Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വാതന്ത്ര്യദിനത്തില്‍ ആര്‍എസ്എസിന് കേരളത്തിലെ കോണ്‍ഗ്രസിന്റെ ആശംസ, വൈറല്‍

തിരുവനന്തപുരം: ഇന്ന് രാജ്യം 76-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ഗവര്‍ണര്‍മാര്‍, മുഖ്യമന്ത്രിമാര്‍ എന്നിവര്‍ ജനങ്ങള്‍ക്ക് സ്വാതന്ത്ര്യദിനാശംസ നേര്‍ന്നിരുന്നു. സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമെല്ലാം ദേശീയ പതാക ഉയര്‍ത്തുകയും വിവിധ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

സോഷ്യല്‍ മീഡിയയിലും സ്വാതന്ത്ര്യദിനം വലിയ രീതിയില്‍ ആഘോഷിക്കപ്പെട്ടിരുന്നു. ആഘോഷങ്ങളുടെ ചിത്രങ്ങള്‍ പങ്ക് വെച്ചും ആശംസയറിയിച്ചുമായിരുന്നു സോഷ്യല്‍ മീഡിയയിലെ സ്വാതന്ത്ര്യദിനാഘോഷം. ഇപ്പോഴിതാ കോണ്‍ഗ്രസ്, ആര്‍ എസ് എസിന് സ്വാതന്ത്ര്യദിനത്തിന്റെ ആശംസ നേര്‍ന്നതാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ എക്‌സ് ഹാന്‍ഡിലില്‍ ആണ് ആശംസ പ്രത്യക്ഷപ്പെട്ടത്.

RSS

ദേശീയ പതാക ഉയര്‍ത്തുന്നതില്‍ ആര്‍ എസ് എസ് വിട്ടുനിന്ന സംഭവം ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസിന്റെ വ്യത്യസ്ത തരത്തിലുള്ള ആശംസ. നാഗ്പൂരിലെ ആസ്ഥാനത്ത് ഇന്ത്യന്‍ പതാക ഉയര്‍ത്തിയതിന്റെ 21-ാം വാര്‍ഷികത്തില്‍ രാഷ്ട്രീയ സ്വയംസേവക് സംഘിന് (ആര്‍ എസ് എസ്) ആശംസകള്‍ എന്നാണ് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇതാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നത്.

ഇതോടൊപ്പം ആര്‍ എസ് എസ് ആസ്ഥാനത്ത് ദേശീയ പതാക ഉയര്‍ത്താതിരുന്ന സംഭവങ്ങള്‍ ചൂണ്ടിക്കാട്ടികൊണ്ടുള്ള ഒരു ആര്‍ട്ടിക്കിൡന്റെ ചിത്രവും പങ്ക് വെച്ചിട്ടുണ്ട്. അതില്‍ പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്... 'ഇന്ത്യന്‍ എക്‌സ്പ്രസിന്റെ റിപ്പോര്‍ട്ട് പ്രകാരം ആര്‍ എസ് എസ് 1947 ആഗസ്റ്റ് 15 നും 1950 ജനുവരി 26 നും നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്ത് ദേശീയ പതാക ഉയര്‍ത്തിയിരുന്നു.

1950 ന് ശേഷം 2001 ജനുവരി 26 വരെ ആര്‍ എസ് എസ് ആസ്ഥാനത്ത് ദേശീയ പതാക ഉയര്‍ത്തിയിരുന്നില്ല. 2001 ജനുവരി 26-ന് നാഗ്പൂരിലെ ആര്‍എസ്എസ് സ്മൃതി ഭവനില്‍ രാഷ്ട്രപ്രേമി യുവദളിന്റെ മൂന്ന് അംഗങ്ങള്‍ ആര്‍എസ്എസ് ഭരണസമിതിയുടെ താല്‍പര്യത്തിന് വിരുദ്ധമായി ത്രിവര്‍ണ പതാക ഉയര്‍ത്തി. മൂന്ന് പേര്‍ക്കെതിരെയും കേസെടുത്തെങ്കിലും തെളിവുകളുടെ അഭാവത്തില്‍ 2013-ല്‍ വിട്ടയച്ചു,'' 2013 ഓഗസ്റ്റ് 14 ലെ പി ടി ഐ റിപ്പോര്‍ട്ടില്‍ പറയുന്നു.

2013 ല്‍ പി ടി ഐ ആ സംഭവത്തെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തത് ഇങ്ങനെയായിരുന്നു. 'സ്മൃതി ഭവന്റെ ചുമതലയുള്ള സുനില്‍ കാത്‌ലെ അവരെ ആസ്ഥാനത്തേക്ക് കടക്കുന്നതില്‍ നിന്ന് തടയുകയും ത്രിവര്‍ണ പതാക ഉയര്‍ത്തുന്നതിനെ എതിര്‍ക്കുകയും ചെയ്തു.' 2001 ലെ സംഭവത്തിന് ശേഷം 2002 ജനുവരി 26 ലെ റിപ്പബ്ലിക് ദിനത്തില്‍ ആര്‍ എസ് എസ് ദേശീയ പതാക ഉയര്‍ത്തി'. ഈ ഭാഗമാണ് കോണ്‍ഗ്രസ് ട്വീറ്റിനൊപ്പം പങ്ക് വെച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+