Get Updates
Get notified of breaking news, exclusive insights, and must-see stories!

ആര്‍എസ്എസ് ഭീഷണിയില്‍ ഇരട്ടച്ചങ്കന്‍ വിറച്ചു?മുഖ്യമന്ത്രിയുടെ സുരക്ഷക്കായി പുതിയ കമാന്‍ഡോകള്‍....

തിരുവനന്തപുരത്ത് ചേര്‍ന്ന സ്റ്റേറ്റ് സെക്യൂരിറ്റി റിവ്യൂ കമ്മിറ്റി യോഗത്തിലാണ് മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചത്.

തിരുവനന്തപുരം: ആര്‍എസ്എസിന്റെയും സംഘപരിവാറിന്റെയും ഭീഷണികളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചു. പുതുതായി നാല് കമാന്‍ഡോകളെ കൂടി മുഖ്യമന്ത്രിയുടെ സുരക്ഷാ സംഘത്തില്‍ ഉള്‍പ്പെടുത്തി. തിരുവനന്തപുരത്ത് ചേര്‍ന്ന സ്റ്റേറ്റ് സെക്യൂരിറ്റി റിവ്യൂ കമ്മിറ്റി യോഗത്തിലാണ് മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചത്.

ആര്‍എസ്എസ് വധഭീഷണി ഉയര്‍ന്ന സാഹചര്യത്തില്‍ രഹസ്യാന്വേഷണ വിഭാഗം നല്‍കിയ ശുപാര്‍ശ പരിഗണിച്ചാണ് സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചതെന്നാണ് സൂചന. നിലവില്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ സംഘത്തിലെ അംഗങ്ങള്‍ക്ക് പുറമേ പ്രത്യേക പരീശീലനം ലഭിച്ച നാല് കമാന്‍ഡോകളെയാണ് പുതുതായി സംഘത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

തല വെട്ടുന്നവര്‍ക്ക് പാരിതോഷികം...

തല വെട്ടുന്നവര്‍ക്ക് പാരിതോഷികം...

കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ തലകൊയ്യുന്നവര്‍ക്ക് ഒരു കോടി രൂപ പാരിതോഷികം നല്‍കുമെന്ന് മദ്ധ്യപ്രദേശിലെ ആര്‍എസ്എസ് സഹപ്രചാര്‍ പ്രമുഖ് കുന്ദന്‍ ചന്ദ്രാവത്ത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സംഭവം വിവാദമായതോടെ ബിജെപി ഈ പ്രസ്താവനയോട് യോജിപ്പില്ലെന്നും അറിയിച്ചിരുന്നു. പിന്നീട് കുന്ദന്‍ ചന്ദ്രാവത്തും ഈ പ്രസ്താവന പിന്‍വലിച്ചു.

സംഘപരിവാര്‍...

സംഘപരിവാര്‍...

മംഗലാപുരത്തെ മതസൗഹാര്‍ദ്ദ റാലിയില്‍ മുഖ്യമന്ത്രിയെ പങ്കെടുപ്പിക്കില്ലെന്നും, തടയുമെന്നും ആര്‍എസ്എസും സംഘപരിവാറും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കര്‍ണ്ണാടക സര്‍ക്കാര്‍ കനത്ത സുരക്ഷാ സന്നാഹങ്ങളൊരുക്കുകയും, ആര്‍എസ്എസിനെ വെല്ലുവിളിച്ച് പിണറായി വിജയന്‍ മംഗലാപുരത്തെ പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.

പുതിയ നാല് കമാന്‍ഡോകള്‍...

പുതിയ നാല് കമാന്‍ഡോകള്‍...

നിരന്തരം ഭീഷണികള്‍ ഉയരുന്നതിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹത്തിന്‍ സുരക്ഷയില്‍ വിട്ടുവീഴ്ച വേണ്ടെന്ന വിലയിരുത്തലിലാണ് സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ തീരുമാനമെടുത്തത്. നിലവിലെ സുരക്ഷാ സംഘത്തെ കൂടാതെ പുതുതായി നാല് കമാന്‍ഡോകളെയാണ് സംഘത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മുഖ്യമന്ത്രി ആവശ്യപ്പെട്ടതിനാല്‍ സുരക്ഷ കുറച്ചു...

മുഖ്യമന്ത്രി ആവശ്യപ്പെട്ടതിനാല്‍ സുരക്ഷ കുറച്ചു...

നിലവില്‍ ആറ് പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട സംഘമാണ് മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കുന്നത്. നേരത്തെ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ട സംഘമായിരുന്നു മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കിയിരുന്നത്. എന്നാല്‍ മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+