Get Updates
Get notified of breaking news, exclusive insights, and must-see stories!

കഞ്ചാവിനൊപ്പം നീലചിത്രം ഫ്രീ; കുട്ടികളെ കുടുക്കാന്‍ മയക്കുമരുന്ന് സംഘം

കോട്ടയം: സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളെ മയക്കുമരുന്നിനടിമകളാക്കാന്‍ പുതിയ പരിപാടിയുമായി കഞ്ചാവ് മാഫിയ. കഞ്ചാവ് വാങ്ങുന്നവര്‍ക്ക് നീല ചിത്ര സിഡികള്‍ സൗജന്യമായി നല്‍കിയാണ് ഇപ്പോള്‍ ചില സ്‌കൂള്‍ കോളേജ് പരിസരങ്ങളില്‍ മയക്കുമരുന്നു മാഫിയ പിടിമുറുക്കുന്നതെന്ന് പോലീസ് കണ്ടെത്തി. ഇതു സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

അടുത്തിടെ കഞ്ചാവ് കേസുകളില്‍ അകപ്പെടുന്നവരുടെ കൈയ്യില്‍ നിന്നും നീലചിത്ര സിഡികള്‍ പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് കുട്ടികളെ വഴിതെറ്റിക്കാനുള്ള പുതിയ പരിപാടിയെക്കുറിച്ച് വിവിരം ലഭിച്ചത്. സിഡികള്‍ ആവശ്യമില്ലാത്തവര്‍ക്ക് മൊബൈല്‍ മെമ്മറി കാര്‍ഡുകളിലേക്ക് അശ്ലീല ചിത്രങ്ങള്‍ പകര്‍ത്തി നല്‍കുകയും ചെയ്യും.

smoking

മയക്കുമരുന്നു മാഫിയയും നീലചിത്ര സിഡികള്‍ വിറ്റഴിക്കുന്നവരും ഒരുമിച്ചു ചേര്‍ന്നാണ് വിദ്യാര്‍ത്ഥികളെ വലയില്‍ വീഴ്ത്തുന്നതെന്ന് പോലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. ഒരു തവണ സംഘത്തിന്റെ പിടിയില്‍ അകപ്പെടുന്നവരെ സ്ഥിരമായി തങ്ങളുടെ ഉപഭോക്താക്കളാക്കാന്‍ സിഡിക്കു പുറമെ മറ്റു പലതും നല്‍കുന്നതായാണ് സൂചന.

വിവിധ ജില്ലകളില്‍ വ്യാപിച്ചു കിടക്കുന്ന സംഘത്തെ കുടുക്കാന്‍ പ്രത്യേക അന്വേഷണ സംഘം വേണമെന്നാണ് പോലീസിന്റെ ആവശ്യം. അടുത്തിടെ സ്‌കൂള്‍ കോളജ് പരിസരങ്ങളിലെ കടകള്‍ കേന്ദ്രീകരിച്ചും മയക്കുമരുന്നു മാഫിയ പ്രവര്‍ത്തിക്കുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. ഐസ്‌ക്രീമുകളിലും മറ്റു മയക്കു മരുന്ന് ചേര്‍ത്ത് വില്‍പന നടത്തുന്നുണ്ടെന്നായിരുന്നു വാര്‍ത്ത. ഇക്കാര്യവും പോലീസിന്റെ നിരീക്ഷിച്ചു വരികയാണെന്നാണ് റിപ്പോര്‍ട്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+