കണ്ണൂർ ജില്ലയിൽ ചൊവ്വാഴ്ച മുതൽ നടത്താനിരുന്ന അനിശ്ചിതകാല ബസ് സമരം പിൻവലിച്ചു
കണ്ണൂർ: സ്വകാര്യ ബസ് ജീവനക്കാര്‍ ചൊവ്വാഴ്ച മുതല്‍ ജില്ലയിൽ നടത്താനിരുന്ന അനിശ്ചിതകാല ബസ് സമരം പിന്‍വലിച്ചു. ഡി.എ, ബോണസ് വിഷയത്തില്‍ ധാരണയായതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. ജില്ലാ ലേബർ ഓഫീസർ ടി.വി.സുരേന്ദ്രന്റെ സാന്നിധ്യത്തിൻ നടന്ന അനുരഞ്ജന ചർച്ചയിലാണ് ചൊവ്വാഴ്ച മുതൽ നടത്താനിരുന്ന ബസ്സ് സമരം പിൻവലിച്ചത്.
പത്ത് വർഷമായി ബോണസ് പത്തൊൻമ്പത് ശതമാനമായിരുന്നു ബസ് തൊഴിലാളികൾക്ക് കിട്ടിക്കൊണ്ടിരുന്നത്. തിങ്കളാഴ്ച ജില്ലാ ലേബർ ഓഫീസിൽ ഉച്ചയ്ക്ക് 3 മണിക്ക് ആരംഭിച്ച ചർച്ച വൈകീട്ട് 6 മണിക്കാണ് അവസാനിച്ചത്. ഇരുപത് ശതമാനം ബോണസ് വർദ്ധിപ്പിച്ച് കൊണ്ടുള്ള തീരുമാനത്തോടെയാണ് അനുരഞ്ജന ചർച്ച അവസാനിച്ചത്.

ബസ്സ് ഉടമസ്ഥ സംഘത്തിന് വേണ്ടി എം.വി.വത്സൻ രത്നകുമാർ കരുവാത്ത് വി.ജെ.സെബാസ്റ്റ്യൻ പി.കെ.പവിത്രൻ കെ.വേലായുധൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. തൊഴിലാളി യൂണിയനുവേണ്ടി വി.വി.ശശീന്ദ്രൻ, എം.വി.പ്രേമരാജൻ (ഐൻ ടി യു സി), കെ.പി .സഹദേവൻ കെ.കെ. നാരായണൻ, കെ.ജയരാജൻ, കെ.മനോഹരൻ (സി ഐ ടി യു), കെ.കെ.ശ്രീജിത്ത്, പി.കൃഷ്ണൻ (ബിഎംഎസ്), എം.എ.കരീം (എസ്ടിയു), എൻ.പ്രസാദ്, ഇ.മഹീന്ദ്രൻ (എ ഐ ടി യു സി) തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു.












Click it and Unblock the Notifications