കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബസ് സമരം പൊളിയുന്നു? തിരുവനന്തപുരത്ത് സ്വകാര്യ ബസുകൾ ഓടിതുടങ്ങി, നിരാഹാര സമരം പിൻവലിച്ചു...

കഴിഞ്ഞദിവസം കോഴിക്കോട് വച്ച് ബസുടമകൾ മന്ത്രിയുമായി ചർച്ച നടത്തിയിരുന്നെങ്കിലും പ്രശ്നത്തിന് പരിഹാരമായിരുന്നില്ല.

Google Oneindia Malayalam News

തിരുവനന്തപുരം/കോഴിക്കോട്: സംസ്ഥാനത്തെ അനിശ്ചിതകാല ബസ് സമരവുമായി ബന്ധപ്പെട്ട് ബസുടമകൾക്കിടയിൽ അഭിപ്രായഭിന്നത രൂക്ഷമായി. ഇതിനെ തുടർന്ന് തിരുവനന്തപുരം ജില്ലയിൽ ഒരു വിഭാഗം സ്വകാര്യ ബസുകൾ നിരത്തിലിറങ്ങി. നഗരത്തിൽ സിറ്റി സർവ്വീസ് നടത്തുന്ന ബസുകളാണ് തിങ്കളാഴ്ച രാവിലെ മുതൽ നിരത്തിലിറങ്ങിയത്.

സ്വകാര്യ ബസ്സ് മുതലാളിമാരുടെ ചങ്ക് തകർത്ത് ട്രോളുകൾ! കെഎസ്ആർടിസി ഇസ്തം!!! മേലാൽ ആവര്‍ത്തിക്കില്ല...സ്വകാര്യ ബസ്സ് മുതലാളിമാരുടെ ചങ്ക് തകർത്ത് ട്രോളുകൾ! കെഎസ്ആർടിസി ഇസ്തം!!! മേലാൽ ആവര്‍ത്തിക്കില്ല...

കഴിഞ്ഞദിവസം കോഴിക്കോട് വച്ച് ബസുടമകൾ മന്ത്രിയുമായി ചർച്ച നടത്തിയിരുന്നെങ്കിലും പ്രശ്നത്തിന് പരിഹാരമായിരുന്നില്ല. മിനിമം ചാർജ് വർദ്ധനവ് വേണ്ടെന്ന് വച്ച ബസുടമകൾ വിദ്യാർത്ഥികളുടെ നിരക്ക് വർദ്ധിപ്പിച്ചാൽ സമരം പിൻവലിക്കാമെന്ന് മന്ത്രിയെ അറിയിച്ചു. എന്നാൽ ഈ ആവശ്യവും മന്ത്രി അംഗീകരിച്ചില്ല. ഇതിനെ തുടർന്നാണ് സമരം തുടരാൻ തീരുമാനിച്ചത്. അതിനിടെ, കോഴിക്കോട് ഗസ്റ്റ് ഹൗസിലെത്തിയ ബസുടമകൾ തമ്മിൽ വാക്കേറ്റവുമുണ്ടായി. വ്യത്യസ്ത സംഘടനകളിൽപ്പെട്ട ബസുടമകൾ തമ്മിലാണ് വാക്കേറ്റമുണ്ടായത്.

പ്രതിസന്ധി

പ്രതിസന്ധി

അനിശ്ചിതകാല ബസ് സമരം നാലാം ദിവസത്തിലേക്ക് കടന്നപ്പോഴാണ് ബസുടമകൾക്കിടയിൽ അഭിപ്രായഭിന്നത രൂക്ഷമായത്. വ്യത്യസ്ത സംഘടനകളിലുള്ള ബസുടമകൾ തമ്മിലാണ് തർക്കം ഉടലെടുത്തിരിക്കുന്നത്. സമരം അനന്തമായി നീളുകയാണെങ്കിൽ ചെറുകിട ബസ് മുതലാളിമാരെ കാര്യമായി ബാധിക്കുമെന്നതാണ് ബസുടമകൾക്കിടയിൽ പുതിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്.

