലപ്പൂവിന് കിലോയ്ക്ക് 1600 രൂപയാണ് വില. അരളിക്ക് 200 രൂപയും ജമന്തിക്ക് 100രൂപയും വാടാമുല്ലക്ക് 80 രൂപയും റോസിന് 300 രൂപയായും വില കുതിച്ചുയര്‍ന്നു. കര്‍ക്കിടകമാസത്തില്‍ പിച്ചിപ്പൂവിന് 200 മുതല്‍ 250 രൂപ വരെയായിരുന്നു വില.

ചിങ്ങം പിറന്നതോടെ പിച്ചിയുടെ വില രണ്ടായിരമായി ഉയര്‍ന്നിരിക്കുകയാണ്. ചിങ്ങമാസം വിവാഹത്തിന് അനുകൂലമായ മാസം കൂടി ആയതോടെ അതിര്‍ത്തിക്കപ്പുറത്തെ പുഷ്പ വ്യാപാരികള്‍ക്ക് ചിങ്ങം വന്‍ ലാഭം കൊയ്യാനുള്ള മാസം കൂടിയാണ്.

English summary
Increased flowers price in Onam season
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X