Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വാതന്ത്ര്യദിനത്തിൽ നീലേശ്വരത്തിന് പറയാനുണ്ട് 1927ൽ ​ഗാന്ധിജി എഴുതി നൽകിയ ആ കുറിപ്പിനെക്കുറിച്ച്..

ഓരോ ഇന്ത്യൻ പൗരനും അഭിമാനം കൊള്ളുന്ന ഒരു ദിവസമാണ് ആ​ഗസ്റ്റ് 15, സ്വാതന്ത്ര്യദിനം. ഒരുപാട് മഹാൻമാരുടെ വിയർപ്പിന്റെയും ചോരയുടെയും ത്യാ​ഗത്തിന്റെയും ഫലമാണ് നമ്മൾ ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം. 1947 ആ​ഗ്സറ്റ് 15 നാണ് നമ്മുടെ‌ രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചത്. 77ാമത് സ്വാതന്ത്ര്യ ദിനമാണ് നമ്മൾ ആഘോഷിക്കാൻ പോകുന്നത്.

സ്വാതന്ത്ര്യദിനം എത്തുമ്പോൾ കാസർ​ഗോഡ് ജില്ലയിലെ നീലേശ്വരത്തെ രാജാസ് ഹയർസെക്കന്ററി സ്കൂളിനും പങ്കുവെയ്ക്കാനുണ്ട് ചില ഓർമകൾ. ഇന്നും കേടുപാടുകളൊന്നും വരാതെ രാജാസ് സ്കൂളിലെ ഓഫീസ് റൂമിൽ ഫ്രെയിം ചെയ്തുവെച്ച ഒരു കുറിപ്പുണ്ട്. നമ്മുടെ രാഷ്ട്രപിതാവിന്റെ കൈപ്പടയിൽ ഉള്ള ആ കുറിപ്പ് നിധിപോലെയാണ് സ്കൂളിൽ സൂക്ഷിച്ചുവെച്ചിരിക്കുന്നത്.

rajas

സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് വൺഇന്ത്യയ്ക്ക് വേണ്ടി ഒരു സ്പെഷ്യൽ റിപ്പോർട്ട് ചെയ്യാൻ രജാസ് ഹയർസെക്കന്ററി സ്കൂളിലേക്ക് പോയപ്പോൾ ​ഗാന്ധിജി തന്റെ കൈപ്പടയിൽ എഴുതിയ കുറിപ്പ് കാണാനുള്ള അവസരം എനിക്കും ലഭിച്ചു.

independence311

ഗാന്ധിജിയുടെ പാദസ്പർശമേറ്റ മണ്ണാണ് നീലേശ്വരത്തിന്റേത്. നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ നിരവധി മഹാന്മാർ പിറന്ന നാടാണ് നീലേശ്വരം. കവിയും ​ഗായകനുമായ വിദ്വാൻ കേളു നായർ, കെആർ കണ്ണൻ, മുൻ ആരോ​ഗ്യമന്ത്രിയ ആയിരുന്ന എൻ കെ ബാലകൃഷ്ണൻ എന്നിവരുടെ നാടാണ് നീലേശ്വരം. സ്വാതന്ത്ര്യത്തിന് വേണ്ടി ഇന്ത്യൻ ജനതയെ മുന്നോട്ട് നയിച്ച മഹാത്മാ ​ഗാന്ധിയുടെ പാദസ്ർശം കൂടിയായപ്പോൾ അഭിമാനം ഇരട്ടിച്ചു.

indepednece day 2023

രാജാസ് സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ കേന്ദ്രം: 1918 ൽ ആണ് രാജാസ് ഹൈസ്കൂൾ സ്ഥാപിക്കുന്നത്. ഒട്ടേറെ ചരിത്ര മുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ച മണ്ണ്. സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെ കേന്ദ്രമായിരുന്നു രാജാസ് ഹൈ സ്കൂൾ. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് 1927 ഒക്ടോബർ 26ന് തീവണ്ടിയിൽ മം​ഗലാപുരത്തേക്ക് പോകുന്ന വഴിയാണ് ​ഗാന്ധിജി നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിനിന്ന് തന്റെ കൈപ്പടിയിൽ പുസ്തകത്തിൽ കുറിച്ചിട്ടത്.


​ഗാന്ധിജി എത്തുമെന്ന വിവരം അറിഞ്ഞ വിദ്വാൻ പി കേളുനായരും പ്രധാനധ്യാപകൻ രാമകൃഷ്ണ റാവു എന്നിവരുടെ നേതൃത്വത്തിൽ രാജാസ് ഹൈസ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും ​ഗാന്ധിജിയെ സ്വീകരിക്കാൻ നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ എത്തിയത്.

രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി ഒട്ടും വിശ്രമമില്ലാതെ പ്രവർത്തിക്കുന്ന ​ഗാന്ധിജിയെ ഒന്ന് കാണാനും സ്വാതന്ത്ര്യസമരങ്ങൾക്ക് പിന്തുണ അറിയിക്കാനുമാണ് എല്ലാവരും അവിടെ എത്തിച്ചേർന്നത്. തന്നെ കാത്ത് നിന്ന ഈ മനുഷ്യന്മാർക്ക് സ്വന്തം കൈപ്പടയിൽ സന്ദേശം എഴുതി നൽകുകയായിരുന്നു.

ഇം​ഗ്ലീഷിലായിരുന്നു ​ഗാന്ധിജി സന്ദേശം എഴുതിയത്. ​വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് കൊണ്ടുള്ള ആ കുറിപ്പിൽ ഖാദിക്കായി പ്രചാരണം നടത്തുന്നതിനെക്കുറിച്ചാണ് അദ്ദേഹം എടുത്തുപറയുന്നത്. ഗാന്ധിജിയെ കണ്ടതോടെ നീലേശ്വരത്തേയും പരിസര പ്രദേശങ്ങളിലേയും സ്വാതന്ത്ര്യ സമരപോരാട്ടങ്ങൾ ഊർജം പകർന്നു. ​ഗാന്ധിജി എഴുതിനൽകിയ സന്ദേശം കാണുമ്പോൾ ഇന്ന് ഇവിടെയുള്ള മനുഷ്യന്മാർക്ക് അഭിമാനവും സന്തോഷവും തോന്നും

​ഗാന്ധിജിയുടെ ഈ സന്ദേശം സ്കൂളിന്റെ ചുവരിൽ ഇപ്പോഴും ഉണ്ട് പലരും ഈ എഴുത്ത് കാണാൻ എത്തുന്നുമുണ്ട്. ഇത് മാത്രമല്ല നീലേശ്വരത്തെ സ്വാതന്ത്ര്യസമരവുമായി ബന്ധിപ്പിക്കുന്നത്. പടിഞ്ഞാനംകൊഴുവിലെ അരയാൽ‌തറ സ്വാതന്ത്ര്യസമരങ്ങളുടെ കേന്ദ്രമായിരുന്നു.
​ഗാന്ധിജിയുടെ ഓർമ്മയ്ക്കായി അരയാല്‌‍ തറയ്ക്ക് സമീപം ​ഗാന്ധി സ്ഥാപിച്ചിരുന്നു. 1998 നവംബർ 11 ന് ആണ് മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരൻ സ്മൃതി മണ്ഡപത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്.

സ്വാതന്ത്ര്യദിനത്തിൽ മാത്രമല്ല, ഈ കുറിപ്പ് കാണുന്ന ഓരോ നിമിഷവും നിലേശ്വരംകാർക്ക് അഭിമാനനിമിഷമാണ്.മഹാനായ ആ മനുഷ്യന്റെ കാൽപ്പാട് നീലേശ്വരത്തിന്റെ മണ്ണിൽ പതിഞ്ഞല്ലോ എന്ന അഭിമാനം

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+