 തിരുവനന്തപുരത്ത്...

തിരുവനന്തപുരത്ത്...

അതിനിടെ തിങ്കളാഴ്ച രാവിലെ മുതൽ തിരുവനന്തപുരത്തെ സിറ്റി ബസുകൾ നിരത്തിലിറങ്ങി. എന്നാൽ സമരക്കാർക്കിടയിൽ ഭിന്നതയില്ലെന്നും, തലസ്ഥാനത്തെ പ്രത്യേകസാഹചര്യത്തിൽ സർവ്വീസ് നടത്തുകയാണെന്നുമാണ് സംഘടനാ നേതൃത്വം അറിയിച്ചത്.

പിൻമാറി...

പിൻമാറി...

അനിശ്ചിതകാല സമരത്തിന്റെ ഭാഗമായി തിങ്കളാഴ്ച മുതൽ ആരംഭിക്കാനിരുന്ന നിരാഹാര സമരത്തിൽ നിന്നും ബസുടമകൾ പിൻമാറിയിട്ടുണ്ട്. എന്തുകൊണ്ടാണ് നിരാഹാര സമരത്തിൽ നിന്ന് പിന്മാറിയതെന്ന് സംബന്ധിച്ച് ഇതുവരെ വിശദീകരണമൊന്നും പുറത്തുവന്നിട്ടില്ല.

തൃശൂരിൽ...

തൃശൂരിൽ...

അതിനിടെ, സ്വകാര്യ ബസുടമകളുടെ അഞ്ച് സംഘടനകളും തിങ്കളാഴ്ച തൃശൂരിൽ സംയുക്ത യോഗം ചേരുന്നുണ്ട്. ഈ യോഗത്തിൽ സമരത്തിന്റെ ഭാവികാര്യങ്ങളെക്കുറിച്ച് കൂടുതൽ തീരുമാനമെടുക്കുമെന്നാണ് സൂചന. സർക്കാർ കടുംപിടുത്തം തുടരുന്നതാണ് ബസുടമകളെ വെട്ടിലാക്കിയിരിക്കുന്നത്.

നിയമനടപടി...

നിയമനടപടി...

ജനങ്ങളെ ബുദ്ധിമുട്ടിച്ച് ബസുടമകൾ സമരം തുടരുകയാണെങ്കിൽ സർക്കാർ നിയമനടപടിയിലേക്ക് നീങ്ങുമെന്ന് ഗതാഗത മന്ത്രി താക്കീത് നൽകിയിട്ടുണ്ട്. നിയമനടപടിയിലേക്ക് നീങ്ങാൻ സർക്കാരിനെ നിർബന്ധിക്കരുതെന്നും, സമരക്കാരെ നേരിടാൻ സർക്കാരിന് നിരവധി മാർഗങ്ങളുണ്ടെന്നും മന്ത്രി പറഞ്ഞു.

വഴങ്ങാതെ സര്‍ക്കാര്‍; ബസ് ഉടമകള്‍ പെട്ടു!! മുഖ്യമന്ത്രിയെ കാണും, ബസുകള്‍ പിടിച്ചെടുക്കുമെന്ന് ഭീഷണിവഴങ്ങാതെ സര്‍ക്കാര്‍; ബസ് ഉടമകള്‍ പെട്ടു!! മുഖ്യമന്ത്രിയെ കാണും, ബസുകള്‍ പിടിച്ചെടുക്കുമെന്ന് ഭീഷണി

രാത്രി കാമുകനുമായി വീഡിയോ കോൾ! അതിനിടെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരണം... ഹാനിഷയുടെ ആത്മഹത്യയിൽ ദുരൂഹത..രാത്രി കാമുകനുമായി വീഡിയോ കോൾ! അതിനിടെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരണം... ഹാനിഷയുടെ ആത്മഹത്യയിൽ ദുരൂഹത..

English summary
indefinite private bus strike; conflict between bus owners.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X