ജനങ്ങളെ വലച്ച് അനിശ്ചിതകാല ബസ് സമരം തുടരുന്നു... കൂടുതൽ സർവ്വീസുകളുമായി കെഎസ്ആർടിസി...
സമരത്തെ നേരിടാൻ കൂടുതൽ സർവ്വീസുകൾ നടത്തുമെന്ന് കെഎസ്ആർടിസി അറിയിച്ചു.
തിരുവനന്തപുരം: ജനങ്ങളെ വലച്ച് അനിശ്ചിതകാല സ്വകാര്യ ബസ് സമരം തുടരുന്നു. രാവിലെ മുതൽ സ്വകാര്യ ബസുകളൊന്നും നിരത്തിലിറങ്ങിയില്ല. ദീർഘദൂര യാത്രക്കാർ കെഎസ്ആർടിസി ബസുകളെയും ട്രെയിനുകളെയും ആശ്രയിച്ചപ്പോൾ മറ്റു യാത്രക്കാർക്ക് ബദൽ ടാക്സി സർവ്വീസുകൾ തുണയായി. നിരക്ക് വർദ്ധനവ് അപര്യാപ്തമെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനത്തെ ബസുടമകൾ അനിശ്ചിതകാല സമരം നടത്തുന്നത്.
സമരം കണക്കിലെടുത്ത് കെഎസ്ആർടിസി കൂടുതൽ സർവ്വീസുകൾ നടത്തി. തിരുവനന്തപുരം, വൈറ്റില, കോഴിക്കോട് തുടങ്ങിയ മിക്ക ഡിപ്പോകളിൽ നിന്നും കൂടുതൽ സർവ്വീസുകൾ ഓപ്പറേറ്റ് ചെയ്തു. സമരകാലത്ത് കൂടുതൽ സർവ്വീസുകൾ നടത്തി വരുമാനം വർദ്ധിപ്പിക്കാനാണ് കെഎസ്ആർടിസിയുടെ നീക്കം. സമരം കണക്കിലെടുത്ത് മിക്ക ടൗൺ ടൂ ടൗൺ ബസുകളും, ഫാസ്റ്റ് പാസഞ്ചറുകളും കൂടുതൽ സ്റ്റോപ്പുകളിൽ നിർത്തും.

പ്രധാനപ്പെട്ട നഗരങ്ങളിൽ യാത്രക്കാരെ സഹായിക്കാൻ പോലീസും രംഗത്തിറങ്ങി. കോഴിക്കോട് ടൗണിൽ നിന്ന് വിവിധഭാഗങ്ങളിലേക്ക് യാത്രക്കാരെ എത്തിക്കാനായി പോലീസ് ബസുകൾ നിരത്തിലിറക്കി. ഇതോടൊപ്പം ടാക്സി വാഹനങ്ങളും സർവ്വീസ് നടത്തുന്നുണ്ട്. എന്നാൽ ഗ്രാമപ്രദേശങ്ങളിൽ യാത്രാക്ലേശം രൂക്ഷമാണെന്നാണ് റിപ്പോർട്ട്.
അതേസമയം, സമരം നടത്തുന്ന ബസുടമകളുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചു. ബസുടമകൾ ജനങ്ങളുടെ ആവശ്യങ്ങൾ കൂടി പരിഗണിക്കണമെന്നും, ജനങ്ങൾക്ക് സ്വീകാര്യമായ വർദ്ധനയേ സർക്കാരിന് നടപ്പാക്കാനാകുവെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞദിവസം ചേർന്ന മന്ത്രിസഭാ യോഗം മിനിമം ചാർജ് എട്ട് രൂപയാക്കി വർദ്ധിപ്പിച്ചിരുന്നെങ്കിലും അതുപോരെന്നാണ് ബസുടമകളുടെ നിലപാട്. മിനിമം ചാർജ് പത്തു രൂപയും വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് 50 ശതമാനവും വർദ്ധിപ്പിക്കണമെന്നാണ് ബസുടമകളുടെ ആവശ്യം.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications