India
  • search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐതിഹാസിക സമരത്തിന്റെ ജ്വലിക്കുന്ന ഏടുകള്‍; ആറ്റിങ്ങല്‍ കലാപം രാജ്യത്തെ ആദ്യത്തെ സ്വാതന്ത്ര്യ സമരം

Google Oneindia Malayalam News

1721ല്‍ ബ്രിട്ടീഷ് കോളനി വാഴ്ചയ്‌ക്കെതിരെ നടന്ന ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ സുപ്രധാന ഏടാണ് ആറ്റിങ്ങള്‍ കലാപം. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ മലബാറിലെ ചുരിക്കം ചില സമരങ്ങള്‍ക്കെങ്കിലും ചരിത്രം ഇടം കിട്ടിയിട്ടുണ്ടുണ്ട്. എന്നാല്‍ തിരുവിതാംകൂറിലെ ഈ ഐതിഹാസിക സമരത്തിന് ജ്വലിക്കുന്ന ഏടുകള്‍ക്ക് സ്വാതന്ത്ര്യ സമര ചരിത്രകാരന്മാര്‍ യാതൊരു സ്ഥാനവും നല്‍കിയിട്ടില്ല.

ഒട്ടകത്തിന്റെ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്നുണ്ട് റൈഡര്‍, 20 സെക്കന്‍ഡില്‍ കണ്ടെത്തണം, വൈറലായി ചിത്രം!!ഒട്ടകത്തിന്റെ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്നുണ്ട് റൈഡര്‍, 20 സെക്കന്‍ഡില്‍ കണ്ടെത്തണം, വൈറലായി ചിത്രം!!

1

ആറ്റിങ്ങല്‍ കലാപം ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് എതിരെ കേരളത്തില്‍ നടന്ന ആദ്യത്തെ സംഘടിത പ്രക്ഷോഭമായി കണക്കാക്കുന്നു. ആറ്റിങ്ങല്‍ റാണിയുടെ അനുവാദത്തോടെ അഞ്ചു തെങ്ങില്‍ ഇംഗ്ലീഷുകാര്‍ നിര്‍മ്മിച്ച കോട്ടയില്‍ മേധാവിയായി എത്തിയ ഗിഫോര്‍ട്ടിന്റെ ധാര്‍ഷ്ട്യമാണ് കലാപത്തിന് കാരണമായി പറയുന്നത്.

2

എന്നാല്‍ റാണിയുടെ അറിവോടു കൂടിയാണ് കലാപം നടന്നതെന്ന് ഒരുവിഭാഗം ചരിത്രകാരന്മാര്‍ക്ക് അഭിപ്രായപ്പെടുന്നുണ്ട്. ഈ പ്രദേശത്തെ ആളുകള്‍ 1697 -ല്‍ തന്നെ വൈദേശിക ശക്തിയെ ചോദ്യം ചെയ്തു തുടങ്ങിയെങ്കിലും അത് വിജയത്തില്‍ കലാശിച്ചത് 1721-ലെ ആറ്റിങ്ങല്‍ കലാപത്തിലാണ്. രവിവര്‍മ്മയുടെ പിന്‍ഗാമിയായി അധികാരമേറ്റ ആദിത്യവര്‍മ്മയുടെ ഭരണകാലത്താണ് ഈ സംഭവം നടക്കുന്നത്.

3

റാണിക്ക് എല്ലാവര്‍ഷവും ഇംഗ്ലീഷുകാര്‍ അഞ്ചുതെങ്ങ് കോട്ടയില്‍ നിന്ന് വിലപ്പെട്ട സമ്മാനം കൊടുത്തയയ്ക്കുക പതിവുണ്ടായിരുന്നു. 1721ല്‍ ഇങ്ങനെ സമ്മാനവുമായി കോട്ടയുടെ തലവന്‍ ഗൈഫോര്‍ഡും 140 ഇംഗ്ലീഷുകാരുടെ സംഘവും അഞ്ചുതെങ്ങില്‍ നിന്നും ആറ്റിങ്ങല്‍ കൊട്ടാരത്തിലേക്ക് തിരിച്ചു. തങ്ങള്‍ വഴി സമ്മാനം റാണിയ്ക്ക് നല്കണമെന്ന് അവിടെ ഭരണം നടത്തിയിരുന്ന പിള്ളമാര്‍ ആവശ്യപ്പെട്ടു. ഇത് അംഗീകരിക്കാന്‍ ഗിഫോര്‍ട്ട് തയ്യാറായില്ല. ആളുകള്‍ ഇംഗ്ലീഷ് സംഘത്തെ ആക്രമിച്ച് കൊലപ്പെടുത്തി. ഇതിന് ശേഷം നാട്ടുകാര്‍ കോട്ട വളയുകയായിരുന്നു. ആറുമാസത്തോളം ഉപരോധം തുടര്‍ന്നുവെന്നാണ് പറയുന്നത്.

4

തലശ്ശേരിയില്‍ നിന്നും ഇംഗ്ലീഷ് പട്ടാളം എത്തിയാണ് കലാപത്തെ അടിച്ചമര്‍ത്തിയത്. ഇംഗ്ലീഷ് മേധാവിത്വത്തിനെതിരെ ആദ്യ സമരമായിരുന്നു ഇതെങ്കിലും, കൂടുതല്‍ അധികാരം ഉറപ്പിക്കാനുള്ള കരാറുകള്‍ നേടിയെടുക്കാന്‍ ഈ കലാപം ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് സഹായകമായി എന്നത് കലാപത്തിന്റെ മറുവശമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. കേരളത്തിലെ ആദ്യത്തെ സംഘടിത കലാപം എന്ന പേരിലും ആറ്റിങ്ങല്‍ കലാപത്തിന് പ്രസക്തിയുണ്ട്.

5

എന്നാല്‍ ചരിത്രത്തില്‍ ആ ഗൗരവം ഈ കലാപത്തിന് ലഭിക്കാതെ പോയി. രാജ്യത്തെ ജനതയെ സംബന്ധിച്ച് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രം വളരെ ആവേശകരമായ ഒരു ഏടാണ്. ഇന്ത്യയില്‍ ബ്രിട്ടീഷ് ആധിപത്യത്തിന് വഴിയൊരുക്കിയ കര്‍ണാടിക് യുദ്ധങ്ങള്‍ക്കും ബംഗാള്‍ കീഴ്‌പ്പെടുത്താനുള്ള ശ്രമത്തിനെതിരെ നടന്ന പ്ലാസി യുദ്ധത്തിനും പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ വേണാടിലെ ആറ്റിങ്ങലിലെ ജനങ്ങള്‍ തങ്ങളുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യം കവര്‍ന്നെടുക്കാനും പാരതന്ത്ര്യം അടിച്ചേല്‍പ്പിക്കാനുള്ള വെള്ളക്കാരുടെ ശ്രമങ്ങള്‍ക്കെതിരായി നടന്ന രക്തപങ്കിലമാണ് കലാപം തന്നെയാണ് ആറ്റിങ്ങള്‍ കലാപം.

ബഹളമൊഴിയാതെ പാര്‍ലമെന്റ്, പലതവണ തടസ്സപ്പെട്ട് ഇരുസഭകളും, പാസാക്കിയത് ഈ ബില്ലുകള്‍ബഹളമൊഴിയാതെ പാര്‍ലമെന്റ്, പലതവണ തടസ്സപ്പെട്ട് ഇരുസഭകളും, പാസാക്കിയത് ഈ ബില്ലുകള്‍

English summary
Independence Day 2022: Atingal Riot was the first freedom struggle in the country
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X