Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്വാര്‍ട്ടേഴ്‌സിലേക്ക് വന്നാല്‍ പണവും സുഖവും തരാം... സിപിഎമ്മുകാരന്റെ ഭാര്യയോട് എസ്‌ഐ പറഞ്ഞത്

നവംബര്‍ 10 നാണ് സംഭവം നടന്നത് എന്നാണ് യുവതി പറയുന്നത്. യുവതിയും ഭര്‍ത്താവും കോലഞ്ചേരിയിലെ ആശുപത്രിയിലാണ് ഉള്ളത്.

തൊടുപുഴ: പിണറായി വിജയന്‍ ആഭ്യന്തരം ഭരിച്ചാലും പോലീസ് ശരിയാവില്ലെന്ന് വീണ്ടും തെളിഞ്ഞു. വടക്കാഞ്ചേരിയിലെ പോലീസുകാരില്‍ നിന്ന് ഒരിഞ്ച് പോലും വ്യത്യാസമില്ല തൊടുപുഴയിലെ പോലീസിന്.

പരാതിയുമായി പോലീസ് സ്‌റ്റേഷനിലെത്തിയ വീട്ടമ്മയോട് എസ്‌ഐ പറഞ്ഞത് കേട്ടാല്‍ കേരളം നാണിച്ച് തല താഴ്ത്തും. ക്വാര്‍ട്ടേഴ്‌സിലേക്ക് വന്നാല്‍ പണം മാത്രമല്ല, സുഖവും തരാമെന്നാണത്രെ തൊടുപുഴ എസ്‌ഐ വീട്ടമ്മയോട് പറഞ്ഞത്.

ഇത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ അതി ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു എന്നാണ് പരാതി. തങ്ങള്‍ ജീവിതം അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞ് വീട്ടമ്മ ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. സംഗതി വലിയ വിവാദമായിരിക്കുകയാണ്.

തൊടുപുഴ

തൊടുപുഴ

തൊടുപുഴ എസ്‌ഐയ്‌ക്കെതിരെയാണ് ഗുരുതരമായ ആരോപണം ഉയര്‍ന്നിരിക്കുന്നത്. പരാതിയുമായി എത്തിയ വീട്ടമ്മയെ അധിക്ഷേപിക്കുക മാത്രമല്ല ഭര്‍ത്താവിനെ അതി ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു എന്നാണ് ആക്ഷേപം.

വീട്ടമ്മ

വീട്ടമ്മ

ജോളി എന്ന എന്ന വീട്ടമ്മയാണ് തങ്ങളുടെ ദുരിതം ഫേസ്ബുക്കിലൂടെ സമൂഹത്തെ അറിയിച്ചത്. പോലീസ് മര്‍ദ്ദനത്തില്‍ ഗുരുതരമായ പരിക്കേറ്റ ജോളിയുടെ ഭര്‍ത്താവ് ഇപ്പോള്‍ കോലഞ്ചേരിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

എപ്പോള്‍

എപ്പോള്‍

നവംബര്‍ 10 ന് തൊടുപുഴയിലെ ഒരു കടയില്‍ മൊബൈല്‍ റീച്ചാര്‍ജ്ജ് ചെയ്യാന്‍ പോയപ്പോഴാണ് സംഭവങ്ങളുടെ തുടക്കം. കടയിലെ വ്യക്തി വളരെ മോശമായാണ് ജോളിയോട് പെരുമാറിയത്. ബഹളം വച്ചപ്പോള്‍ നാട്ടുകാര്‍ ഓടിക്കൂടി പോലീസിനെ വിളിച്ചു. പോലീസ് സ്‌റ്റേഷനിലെത്തിയപ്പോഴാണ് കാര്യങ്ങള്‍ കൂടുതല്‍ വഷളായത്.

പോലീസ് സ്‌റ്റേഷനില്‍

പോലീസ് സ്‌റ്റേഷനില്‍

പോലീസ് സ്‌റ്റേഷനില്‍ യുവതിയ്ക്ക് വളരെ മോശമായ പെരുമാറ്റം ആണ് നേരിടേണ്ടി വന്നത്. പ്രതിയ്ക്ക് ഇരിക്കാന്‍ കസേര നല്‍കിയ എസ്‌ഐ യുവതിയോട് പറഞ്ഞചത് ഇതാണത്രെ- പൈസ തരാം, റൂമിലേക്ക് വാ എന്ന്

പ്രതികരിച്ചു

പ്രതികരിച്ചു

ഈ സമയം യുവതിയുടെ ഭര്‍ത്താവും പോലീസ് സ്‌റ്റേഷനില്‍ എത്തിയിരുന്നു. എസ്‌ഐയുടെ വാക്കുകള്‍ കേട്ടപ്പോള്‍ സ്വാഭാവികമായും പ്രതികരിച്ചു. ഇതോടെ എസ്‌ഐയും എട്ട് പോലീസുകാരും ചേര്‍ന്ന് ഭര്‍ത്താവിനെ അതി ക്രൂരമായി മര്‍ദ്ദിച്ചു.

സിപിഎമ്മുകാരന്‍

സിപിഎമ്മുകാരന്‍

തന്റെ ഭര്‍ത്താവ് സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനാണെന്ന് യുവതി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്. ഭരിക്കുന്ന പാര്‍ട്ടിയുടെ പ്രവര്‍ത്തകന്‍ ആയിട്ടും ഒരു നടപടിയും എവിടെ നിന്നും ഉണ്ടായില്ല.

ജീവിതം അവസാനിപ്പിക്കാന്‍

ജീവിതം അവസാനിപ്പിക്കാന്‍

കോലഞ്ചേരി മെഡിക്കല്‍ കോളേജിലാണ് യുവതിയുടെ ഭര്‍ത്താവിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ആദ്യത്തെ ദിവസം ഐസിയുവില്‍ ആയിരുന്നു. പൈസ ഇല്ലാത്തതിനാല്‍ ആശുപത്രിയില്‍ നിന്ന് പോരാന്‍ വിഷമിയ്ക്കുകയാണെന്നും യുവതി ഫേസ്ബുക്കില്‍ എഴുതുന്നു. ജീവിതം അവസാനിപ്പിക്കാനാണ് ഇനി ആഗ്രഹം എന്നും ജോളി പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റ്

ഇതാണ് ജോളി ആദ്യം ഇട്ട ഫേസ്ബുക്ക് പോസ്റ്റ്.

ഇനിയില്ല

ഞങ്ങള്‍ കോലഞ്ചേരി ഹോസ്പിറ്റലില്‍. ഇനി ഈ നാറിയ ജീവിതത്തിലേക്ക് ഇല്ല. ഗുഡ് ബൈ മൈ ഫ്രണ്ട്‌സ്... ഇങ്ങനെ ഒരു ഫേസ്ബുക്ക് പോസ്റ്റും കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ടു.

വീണ്ടും ഭീഷണി

എന്ത് പരാതി കൊടുത്താലും താന്‍ തൊടുപുഴയില്‍ എസ്‌ഐ ആയി ഉണ്ടാകും എന്നാണത്രെ എസ്‌ഐ പറഞ്ഞത്. തന്റെ ജീവിതം അയാള്‍ തീരുമാനിക്കുമെന്നും ഭീഷണിപ്പെടുത്തിയത്രെ.

ഭര്‍ത്താവിനെ

ഭര്‍ത്താവ് റെജിയെ ഭൂമിയില്‍ നിന്ന് തുടച്ച് നീക്കും എന്നും തൊടുപുഴ എസ്‌ഐ ഭീഷണിപ്പെടുത്തിയത്രെ. അയാള്‍ മാറ്റണ്ട, തങ്ങള്‍ തന്നെ പോകാം. ഇതുപോപലെ പെണ്ണിന്റെ മാനത്തിന് വില പറയുന്ന ഒരു നീതിപാലകനെ ഒരു സര്‍ക്കാരും വയ്ക്കരുത് എന്നാണ് ജോളി പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+