മാലിന്യ സംഭരണ കേന്ദ്രം ആരംഭിക്കുന്നതിനെതിരെ ജെടി റോഡ് പൗരസമിതിയുടെ അനിശ്ചിതകാല റിലേ സത്യാഗ്രഹത്തിന് തുടക്കമായി
വടകര: വടകര നഗരസഭ സീറോ വേസ്റ്റ് പദ്ധതിയുടെ ഭാഗമായി ജെ.ടി റോഡിൽ മാലിന്യ സംഭരണ കേന്ദ്രം ആരംഭിക്കുന്നതിനെതിരെ ജെ.ടി.റോഡ് പൗരസമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന അനിശ്ചിതകാല റിലേ സത്യാഗ്രഹത്തിന് തുടക്കമായി.
മാലിന്യ സംഭരണ കേന്ദ്രം ഇവിടെ നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് സമരം ആരംഭിച്ചത്.

സത്യാഗ്രഹ സമരം ടി.പി.കണ്ണൻ മാസ്റ്റർ ഉൽഘാടനം ചെയ്തു.പി.എസ്.രഞ്ജിത്ത് കുമാർ,നൂറുദീൻ,മാനസ കരീം,യൂനസ് വടകര,എം.ഫൈസൽ,ഷംസുദീൻ മുഹമ്മദ്,ഹക്കീം,ഹംസ മുക്കോലക്കൽ,സവാദ് വടകര, തിലകൻ ,നഗരസഭാ കൗൺസിലർമാരായ പി.സഫിയ,എ.പ്രേമകുമാരി,മുഹമ്മദ് റാഫി,എൻ.പി.എം.നഫ്‌സൽ,ബുഷ്‌റ എന്നിവർ പ്രസംഗിച്ചു.












Click it and Unblock the Notifications