സ്വകാര്യ ബസ് സമരം മൂന്നാം ദിവസം; ഞായറാഴ്ച ചർച്ച, ബസുടമകൾ നിലപാട് മയപ്പെടുത്തിയേക്കും...
ഞായറാഴ്ചയിലെ ചർച്ചയിൽ എങ്ങനെയെങ്കിലും ഒത്തുതീർപ്പ് ഫോർമുലയുണ്ടാക്കി സമരം അവസാനിപ്പിക്കാനാകും ബസുമടമകളുടെ ശ്രമം.
കോഴിക്കോട്: ജനങ്ങളെ വലച്ച് അനിശ്ചിതകാല സ്വകാര്യ ബസ് സമരം മൂന്നാംദിവസത്തിലേക്ക് കടന്നു. സംസ്ഥാനത്തെ മുഴുവൻ സ്വകാര്യ ബസുകളും സർവ്വീസ് നിർത്തിവെച്ച് തുടർച്ചയായ മൂന്നാം ദിവസവും സമരത്തിൽ പങ്കെടുക്കുന്നുണ്ട്. അതേസമയം, സമരം ചെയ്യുന്ന ബസുടമകളും ഗതാഗത മന്ത്രിയും തമ്മിൽ ഞായറാഴ്ച ചർച്ച നടത്തും.
കോഴിക്കോട് ഗസ്റ്റ് ഹൗസിൽ ഞായറാഴ്ച വൈകീട്ട് നാല് മണിക്കാണ് ഗതാഗത മന്ത്രിയും ബസുടമകളും തമ്മിൽ ചർച്ച നടത്തുന്നത്. എന്നാൽ ഞായറാഴ്ചയിലേത് ഔദ്യോഗിക ചർച്ചയല്ലെന്നും, ബസുടമകൾ ആവശ്യപ്പെട്ടപ്രകാരം കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകിയതാണെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു. സമരം ചെയ്യുന്ന ബസുടമകളുമായി അങ്ങോട്ട് ചർച്ചയ്ക്ക് പോകേണ്ടെന്നും, ചാർജ് വർദ്ധിപ്പിക്കാനാകില്ലെന്നുമുള്ള നിലപാടിൽ നിന്ന് സർക്കാർ പിന്നോട്ട് പോകാത്ത സാഹചര്യത്തിലാണ് ബസുടമകൾ മന്ത്രിയെ കാണുന്നത്.

ഞായറാഴ്ചയിലെ ചർച്ചയിൽ എങ്ങനെയെങ്കിലും ഒത്തുതീർപ്പ് ഫോർമുലയുണ്ടാക്കി സമരം അവസാനിപ്പിക്കാനാകും ബസുമടമകളുടെ ശ്രമം. മിനിമം ചാർജ് വർദ്ധിപ്പിക്കാതെ വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് മാത്രം വർദ്ധിപ്പിച്ചാൽ മതിയെന്നാണ് ഇപ്പോഴത്തെ ആവശ്യം. എന്നാൽ ഇക്കാര്യം സർക്കാർ അംഗീകരിക്കാൻ സാധ്യതയില്ല. സമരം നീണ്ടുപോകുന്നതിൽ ബസുടമകൾക്കിടയിലും തർക്കങ്ങളുണ്ട്.
അതേസമയം, സമരം കണക്കിലെടുത്ത് കെഎസ്ആർടിസി തുടർച്ചയായ മൂന്നാം ദിവസവും അധിക സർവ്വീസുകൾ നടത്തി. കഴിഞ്ഞ രണ്ട് ദിവസവും റെക്കോർഡ് വരുമാനം നേടിയ കെഎസ്ആർടിസി ഞായറാഴ്ചയും മികച്ച കളക്ഷനുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഗ്രാമപ്രദേശങ്ങളിലേക്ക് സർവ്വീസ് നടത്താത്തത് യാത്രാക്ലേശം രൂക്ഷമാക്കുന്നുണ്ട്. ടാക്സി വാഹനങ്ങളുടെ ബദൽ സർവ്വീസുകളെയാണ് ഗ്രാമപ്രദേശങ്ങളിലുള്ളവർ ആശ്രയിക്കുന്നത്. സർക്കാർ പ്രഖ്യാപിച്ച നിരക്ക് വർദ്ധനവ് അപര്യാപ്തമെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനത്തെ ബസുടമകൾ വെള്ളിയാഴ്ച മുതൽ അനിശ്ചിതകാല സ്വകാര്യ ബസ് സമരം ആരംഭിച്ചത്. മിനിമം ചാർജ് പത്ത് രൂപയാക്കുക, വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് വർദ്ധിപ്പിക്കുക എന്നിവയാണ് ഇവരുടെ പ്രധാനആവശ്യങ്ങൾ.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications